ഹണി റോസിനെതിരെ ആഞ്ഞടിച്ച് ഫറ ഷിബില; 'സൈബർ ആക്രമണം തെറ്റ്, എങ്കിലും കാര്യങ്ങൾ അത്ര നിഷ്‌കളങ്കമല്ല'
കൊച്ചി: ബോബി ചെമ്മണ്ണൂരിന്റെ മോശം പരാമർശങ്ങൾക്ക് എതിരെ പരാതി കൊടുത്ത ഹണി റോസിനെ വിമർശിച്ച് നടിയും അവതാരകയുമായ ഫറ ഷിബില. തന്നെ ദ്വയാർത്ഥ പ്രയോഗങ്ങളിലൂടെ ബോബി ചെമ്മണ്ണൂർ നിരന്തരം അപമാനിക്കുകയും അശ്ലീല അധിക്ഷേപം നടത്തുകയും ചെയ്യുന്നു എന്ന ഹണി റോസിന്റെ പരാതിയിൽ ബോബി ചെമ്മണ്ണൂരിനെ പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. ഹണി റോസിന്റെ ഉദ്ദേശശുദ്ധിയിൽ തനിക്ക് സംശയമുണ്ടെന്നാണ് ഫറ ആരോപിക്കുന്നത്.
എന്നാൽ ഹണിയുടെ നിയമ പോരാട്ടങ്ങൾക്ക് നടി പൂർണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്‌തിട്ടുണ്ട്. ഇതോടെ ഫറയുടെ പരാമർശം വലിയ വിവാദങ്ങൾക്കാണ് വഴിയൊരുക്കിയത്. താരത്തിനെതിരെ സമൂഹ മാധ്യമങ്ങളിലൂടെ ഒട്ടേറെ പേരാണ് രംഗത്ത് വന്നത്. സൈബർ ബുള്ളീയിങ് ഒരു തരത്തിലും താൻ ന്യായീകരിക്കുന്നില്ലെന്നും ഫറ വ്യക്തമാക്കിയിരുന്നു.

വളരെ ബുദ്ധിപരമായി ആൺ നോട്ടങ്ങളെയും ലൈംഗീക ദാരിദ്ര്യത്തേയും ഉപയോഗപ്പെടുത്തി വളരെ വൾഗർ ആയ ആംഗിളിൽ എടുത്ത തന്റെ തന്നെ വീഡിയോകൾ പങ്കുവയ്ക്കുന്ന ഹണി റോസിന്റെ പ്രവർത്തികൾ അത്ര നിഷ്‌കളങ്കമല്ലെന്നാണ് ഫറ ഷിബിലി ചൂണ്ടിക്കാണിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിലൂടെ ആയിരുന്നു ഫറയുടെ പ്രതികരണം.
ഉപജീവനത്തിനായി ഉദ്ഘാടനങ്ങൾ ചെയ്യുന്നതിൽ കുഴപ്പമില്ല. എന്നാൽ സ്ത്രീകളെ അങ്ങേയറ്റം സെക്ഷ്വലൈസ് ചെയ്യുന്ന ഒരു ഇൻഡസ്ട്രിയൽ അതിനെതിരെയുള്ള പോരാട്ടങ്ങളെ ഹണി റോസിന്റെ പ്രവർത്തികൾ ബാധിക്കും എന്നാണ് ഫറ പറയുന്നത്. വളരെ വൾഗർ ആയ ആംഗിളിൽ എടുത്ത തന്റെ തന്നെ വീഡിയോകൾ വീണ്ടും ഷെയർ ചെയ്യുന്നത് എന്ത് മാതൃകയാണ് നൽകുന്നത്? എന്നും നടി ചോദിച്ചു.
അവർക്ക് സർവൈവൽ മാത്രമാണ് ഉദ്‌ഘാടന പരിപാടികൾ എന്നും ഫറ പറയുന്നു. എന്റെ മേഖല ഇതായത് കൊണ്ട്, ആളുകൾ സ്നേഹത്തോടെ വിളിക്കുന്നു, ഞാൻ പോയി ഉൽഘാടനം ചെയ്യുന്നു എന്ന് പറയുന്ന അത്രയും നിഷ്‌കളങ്കമാണ് കാര്യങ്ങൾ എന്ന് തോന്നുന്നില്ലെന്നും ഫറ ചൂണ്ടിക്കാണിച്ചു. ഹണി റോസിനെ കുറിച്ച്, പരസ്യമായോ, രഹസ്യമായോ ഇവർ എന്താണ് ഈ കാണിക്കുന്നത് എന്ന് ചോദിക്കാത്തവർ കേരളത്തിൽ ഉണ്ടാവില്ലെന്നും ഫറ കൂട്ടിച്ചേർത്തു.
എന്നാൽ ഫറയുടെ പ്രസ്‌താവന വലിയ വിവാദങ്ങൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. നടിയുടെ പോസ്‌റ്റിൽ ഒട്ടേറെ പേർ കമന്റുമായി രംഗത്ത് വന്നിട്ടുണ്ട്. ഇത്തരത്തില്‍ വസ്ത്രങ്ങള്‍ ധരിച്ച് ഫോട്ടോഷൂട്ട് നടത്തിയ താരമല്ലേ നിങ്ങളെന്നാണ് ഫറയോട് കൂടുതൽ പേരും ചോദിക്കുന്നത്. ബലാത്സംഗ ഇരയുടെ വസ്ത്രത്തെ കുറിച്ച് പറയുന്നത് പോലെ തരംതാണ അഭിപ്രായ പ്രകടനമാണ് ഫറയുടേത് എന്നും ചിലർ ചൂണ്ടിക്കാണിക്കുന്നു.
നേരത്തെയും ഹണി റോസിനെ ഫറ ഷിബിലി പരോക്ഷമായി വിമർശിച്ചിരുന്നു. സോമന്റെ കൃതാവ് എന്ന ചിത്രവുമായി ബന്ധപ്പെട്ട അഭിമുഖത്തിൽ വച്ചായിരുന്നു ഫറയുടെ വിമർശനം. ഇപ്പോള്‍ ബോഡിയെ മാര്‍ക്കറ്റ് ചെയ്‌ത് മറ്റൊരു ട്രെൻഡ് ഉണ്ടാക്കുകയാണ് ചില നടിമാർ എന്നായിരുന്നു ഫറ പറഞ്ഞത്. മുന്‍പ് നല്ല സിനിമകള്‍ ചെയ്‌ത അറിയാവുന്ന നടിമാരായിരുന്നു ഇത്തരം മുഖങ്ങൾ ആയിരുന്നത്, എന്നാൽ ഇന്നത് മാറിയെന്നും ഫറ വിമർശിച്ചിരുന്നു.












Click it and Unblock the Notifications