'അത് പത്ത് വർഷം മുൻപ് നടന്ന സംഭവം'; കാസ്‌റ്റിങ് കൗച്ച് അനുഭവത്തിൽ വിശദീകരണവുമായി മാളവിക ശ്രീനാഥ്
കാസ്‌റ്റിങ് കൗച്ച് അനുഭവം പങ്കുവച്ച പഴയ വീഡിയോ വീണ്ടും സമൂഹ മാധ്യമങ്ങളിൽ വൈറലായതിനു പിന്നാലെ വിശദീകരണവുമായി നടി മാളവിക ശ്രീനാഥ്. കഴിഞ്ഞ ദിവസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് മാളവികയുടെ പഴയ വീഡിയോ വീണ്ടും ശ്രദ്ധ നേടിയത്. എന്നാൽ ഇതിന് പിന്നാലെ താരം തന്നെ ഇക്കാര്യത്തിൽ വിശദീകരണവുമായി രംഗത്ത് വരികയായിരുന്നു. ഇതൊരു പഴയ വീഡിയോ ആണെന്നും വ്യാജ വാർത്ത പ്രചരിപ്പിക്കരുതെന്നുമാണ് താരം ആവശ്യപ്പെടുന്നത്.
ദയവായി വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നത് നിർത്തുക. ഇപ്പോൾ പ്രചരിക്കുന്ന വീഡിയോ ക്ലിപ്പ് എന്റെ അഭിമുഖത്തിലെ ചെറിയ ഭാഗം മാത്രമാണ്. പലരും മുഴുവൻ അഭിമുഖവും കണ്ടിട്ടില്ലെന്നും യഥാർത്ഥ സംഭവത്തെക്കുറിച്ച് അറിയുകയുമില്ലെന്നും താരം പറയുന്നു. 10 വർഷങ്ങൾക്ക് മുൻപ് നടന്ന അനുഭവമാണ് പങ്കുവച്ചത്, താൻ സിനിമയിൽ പ്രവേശിക്കുന്നതിനു മുൻപാണ് ഇതെന്നും മാളവിക വ്യക്തമാക്കി.

അതിൽ പങ്കെടുത്തവർക്ക് സിനിമയുമായി യാതൊരു ബന്ധവുമില്ല, അവർ പണം നേടാൻ വേണ്ടി നടത്തിയ ഫേക്ക് ഓഡിഷൻ ആയിരുന്നു ഇതെന്നും താരം ചൂണ്ടിക്കാണിക്കുന്നു. ഇപ്പോഴത്തെ പ്രശ്‌നങ്ങളുമായി തന്റെ വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ല. ദയവായി ആ ക്ലിപ്പ് ശ്രദ്ധ നേടാൻ വേണ്ടി ഷെയർ ചെയ്യുന്നത് നിർത്തുക, വ്യാജവാർത്തകൾ പ്രചരിക്കുന്നത് നിർത്തുക. ഇപ്പോൾ നടക്കുന്ന പ്രശ്‌നങ്ങളിൽ എനിക്ക് യാതൊരു പങ്കുമില്ല; താരത്തിന്റെ ഇൻസ്‌റ്റഗ്രാം അക്കൗണ്ടിൽ പങ്കുവച്ച പോസ്‌റ്റിൽ വ്യക്തമാക്കുന്നു.
നേരത്തെ ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് മാളവിക തന്റെ ദുരനുഭവം വിവരിച്ചത്. ഈ വീഡിയോ ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ വീണ്ടും സൈബർ ഇടങ്ങളിൽ വൻ തോതിൽ പ്രചരിക്കുന്നുണ്ട്. മഞ്ജു വാര്യറുടെ മകളായി അഭിനയിക്കാനാണ് തന്നെ ക്ഷണിച്ചതെന്നും തൃശൂർ ഭാഗത്ത് വച്ചായിരുന്നു ഓഡിഷൻ നടന്നതെന്നും മാളവിക വീഡിയോയിൽ പറയുന്നുണ്ട്.
'കൊറേ നേരം ഓഡിഷൻ ചെയ്‌തപ്പോൾ അയാൾ പറഞ്ഞു മുടി കുറച്ച് പാറിയിട്ടുണ്ട്, ഡ്രസിംഗ് റൂമിൽ പോയി ശരിയാക്കാൻ. റൂമിൽ പോയി മുടി റെഡിയാക്കി കൊണ്ടിരിക്കുമ്പോൾ ഇയാൾ പെട്ടെന്ന് വന്ന് ബാക്കിൽ നിന്നു പിടിച്ചു. അത്യാവശ്യം നല്ല പൊക്കവും തടിയുമൊക്കെയുള്ള ആളാണ്. ഞാൻ ഒരു കൈകൊണ്ട് ആളെ തട്ടിമാറ്റാൻ നോക്കുന്നുണ്ട്. പക്ഷേ എനിക്ക് പറ്റുന്നില്ല. മാളവിക ഇപ്പോഴൊന്നു മനസ് വച്ചൽ ആളുകൾ മാളവികയെ കാണാൻ പോവുന്നത് മഞ്ജു വാര്യരുടെ മോളായിട്ടായിരിക്കും എന്നയാൾ പറഞ്ഞു' വീഡിയോയിൽ താരം പറയുന്നു.
'അമ്മയും അനിയത്തിയും പുറത്ത് നിന്നോട്ടെ പത്ത് മിനിറ്റ് മാളവിക ഒന്നിവിടെ നിന്നാല്‍ മതിയെന്ന് അയാള്‍ പറഞ്ഞു. ഞാന്‍ കരയാനും വിറയ്ക്കാനും തുടങ്ങി. ആളുടെ കൈയില്‍ ക്യാമറയുണ്ടായിരുന്നു. അത് തട്ടി താഴെയിടാന്‍ നോക്കി. അയാള്‍ ക്യാമറ പിടിക്കാന്‍ നോക്കിയ ഗ്യാപ്പില്‍ ഞാന്‍ ഒന്നും നോക്കാതെ വാതിൽ തുറന്ന് പുറത്തേക്ക് ഓടുകയായിരുന്നു' മാളവിക അനുഭവം വിവരിച്ചു. ഈ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രചരിച്ചു കൊണ്ടിരിക്കുന്നത്.
ഇന്നലെ ഹേമ കമ്മീഷൻ റിപ്പോർട്ടിൽ കാസ്‌റ്റിങ് കൗച്ച് ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങൾ കൂടി ഉൾപ്പെട്ടതോടെ മാളവികയുടെ വീഡിയോ ആളുകൾ വൻ തോതിൽ ഷെയർ ചെയ്യാൻ തുടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തിൽ വിശദീകരണവുമായി താരം തന്നെ നേരിട്ട് രംഗത്ത് വന്നത്.
-
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍












Click it and Unblock the Notifications