'വിവാദങ്ങൾ മാത്രം ആഗ്രഹിക്കുന്ന ചിലരുണ്ട്, ഡിവോഴ്‌സ് ഞങ്ങൾക്ക് മനസമാധാനം തരുന്ന തീരുമാനം'; മഞ്ജു പിള്ള
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മഞ്ജു പിള്ള. പതിറ്റാണ്ടുകളായി ചെറുതും വലുതുമായ വേഷങ്ങളിലൂടെ താരം ആരാധക പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. അതിന് ശേഷം മിനിസ്ക്രീനിലൂടെയും പരമ്പരകളിലൂടെയും മഞ്ജു പിള്ള പ്രേക്ഷകർക്ക് മുൻപിലെത്തിയിരുന്നു. എന്നാൽ ഹോം എന്ന സൂപ്പർഹിറ്റ് ചിത്രത്തിലെയും ഫാലിമി എന്ന സിനിമയിലെയും മഞ്ജു പിള്ളയുടെ അമ്മ വേഷങ്ങൾ മലയാളി ഒരിക്കലും മറക്കാനിടയില്ല.
ഇത് താരത്തിന് കരിയറിൽ വലിയ ബ്രേക്ക് ആണ് നൽകിയത്. എന്നാൽ താരത്തിന്റെ ഡിവോഴ്‌സ് വാർത്തകൾ ആരാധകരിൽ ഉണ്ടാക്കിയ ഞെട്ടൽ വളരെ വലുതായിരുന്നു. സിനിമയിലെ പ്രമുഖ ക്യാമറമാൻ ആയ സുജിത് വാസുദേവ് ആയിരുന്നു മഞ്ജു പിള്ളയുടെ ഭർത്താവ്. ലൂസിഫർ അടക്കമുള്ള ചിത്രങ്ങളുടെ ക്യാമറ ചലിപ്പിച്ചത് സുജിത് ആയിരുന്നു.

എന്നാൽ രണ്ട് പതിറ്റാണ്ടിലധികളെ നീണ്ട ദാമ്പത്യ ജീവിതത്തിന് ഒടുവിൽ കഴിഞ്ഞ വർഷമാണ് ഇവർ വിവാഹ മോചനം പ്രഖ്യാപിച്ചത്. അതിന് ശേഷവും നല്ല ബന്ധമാണ് ഇവർ തുടരുന്നത്. മഞ്ജു പിള്ളയാവട്ടെ വിവാഹ മോചനത്തെ കുറിച്ച് അധികം പ്രതികരിക്കാനും തയ്യറായിരുന്നില്ല. ഇപ്പോഴിതാ വിഷയത്തിൽ മനസ് തുറക്കുകയാണ് മഞ്ജു പിള്ള. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
മഞ്ജു പിള്ളയുടെ വാക്കുകൾ
അഭിമുഖങ്ങൾ ഒക്കെ കൊറച്ചു നാളത്തേക്ക് വേണ്ട എന്ന് വച്ചിരിക്കുകയായിരുന്നു. സത്യം പറയാൻ മടിയായത് കൊണ്ടല്ല. സത്യങ്ങൾ ആരും എടുക്കാത്തത് കൊണ്ടാണ്. വിവാദങ്ങൾ മാത്രമേ ചില ആളുകൾ ആഗ്രഹിക്കുന്നുള്ളൂ. എല്ലാവരും അല്ല കേട്ടോ, ഇതിന് വേണ്ടി മാത്രം സമയം മാറ്റിവച്ചിരിക്കുന്ന ചിലരുണ്ട്, അവരെ കുറിച്ചാണ് പറഞ്ഞു വരുന്നത്.
വളച്ചൊടിക്കും എന്നുള്ളത് കൊണ്ടാണ് ഡിവോഴ്‌സിനെ കുറിച്ച് പറയാത്തത്. ഈയടുത്ത് കൂടി സുജിത്തിനോട് ഒരു അഭിമുഖത്തിൽ ചോദിച്ച ചോദ്യങ്ങൾ ഞാൻ കേട്ടിരുന്നു. വ്യക്തി ജീവിതത്തെ കുറിച്ചൊക്കെ ചോദിക്കുമ്പോൾ അവരും മനുഷ്യർ ആണെന്ന് ഓർക്കണം. അവർക്കും വേദനകളും പ്രയാസങ്ങളും ഉണ്ടെന്ന് മനസിലാക്കണം.
ഞങ്ങള്‍ രണ്ട് വ്യക്തിത്വങ്ങളാണ്. എനിക്കും സുജിത്തിനും ഞങ്ങള്‍ രണ്ട് പേരുടെ വീട്ടുകാര്‍ക്കും യാതൊരു പ്രശ്‌നവുമില്ല. ഞങ്ങള്‍ ഇപ്പോഴും നല്ല ബന്ധത്തിൽ നില്‍ക്കുന്ന കുടുംബമാണ്. അച്ഛനും അമ്മയും വന്നപ്പോള്‍ സുജിത്തിന്റെ ഫ്ലാറ്റില്‍ പോയി കണ്ടിരുന്നു. ഫോണില്‍ വിളിച്ച് സംസാരിക്കുകയും നേരില്‍ കാണുകയുമൊക്കെ ചെയ്യുന്ന ആളുകളാണ് ഞങ്ങൾ.
ഞങ്ങൾ സൗഹൃദത്തോടെ മുന്നോട്ട് പോവുന്നു എന്നതാണ് പ്രധാന കാര്യം. മകളാണ് ഞങ്ങളെ ഒരുമിച്ച് നിർത്തുന്നത്. എനിക്കും സുജിത്തിനും മനസമധാനം തരുന്ന തീരുമാനമായിരുന്നു ഡിവോഴ്‌സ്. നാളെ ഒരിടത്ത് വച്ച് കാണുമ്പോള്‍ ചിരിച്ച് ഷേക്ക് ഹാന്‍ഡ് കൊടുത്തിട്ട് കെട്ടിപിടിക്കാന്‍ പറ്റണം എന്നതായിരുന്നു എന്റെ ആഗ്രഹം, അതിന് സാധിക്കുന്നുണ്ട്.
സുജിത്തിന്റെ സഹോദരന്‍ മരിച്ച സമയത്ത് ഞാനവിടെ മുഴുവന്‍ സമയവും ഉണ്ടായിരുന്നു. ഇവിടേക്ക് മഞ്ജുവും മകളും വരുമോ എന്നൊക്കെ ചോദിച്ചായിരുന്നു വന്ന വർത്തകൾ മുഴുവൻ. ചില സമയത്ത് ചിരിയൊക്കെ വരാറുണ്ടെങ്കിലും ഇതൊക്കെ എന്ത് തരത്തിലുള്ള അവസ്ഥയാണെന്ന് ഞാൻ ചിന്തിച്ചുപോവാറുണ്ട്.












Click it and Unblock the Notifications