Get Updates
Get notified of breaking news, exclusive insights, and must-see stories!

'ആ നടൻ കൈ തരാൻ വന്നപ്പോൾ സോറി പറ്റില്ലെന്ന് പറഞ്ഞു, പക്ഷേ പിന്നീട്..'; അനുഭവം പങ്കുവെച്ച് ദുർഗ കൃഷ്‌ണ

മലയാള സിനിമയിലെ മുൻനിര നായികമാരിൽ ഒരാളാണ് ഇപ്പോൾ ദുർഗ കൃഷ്‌ണ. നിരവധി പുതിയ ചിത്രങ്ങളാണ് താരത്തിന്റേതായി പുറത്തുവരുന്നത്. എന്നാൽ അടുത്തിടെ താരം അഭിനയിച്ച ഉടൽ എന്ന ചിത്രം ഒടിടി റിലീസായതിന് പിന്നാലെ വിവാദങ്ങളും ഉയർന്നുവന്നിരുന്നു. ഇപ്പോഴിതാ തന്റെ മറ്റൊരു ചിത്രമായ കുടുക്ക് 2025ൽ നായകനായിരുന്ന കൃഷ്‌ണ ശങ്കറുമൊത്തുള്ള രസകരമായ ഒരനുഭവം പങ്കുവയ്ക്കുകയാണ് ദുർഗ കൃഷ്‌ണ.

ചിത്രത്തിൽ അഭിനയിക്കുന്നതിന് മുൻപ് തനിക്ക് കൃഷ്‌ണ ശങ്കറിനെ അറിയില്ലായിരുന്നു എന്നാണ് താരം പറയുന്നത്. ആദ്യമായി പരിചയപ്പെടുന്ന സമയത്ത് താൻ ഇത്തിരി ആറ്റിറ്റ്യൂഡ് ഒക്കെ ഇട്ട് നിന്നെങ്കിലും പിന്നീട് വളരെ അടുപ്പത്തിൽ ആയെന്നും ദുർഗ കൃഷ്‌ണ പറഞ്ഞു. മിർച്ചി മലയാളത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ദുർഗ കൃഷ്‌ണയുടെ തുറന്നുപറച്ചിൽ.

 durgaandkichu

'അന്ന് കുടുക്കിന്റെ ഷൂട്ട് തുടങ്ങുന്നതിന് മുൻപ് ഞങ്ങളൊരു ഫോട്ടോഷൂട്ട് വെച്ചിരുന്നു. അതിന് മുൻപ് ഞാൻ കിച്ചുവിനെ കണ്ടിരുന്നില്ല. ഒരുപാട് പേർ നമ്മളോട് ഇങ്ങോട്ട് ആറ്റിറ്റ്യൂഡ് കാണിക്കാറുണ്ടല്ലോ. ഞാനും അങനെ ആവട്ടേയെന്ന് കരുതി മാറി നിന്നു.' ദുർഗ കൃഷ്‌ണ പറഞ്ഞു.

'എന്റെ കൈയിൽ മോയിസ്ച്ചറൈസർ ഒക്കെ ഇട്ടു നിൽക്കുകയായിരുന്നു ഞാൻ. അപ്പോഴാണ് കിച്ചു എന്നെ പരിചയപ്പെടാൻ വന്നത്. നായികയല്ലേ സംസാരിക്കാം എന്ന് കരുതിയാണ് വന്നത്. കിച്ചു വന്ന് പരിചയപ്പെടാനായി കൈ കാണിച്ചപ്പോൾ സോറി കൈ തരാൻ പറ്റില്ലെന്ന് ഞാൻ പറഞ്ഞു. എന്നെക്കുറിച്ച് എന്ത് അഹങ്കാരിയാണ് ഇവളെന്നാവും കിച്ചു അപ്പോൾ വിചാരിച്ചിട്ടുണ്ടാവുക' താരം പറയുന്നു.

'പിന്നെ ഞാനും കിച്ചുവും രണ്ട് ഭാഗത്തേക്ക് ഇരുന്നു. ഞങ്ങൾ തമ്മിൽ സംസാരിക്കാറൊന്നുമില്ല. അതിനിടയിൽ സിനിമയുടെ ആളുകൾ വന്ന് നിങ്ങളെന്താണ് ഇങ്ങനെ ഇരിക്കുന്നത് വിട്ടു നിൽക്കാതെ ഒന്ന് അടുക്ക് എന്നൊക്കെ പറയുന്നുണ്ട്. ഇവളോട് എങ്ങനെ അടുക്കാനാണ് എന്ന ഭാവത്തിലാണ് കിച്ചു ഇരിക്കുന്നത്' അവർ പറഞ്ഞു.

'അതിനിടയിൽ അവിടെ ആരോ ഒരു പാട്ടുവെച്ചു. അത് കേട്ട് ഞാൻ സ്‌റ്റെപ്പിടാൻ തുടങ്ങി. നോക്കുമ്പോൾ പുള്ളിക്കാരനും അതേ സ്‌റ്റെപ്പ്. അങ്ങനെയാണ് ഞങ്ങൾ ചിരിച്ച് സംസാരിക്കാൻ ഒക്കെ തുടങ്ങിയത്. പിന്നെ ഞങ്ങൾ ഭയങ്കര കമ്പനിയായി. എന്റെ വീട്ടിലെ ഒരു കുട്ടിയെ പോലെയായി കിച്ചു. അതുപോലെ തന്നെയാണ് കിച്ചുവിന്റെ ഫാമിലിക്ക് ഞാനും'; ദുർഗ കൂട്ടിച്ചേർത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+