Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഇന്ദ്രന്റെ കല്യാണം, അതൊരു വല്ലാത്ത കഥ'; ലൊക്കേഷനിൽ പാട്ട് പാടി വീഴ്ത്തിയതെന്ന് മല്ലിക സുകുമാരൻ

മലയാളത്തിലെ പ്രിയതാരങ്ങളായ പൃഥ്വിരാജിന്റെയും ഇന്ദ്രജിത്തിന്റേയും വിശേഷങ്ങൾ കേൾക്കാൻ എല്ലാവരും വളരെ ഇഷ്‌ടമാണ്. ഒരു സമ്പൂർണ സിനിമാ കുടുംബം എന്ന് വിശേഷിപ്പിക്കാവുന്നതാണു ഇവരുടെ കുടുംബം. പൃഥ്വിക്കും ഇന്ദ്രനും പുറമെ അമ്മ മല്ലിക സുകുമാരനും പേരെടുത്ത നടിയാണ്, കൂടാതെ ഇന്ദ്രജിത്തിന്റെ ഭാര്യ പൂർണിമ മലയാളത്തിൽ തന്റെ മികവ് തെളിയിച്ച നടിമാരിൽ ഒരാളാണ് താനും.

ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് വർഷങ്ങളായി. എന്നാൽ ഇതുമായി ബന്ധപ്പെട്ട ഒരുപാട് കഥകൾ പല കാലത്തായി പ്രചരിച്ചിരുന്നു. എന്നാൽ ഇപ്പോഴിതാ ഒടുവിൽ ഇന്ദ്രജിത്തിന്റെ വിവാഹവും പ്രണയവും ഒക്കെ എങ്ങനെ ആയിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് അമ്മയായ മല്ലിക സുകുമാരൻ. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

mallikasukumaransons

ഇന്ദ്രജിത്തിന്റെ കല്യാണം ശരിക്കും ഒരു കഥ പോലെയാണെന്നാണ് മല്ലിക പറയുന്നത്. 'ഇന്ദ്രന്റെ കല്യാണം ഒരു കഥപോലെയാണ്. ഇന്ദ്രൻ എഞ്ചിനീയറിംഗ് കഴിഞ്ഞിരിക്കുകയായിരുന്നു. തമിഴ്‌നാട്ടിലാണ് പഠിച്ചത്, ഡിസ്‌റ്റിങ്ങ്ഷനോടെയാണ് പാസായത്. അടുത്തത് എന്ത് വേണം എന്നാലോചിച്ച് ഇങ്ങനെ നിൽക്കുകയായിരുന്നു' മല്ലിക പറയുന്നു.

'അങ്ങനെ ഇരിക്കുമ്പോഴാണ് ഞാൻ സീരിയലിൽ അഭിനയിക്കുന്നത്. അന്ന് തിലകൻ ചേട്ടനും ജയഭാരതിയും ഒക്കെ സീരിയൽ രംഗത്തേക്ക് വന്ന സമയമായിരുന്നു. അതാണ് ഞാനും അതിലേക്ക് ഇറങ്ങാൻ കാരണമായത്. കെകെ രാജീവിന്റെ പരമ്പരയായിരുന്നു. അന്ന് അവിടെ പൂർണിമയും ഉണ്ടായിരുന്നു ഒപ്പം മായ മൗഷ്‌മിയും' മല്ലിക പറഞ്ഞു.

'അന്ന് ശരിക്കും ഒരു സിനിമാ സെറ്റിൽ ചെന്നൊരു ഫീലായിരുന്നു. അങ്ങനെ ദിവസങ്ങൾ കടന്നുപോയി. ഇന്ദ്രന് അവധിയാണ്, അടുത്ത എന്ത് ചെയ്യണം എന്ന് ആലോചിച്ചു കൊണ്ടിരിക്കുന്ന സമയമായിരുന്നു അത്. അന്ന് ഞാൻ അവനോട് എന്നെ സെറ്റിൽ കൊണ്ട് വിടാൻ പറഞ്ഞു. ഏഴ് മണിക്ക് എന്നെ കൂട്ടാൻ വരാൻ പറഞ്ഞു. അങ്ങനെ അവൻ ലൊക്കേഷനിൽ വരും എല്ലാവരോടും സംസാരിക്കും' മല്ലിക മനസ് തുറന്നു.

'അങ്ങനെ സംസാരിച്ച് സംസാരിച്ച് ഇന്ദ്രനും പൂർണിമയും മായാ മൗഷ്‌മിയുമൊക്കെ നല്ല സുഹൃത്തുക്കളായി. പൂർണിമയും ഇന്ദ്രനും എപ്പോഴും സംസാരിച്ചു കൊണ്ടിരിക്കുമായിരുന്നു. പിന്നെ അവന് തന്നെ എന്നെ വിളിക്കാൻ വരാൻ ഒരു താൽപര്യം ആയി. അങ്ങനെ ഇന്ദ്രൻ എന്നും വരും. ഒരു ദിവസം നോക്കുമ്പോൾ കാണാം ഇന്ദ്രൻ ഇരുന്ന് പാട്ട് പാടുന്നു. പൂർണിമയാണ് മെയിൻ' അവർ പറഞ്ഞു.

'അന്ന് ഞാൻ കെകെ രാജീവിനോട് പറഞ്ഞു. ഈ ഗാനമേള എല്ലാദിവസവും നടക്കുന്നുണ്ട്. വേറെ വല്ലതിനുമുള്ള അഡ്വാൻസ് ബുക്കിംഗ് ആണോ ഈ ഗാനമേള എന്നാണ് രാജീവിനോട് ചോദിച്ചത്. രാജീവും ഇത് ശ്രദ്ധിക്കുന്നുണ്ടായിരുന്നു.' അപ്പോഴേക്ക് ഇന്ദ്രന് മദ്രാസിൽ ഒരു ജോലി ശരിയായെന്നും അവർ മല്ലിക പറയുന്നു.

പിന്നെയാണ് ഇക്കാര്യം എന്നോട് പറഞ്ഞത്. പരീക്ഷ കഴിഞ്ഞ് ഡിഗ്രി എടുത്ത് കല്യാണം നടത്താമെന്ന് പറഞ്ഞു. അതിന് വലിയ എതിർപ്പുണ്ടായില്ല. അങ്ങനെ ഏതാണ്ട് വാക്കാൽ ഒരു തീരുമാനിച്ചു. പൂർണിമയുടെ അച്ഛനുമായി സംസാരിച്ചു. ഉറപ്പിക്കുകയും ചെയ്‌തു. അങ്ങനെയാണ് ഇന്ദ്രജിത്തും പൂർണിമയും ഒരു സീരിയൽ സെറ്റിൽ നിന്ന് തുടങ്ങി വിവാഹം വരെ എത്തിയത്; മല്ലിക പറഞ്ഞ് അവസാനിപ്പിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+