'എന്റെ ശരീരത്തിൽ ഞാൻ സൂപ്പർ പ്രൗഡ്, എനിക്കുള്ളതെല്ലാം എന്റേത് തന്നെയാണ്'; ഹണി റോസ് പറയുന്നു
മലയാളികളുടെ പ്രിയ നടിയാണ് ഹണി റോസ്. ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെ ആരംഭിച്ച ഹണിയുടെ സിനിമാ ജീവിതം റേച്ചൽ എന്ന ചിത്രം വരെ എത്തി നിൽക്കുമ്പോൾ താരത്തിന് പറയാൻ ഏറെയുണ്ട്. അടുത്ത കാലങ്ങളിൽ വളരെയധികം സൈബർ ആക്രമണങ്ങൾക്കും, ബോഡി ഷെയിമിങിനും ഇരയാകേണ്ടി വന്ന നടി കൂടിയാണ് ഹണി റോസ്.
ഫേസ്ബുക്ക്, ഇൻസ്‌റ്റഗ്രാം ഉൾപ്പെടെയുള്ള സമൂഹ മാധ്യമങ്ങളിലൂടെ മോശം പ്രചാരണമാണ് താരത്തിനെതിരെ ഒരു വിഭാഗം നടത്തുന്നത്. ഹണിയുടെ ശരീരത്തെയും വസ്ത്രധാരണത്തെയും ഒക്കെ കളിയാക്കുന്ന കമന്റുകളും പോസ്‌റ്റുകളും പതിവാണ്. ഇപ്പോഴിതാ അതിനെക്കുറിച്ചൊക്കെ മനസ് തുറക്കുകയാണ് ഹണി റോസ്.

ഒരാളെ ബോഡി ഷെയിമിങ് ചെയ്യുക എന്നത് ഏറ്റവും വിഷമകരമായ അവസ്ഥയാണ് എന്നായിരുന്നു ഹണി റോസിന്റെ പ്രതികരണം. മാതൃഭൂമിയുടെ 'ക' ഫെസ്‌റ്റിവലിൽ വന്നപ്പോഴായിരുന്നു താൻ നേരിട്ട ദുരനുഭവങ്ങൾ കുറിച്ചും അതിനോടുള്ള തന്റെ നിലപാടുകളെ കുറിച്ചും ഹണി റോസ് മനസ് തുറന്നത്.
"ബോഡി ഷെയിമിങ് മോശം ചിന്താഗതിയാണ്, മാറേണ്ടതാണ്. അത് പല വേര്‍ഷനായി ഞാന്‍ അനുഭവിച്ചതാണ്. ഇപ്പോഴത് കണ്ടില്ല, കേട്ടില്ല എന്നു വിചാരിച്ച് മാറിനില്‍ക്കാൻ കഴിയുന്നു. എന്റെ ശരീരത്തില്‍ ഞാന്‍ പ്രൗഡാണ്. സൂപ്പര്‍ പ്രൗഡാണ്. എനിക്കുള്ളതെല്ലാം എന്റെതാണ്. അതില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു." എന്നായിരുന്നു ഹണിയുടെ മറുപടി.
"ഉദ്ഘാടന വേദികളില്‍ പോവുന്നതും ജനങ്ങളുമായി നേരിട്ട് ഇടപഴകി അവരുടെ സ്നേഹം തിരിച്ചറിയുന്നതും ഞാന്‍ നന്നായി ആസ്വദിക്കുന്നുണ്ട്. ആരുടെയടുത്തു നിന്നും ഒരു മോശം അനുഭവവും ഇതുവരെ ഉണ്ടായിട്ടില്ല." അവർ പറഞ്ഞു.
"സോഷ്യല്‍ മീഡിയയിലാണ് ഹേറ്റ് കാമ്പയിന്‍ പോലുള്ള നെഗറ്റീവ് സമീപനങ്ങള്‍ കാണുന്നത്. ഫോണിന്റെ കൊച്ചുലോകത്ത് മുഖം മൂടിയിട്ട് ചെയ്യുന്നല്ലേ. അവിടെയും പോസിറ്റാവായ അനുഭവങ്ങള്‍ ഏറെയുള്ളതുകൊണ്ട് ഇത്തരം പ്രവണതയെ അവഗണിക്കാനും സാധിക്കുന്നു." ഹണി കൂട്ടിച്ചേർത്തു.


Click it and Unblock the Notifications