നടി കവിയൂര്‍ പൊന്നമ്മ ഗുരുതരാവസ്ഥയില്‍; കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കൊച്ചി: നടി കവിയൂര്‍ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയില്‍. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് നടി. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കവിയൂര്‍ പൊന്നമ്മയുടെ ആരോഗ്യനില വഷളായിരുന്നു. ഇതേ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അഭിനയത്തില്‍ സജീവമല്ല കവിയൂര്‍ പൊന്നമ്മ. അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്ത നടി വടക്കന്‍ പറവൂരിലെ കരിമാളൂരിലുള്ള വസതിയില്‍ വിശ്രമ ജീവിതത്തിലായിരുന്നു.

അതേസമയം അസുഖങ്ങളെല്ലാം ഭേദമായി കവിയൂര്‍ പൊന്നമ്മ ജീവിതത്തിലേക്ക് തിരികെ എത്തണേ എന്ന പ്രാര്‍ത്ഥനയിലാണ് സഹപ്രവര്‍ത്തകരും സിനിമാ ലോകവും. നേരത്തെ ആരോഗ്യ നില മോശമായതറിഞ്ഞ് അമേരിക്കയിലുള്ള ഏകമകള്‍ ബിന്ദു അമ്മയെ കാണാന്‍ നാട്ടിലെത്തിയിരുന്നു. ഇവര്‍ പിന്നീട് മടങ്ങിയിരുന്നു. നിലവില്‍ ഇളയ സഹോദരനും കുടുംബവുമാണ് അവരെ നോക്കാനുള്ളത്.












Click it and Unblock the Notifications