Get Updates
Get notified of breaking news, exclusive insights, and must-see stories!

'മൈത്രേയനെ ഒരിക്കലും എനിക്ക് അച്ഛാ എന്ന് വിളിക്കാൻ തോന്നിയിട്ടില്ല'; കനി കുസൃതി

മലയാളികൾക്ക് ഏറെ പരിചിതയായ നടിമാരിൽ ഒരാളാണ് കനി കുസൃതി. ചുരുക്കം ചില സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂ എങ്കിലും തന്റെ ബോൾഡ്നെസ് കൊണ്ട് എല്ലാവരെയും ഞെട്ടിച്ച നായികമാരിൽ മുൻപന്തിയിൽ തന്നെയാണ് കനി. അഭിനയത്തിൽ മാത്രമല്ല തന്റെ നിലപാടുകൾ വ്യക്തമാക്കുന്ന കാര്യത്തിലും കനി ഒട്ടും പുറകിലല്ല.

പിതാവ് മൈത്രേയനുമായും, അമ്മ ജയശ്രീയുമായുള്ള ഇടപെടൽ കൊണ്ട് കൂടി കനി ശ്രദ്ധേയയാണ്. ഇപ്പോഴിതാ തന്റെ കുടുംബ ജീവിതത്തെ കുറിച്ചും, അച്ഛനും അമ്മയുമായുള്ള ബന്ധത്തെ കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് കനി കുസൃതി. ഇതിന് പുറമെ തന്റെ പ്രണയ ജീവിതത്തെ കുറിച്ചും, സിനിമയെ കുറിച്ചുമൊക്കെ കനി അഭിപ്രായങ്ങൾ പങ്കുവയ്ക്കുന്നുണ്ട്.

kanikusruti

കുട്ടികാലത്ത് താനും കൺവെൻഷനാൽ ആയി ചിന്തിക്കുന്ന ഒരാളായിരുന്നു എന്നാണ് കനി പറയുന്നത്. " "അച്ഛനും അമ്മയും ഒരിക്കലും ഞാൻ അവരെ പോലെ ആകണം എന്ന് പറഞ്ഞിട്ടില്ല. ഞാൻ എനിക്കിഷ്ടമുള്ളത് ചെയ്തോളൂ എന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ. നാടകത്തിലേക്ക് വന്ന ശേഷമാണ് ഇതൊക്കെ എന്റെ വ്യക്തിപരമായ കാര്യങ്ങൾ അല്ലേ മറ്റുള്ളവരെ എന്തിനാണ് ഇടപെടുന്നത് എന്ന് ചിന്തയൊക്കെ വന്നു തുടങ്ങിയത്." കനി പറയുന്നു.

പിതാവ് മൈത്രേയനുമായുള്ള ബന്ധത്തെ കുറിച്ചും കനി കുസൃതി മനസ് തുറന്നു. "മൈത്രേയനെ ഒരിക്കലും എനിക്ക് അച്ഛാ എന്ന് വിളിക്കണം എന്ന് തോന്നിയിട്ടില്ല. ഞാൻ മൈത്രേയാ എന്ന് വിളിക്കുമ്പോൾ എനിക്ക് കിട്ടുന്നത് അതേ ഫീൽ തന്നെയാണ്. എന്നെ സംബന്ധിച്ച് ഒരു വാക്കിന്റെ അർത്ഥം ആ വാക്കും ആ മനുഷ്യനും തമ്മിലുള്ള ബന്ധമാണ്." കനി വ്യക്തമാക്കി.

"എന്റെ അമ്മയെ ചേച്ചി എന്നാണ് ഞാൻ വിളിക്കുന്നത്. ഞാൻ ചേച്ചി എന്ന് വിളിക്കുന്ന വേറെ ഒരുപാട് ആളുകൾ ഉണ്ടെങ്കിലും എന്റെ അമ്മയും ഞാൻ ജയശ്രീ ചേച്ചി എന്ന് വിളിക്കുമ്പോൾ ഞങ്ങൾക്കിടയിലുള്ള ബന്ധം അത് അമ്മ മകൾ ബന്ധം ആയിരിക്കാം, ഫ്രണ്ട്ഷിപ്പ് ആയിരിക്കാം, സഹോദരി ബന്ധമായിരിക്കാം. അത് എന്താണെങ്കിലും ആ വിളിയിൽ അനുഭവിക്കാൻ കഴിയും." നടി ചൂണ്ടിക്കാട്ടി.

"എനിക്ക് ഒരു 20-22 വയസിലൊക്കെ ഒരു കാര്യവുമില്ലാതെ പേടിയൊക്കെ തോന്നുമായിരുന്നു. ഇടയ്ക്ക് ഞാൻ പ്രഗ്നന്റ് ആണോ എന്നൊക്കെ എനിക്ക് വെറുതെ സംശയം തോന്നും. അടിപൊളി അമ്മയാണ്. ഒരിക്കൽ അമ്മയ്ക്ക് സർജറി ഒക്കെ ചെയ്‌തു കഴിഞ്ഞ് കിടക്കുന്ന സമയത്തും എനിക്ക് പ്രഗ്നന്റ് ആണോ എന്ന് ഡൗട്ട് വന്നു,എന്നാൽ അതിനെയൊക്കെ ഭയങ്കര ലൈറ്റായിട്ടാണ് കൈകാര്യം ചെയ്‌തിരുന്നത്‌" കനി കൂട്ടിച്ചേർത്തു.

തന്റെ പ്രണയത്തെ കുറിച്ചും കനി മനസ് തുറക്കയുണ്ടായി. "ഞാനും ആനന്ദും തമ്മിൽ ഒരു ഓപ്പൺ റിലേഷൻഷിപ്പ് ആയിരുന്നില്ല. ഞങ്ങൾ അതിന് ശ്രമിച്ചിരുന്നു. ആനന്ദ് ഓപ്പണായിട്ടിരിക്കാൻ ശ്രമിച്ചു. അങ്ങനെ ശ്രമിച്ചിട്ട് പറ്റാതെ വന്നപ്പോഴാണ് ഞങ്ങൾ ഒരു തീരുമാനമെടുത്തത്. എനിക്കത് പറ്റുന്ന ഒരാളാണ് ആനന്ദിന് അത് പറ്റത്തൊന്നുമില്ല." അവർ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+