ശൗചാലയങ്ങള്‍ വൃത്തിയാക്കി, 17ാം വയസ്സില്‍ തൂപ്പുകാരി, പാക് നടി മഹിറ ഖാന്റെ ഇന്നത്തെ ആസ്തി അറിയുമോ?
ഷാരൂഖ് ഖാനൊപ്പം കരിയര്‍ ആരംഭിച്ചവരാണ് ബോളിവുഡിലെ ഇന്നത്തെ പല പ്രമുഖ നായികമാരും. അനുഷ്‌ക ശര്‍മ മുതല്‍ ദീപിക പദുക്കോണ്‍ വരെയുള്ളവര്‍ അതില്‍ വരും. പിന്നീട് ഇവരെല്ലാം സ്വന്തം നിലയില്‍ വളര്‍ന്ന് വലിയ നായികമാരാവുകയും ചെയ്തു. ഇന്ന് ബോളിവുഡ് ഭരിക്കുന്നത് ഇവരും കൂടി ചേര്‍ന്നാണ്. അതേസമയം ഒരു പാകിസ്താന്‍ നടിയും ഷാരൂഖ് ഖാനൊപ്പം ബോളിവുഡില്‍ അരങ്ങേറിയിട്ടുണ്ട്.
മറ്റാരുമല്ല, മഹീറ ഖാനാണ് ഈ നടി. പാകിസ്താനില്‍ ഏറ്റവും ജനപ്രീതി നേടിയിട്ടുള്ള നടിയാണിത്. പാകിസ്താന്‍ പഞ്ചാബി സിനിമയ്ക്ക് ആദ്യ നൂറ് കോടി സിനിമ സമ്മാനിച്ചതും മഹീറ ഖാനാണ്. എത്ര പേര്‍ക്കറിയാം പാകിസ്താനിലെ ഏറ്റവും ധനികയായ നടിയാണ് മഹീറ ഖാന്‍ എന്ന് കാര്യം. നെറ്റ്ഫ്‌ളിക്‌സിന്റെ ഒറിജിനല്‍ ചിത്രത്തില്‍ നായികയാവാന്‍ പോവുകയാണ് മഹീറ. അതേസമയം മഹീറയുടെ ബാല്യവും കൗമാരവുമെല്ലാം അത്ര മികച്ചായിരുന്നില്ല. ഇന്ന് കാണുന്ന നിലയില്‍ എത്തിയത് ഏറെ കഠിനാധ്വാനത്തിലൂടെയാണ്.

പതിനേഴാം വയസ്സില്‍ തന്നെ ഉന്നത വിദ്യാഭ്യാസത്തിനായി പാകിസ്താനില്‍ നിന്ന് കാലിഫോര്‍ണിയയിലേക്ക് താമസം മാറ്റിയിരുന്നു നടി. അന്ന് പറയത്തക്ക വിധത്തിലുള്ള പണമൊന്നും നടിയുടെ കൈവശമില്ലായിരുന്നു. പണമില്ലാത്തെ പിടിച്ചുനില്‍ക്കാനാവില്ലെന്ന് നടി തിരിച്ചറിഞ്ഞിരുന്നു. തുടര്‍ന്ന് മഹീറ ഖാന്‍ ചെയ്ത കാര്യങ്ങള്‍ ആരെയും പ്രചോദിപ്പിക്കുന്നതാണ്. ശൗചാലയങ്ങള്‍ വൃത്തിയാക്കുകയും, മാളുകളിലെ തൂപ്പ് ജോലിയുമാണ് നടിക്ക് ലഭിച്ചിരുന്നത്.
നേരത്തെ ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ കഷ്ടപ്പാടുകളെ കുറിച്ചും പോരാട്ടങ്ങളെ കുറിച്ചുമെല്ലാം നടി വെളിപ്പെടുത്തിയിരുന്നു. ലോസ് ആഞ്ചല്‍സിലായിരുന്നപ്പോള്‍ തനിക്ക് കഷ്ടപ്പെടാനേ നേരമുണ്ടായിരുന്നുള്ളൂ. ശൗചാലയങ്ങള്‍ വൃത്തിയാക്കുകയും, തൂപ്പുജോലിയുമെല്ലാം ഞാന്‍ ചെയ്യേണ്ടിയിരുന്നു. ഈ യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ല. എന്നാല്‍ കാര്യങ്ങള്‍ ഇങ്ങനെ നടന്നത് നല്ലതായിരുന്നുവെന്നും തനിക്ക് തോന്നുന്നു.
ഞാന്‍ എളിമയുള്ളവളാണെന്ന് നിങ്ങള്‍ പറയുന്നു. ഇത്തരമൊരു അനുഭവം എനിക്കുള്ളപ്പോള്‍ ഞാന്‍ എങ്ങനെ അത്തരത്തില്‍ അല്ലാതിരിക്കും. അന്നൊക്കെ റെസ്‌റ്റോറന്റുകളില്‍ പോകുമ്പോള്‍ ഒരു ഡോളറിന്റെ ഭക്ഷണം ഞാനും സഹോദരനും തമ്മില്‍ പങ്കുവെച്ച് കഴിക്കാറാണ് പതിവ് എന്നും നടി പറഞ്ഞു.
2006ല്‍ വിജെയായിട്ടാണ് നടി കരിയര്‍ ആരംഭിച്ചത്. പാകിസ്താന്‍ ചിത്രം ഭോലിലൂടെയാണ് മഹീറയ്ക്ക് കരിയര്‍ ബ്രേക്ക് കിട്ടിയത്. ഈ ചിത്രം വലിയ വിജയമായി. ഹംസഫര്‍ എന്ന ചിത്രത്തിലെ വേഷത്തിന് നിരവധി അവാര്‍ഡുകളും നടിക്ക് ലഭിച്ചു. പാകിസ്താനിലെ വന്‍ വിജയത്തിന് ശേഷമാണ് മഹീറ ബോളിവുഡിലെത്തിയത്.ഷാരൂഖ് ഖാന്റെ നായികയായി റഈസിലൂടെയായിരുന്നു നടിയുടെ ബോളിവുഡ് അരങ്ങേറ്റം.
281.45 കോടിയാണ് ചിത്രം ബോളിവുഡില്‍ അരങ്ങേറിയത്. പാകിസ്താനിലെ പഞ്ചാബ് മേഖലയില്‍ നിന്നുള്ള ദ ലെജന്റ് ഓഫ് മോല ജാട്ട് എന്ന ചിത്രം നൂറ് കോടി കളക്ട് ചെയ്തിരുന്നു. ഇതിലും മഹീറയായിരുന്നു നായിക. നിലവില്‍ പാകിസ്താനിലെ ഏറ്റവും സമ്പന്നയായ നടിയാണ് അവര്‍. 58 കോടിയാണ് അവരുടെ ആസ്തി. ഒരു ചിത്രത്തിന് മൂന്ന് മുതല്‍ 5 ലക്ഷം വരെയാണ് നടി പ്രതിഫലമായി വാങ്ങുന്നത്.












Click it and Unblock the Notifications