ബോളിവുഡിലെ ഖാൻമാരെ താൽപര്യമില്ലേ? കൂടെ അഭിനയിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി കങ്കണ റണൗട്ട്
ബോളിവുഡിലെ മുൻനിര നായികമാരിൽ ഒരാളാണ് കങ്കണ റണൗട്ട്. ഒരു വിവാദ നായിക കൂടിയാണ് താരമെന്ന് പറയുന്നതാവും ശരി. സിനിമയ്ക്ക് ഒപ്പം രാഷ്ട്രീയത്തിലും സജീവമായ കങ്കണ പലപ്പോഴും ബോൾഡ് ആയിട്ടുള്ള അഭിപ്രായങ്ങൾ പറഞ്ഞുകൊണ്ട് വിമർശനങ്ങളും അതുപോലെ കൈയടിയും ഒക്കെ നേടിയിട്ടുള്ള ആളാണ്. ഇപ്പോഴിതാ ബോളിവുഡിലെ ഖാൻ ത്രയത്തിനൊപ്പം അഭിനയിക്കാതിരുന്നതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് കങ്കണ.
ഇൻഡസ്ട്രിയിലെ തന്നെ വമ്പൻ പേരുകാരായ സൽമാൻ ഖാൻ, ഷാരൂഖ് ഖാൻ, ആമിർ ഖാൻ എന്നിവർക്കൊപ്പം അഭിനയികാത്തിരുന്നതിന്റെ കാര്യമാണ് ഇപ്പോൾ കങ്കണ പറഞ്ഞിരിക്കുന്നത്. 2006ൽ അനുരാഗ് ബസുവിന്റെ ഗ്യാങ്സ്റ്റർ എന്ന ചിത്രത്തിലൂടെയാണ് കങ്കണ തന്റെ സിനിമാ ജീവിതം ആരംഭിച്ചത്. നിരവധി വിജയചിത്രങ്ങളുടെ ഭാഗമായിരുന്ന അവർ ഈ മൂന്ന് സൂപ്പർ താരങ്ങൾക്ക് ഒപ്പവും അഭിനയിച്ചിരുന്നില്ല.

അതിനെകുറിച്ചാണ് ഇപ്പോൾ പ്രതികരിച്ചിരിക്കുന്നത്. ഈ സൂപ്പർതാരങ്ങളുടെ സിനിമകളിൽ അഭിനയിക്കേണ്ട എന്നത് താന്‍ മനപൂര്‍വം എടുത്ത തീരുമാനമാണ് എന്നാണ് കങ്കണ പറയുന്നത്. അവർ മോശമായി പെരുമാറിയത് കൊണ്ടോ, തന്നെ അങ്ങനെ കണ്ടതുകൊണ്ടോ ഒന്നുമല്ല അവരുടെ ചിത്രങ്ങളിൽ അഭിനയിക്കാതിരുന്നതെന്നും എല്ലാ ചിത്രങ്ങളും ഒരുപോലെ ആണെന്ന് തോന്നിയത് കൊണ്ടാണെന്നും താരം വെളിപ്പെടുത്തി.
'ഖാന്‍മാരുടെ സിനിമകള്‍ ഞാന്‍ വേണ്ടെന്നു വച്ചിട്ടുണ്ട്. എല്ലാ ഖാന്‍മാരും എന്നോട് നല്ല രീതിയിലാണ് പെരുമാറിയിട്ടുണ്ട്. അവര്‍ ഒരിക്കലും എന്നോട് മോശമായി പെരുമാറിയിട്ടില്ല. ഒരുപാട് പേര്‍ എന്നോട് മോശമായി പെരുമാറിയിട്ടുണ്ട്. എന്നാല്‍ അക്കൂട്ടത്തിൽ ഒരിക്കലും ഖാൻമാർ ഉണ്ടായിരുന്നില്ല. അവരുടെ സിനിമകൾ എല്ലാം ഒരുപോലെ ആയിരിക്കും. രണ്ട് സീനും ഒരു പാട്ടും മാത്രമായിരിക്കും നായികയ്ക്ക് ഉണ്ടാവുക' കങ്കണ പറയുന്നു.
'അത് ചെയ്യാൻ പറ്റില്ലെന്ന് താൻ പറഞ്ഞതാണെന്നും എന്നും സ്ത്രീകൾക്ക് മാതൃകയാവണം എന്നാണ് ആഗ്രഹിക്കുന്നതെന്നും താരം പറഞ്ഞു. എനിക്ക് ശേഷം വരുന്ന സ്ത്രീകള്‍ക്ക് എനിക്ക് പറ്റുന്ന മികച്ച കാര്യം ചെയ്യണം എന്നാണ് എന്റെ ആഗ്രഹം. ഒരു ഖാന്‍മാരും നിങ്ങളെ വിജയികളാക്കില്ല. ഒരു കുമാറും ഒരു കപൂറും നിങ്ങളെ വിജയിപ്പിക്കുകയുമില്ല' കങ്കണ മനസ് തുറന്നു.
'ഞാന്‍ രണ്‍ബീര്‍ കപൂറിന്റേയും അക്ഷയ് കുമാറിന്റേയും സിനിമകള്‍ വേണ്ടെന്ന് വച്ചിരുന്നു. നായകന്മാര്‍ മാത്രം വിജയിപ്പിക്കുന്ന നായികയാവാന്‍ ഞാന്‍ ഒരിക്കലും ആഗ്രഹിക്കുന്നില്ല. അല്ലാതെ തന്നെ നിങ്ങള്‍ക്ക് സ്വന്തമായി വിജയിക്കാനാകും. അതിന്റെ വലിയ ഉദാഹരണം ഞാൻ തന്നെയാണ്' കങ്കണ റണാവത്ത് കൂട്ടിച്ചേർത്തു.
അതേസമയം നിരവധി ഹിറ്റ് സിനിമകളിൽ നായികാ വേഷം കൈകാര്യം ചെയ്‌തിട്ടുള്ള കങ്കണയ്ക്ക് ഇത് അത്ര സമയമല്ല. അടിക്കടി പരാജയങ്ങൾ താരത്തിന് നേരിടേണ്ടി വരുന്നുണ്ട്. അവസാനം റിലീസ് ചെയ്‌ത ചിത്രങ്ങളിൽ പലതും മുടക്ക് മുതൽ പോലും തിരിച്ചുപിടിയ്ക്കാൻ കഴിയാതെയാണ് തിയേറ്ററുകൾ വിട്ടത്. ഇപ്പോഴിതാ സംവിധായക രംഗത്തേക്കും താരം കടന്നിട്ടുണ്ട്. അടിയന്തരാവസ്ഥ പ്രമേയമാക്കിയ 'എമർജൻസി'യാണ് വരാനുള്ള കങ്കണയുടെ പുതിയ ചിത്രം.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications