'ഇത് ഫെമിനിസം അല്ല ഒരുതരം ഗതികെട്ട അവസ്ഥയാണ്, സഹികെട്ടാണ് എഴുന്നേറ്റ് പോയത്..'; പ്രതികരിച്ച് മറീന മൈക്കിൾ
ഷൈന്‍ ടോം ചാക്കോയുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഒരു സിനിമയുടെ പ്രമോഷൻ പരിപാടിയുടെ ഭാഗമായുള്ള അഭിമുഖത്തിൽ നിന്ന് ഇറങ്ങി പോയ നടി മറീന മൈക്കിൾ വിശദീകരണവുമായി രംഗത്ത്. വിവേകാനന്ദൻ വൈറലാണ് എന്ന ചിത്രവുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തിൽ പുരുഷന്മാർക്ക് സിനിമ സെറ്റിൽ കാരവനും, താൻ അടക്കമുള്ളവർക്ക് ബാത്ത്‌റൂം പോലുമില്ലാതെ അവസ്ഥയും ഉണ്ടായിരുന്നു എന്ന് നടി തുറന്നു പറഞ്ഞിരുന്നു.
ഇതിന് പിന്നാലെ നടൻ ഷൈൻ ടോം ചാക്കോ മറീനയോട് കയർക്കുകയും നടി അഭിമുഖത്തിൽ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്‌തിരുന്നു. ഇതിന്റെ വീഡിയോ വൈറലായതോടെ നിരവധി പ്രതികരണങ്ങളാണ് തനിക്കെതിരെ ഉണ്ടാകുന്നതെന്നാണ് മറീന ഇൻസ്‌റ്റഗ്രാമിൽ പങ്കുവച്ച വിഡിയോയിൽ പറയുന്നത്. സിനിമയിലുള്ള എല്ലാ പുരുഷന്മാരെയും കുറിച്ചല്ല പറഞ്ഞതെന്നും, തനിക്ക് നേരിട്ട അനുഭവമാണ് പങ്കുവച്ചതെന്നും മറീന തന്റെ വീഡിയോയിലൂടെ വിശദീകരിച്ചു.

എന്നോട് സിനിമയിൽ മാന്യമായും നല്ല രീതിയിൽ പെരുമാറിയതുമായ ഒരുപാട് പേരുണ്ട്. പലതും പുറത്തുവരുന്നില്ല. എന്തെങ്കിലും പറഞ്ഞാൽ ഉടൻ ചിലർ ഫെമിനിസ്‌റ്റ് ആണെന്ന് പറയും. എന്നാൽ ഇത് ഫെമിനിസം അല്ല ഒരുതരം ഗതികെട്ട അവസ്ഥയാണെന്നും മറീന പറയുന്നു.
മറീനയുടെ വാക്കുകൾ
എനിക്ക് ഒരുപാട് വിഷമം തോന്നിയ വിഷയത്തില്‍ പ്രതികരിക്കാൻ പറ്റാത്ത സന്ദർഭത്തിൽ നടത്തിയൊരു ചർച്ചയാണത്. ഞാൻ എന്താണ് പറയാൻ വന്നതെന്ന് അംഗീകരിക്കുക പോലും ചെയ്യുന്നില്ലെന്ന് തോന്നി. ഞാൻ ആണുങ്ങൾക്ക് എതിരെ പറഞ്ഞു, ഇവൾ ഫെമിനിസ്‌റ്റ് ആണ്, വിക്‌ടിം കാർഡ് പ്ലേ ചെയ്യുകയാണ് എന്നൊക്കെയാണ് അഭിമുഖത്തിന് താഴെ വന്നിരിക്കുന്ന പ്രതികരണങ്ങൾ. ഞാൻ എല്ലാ ആണുങ്ങളും എന്ന് ഒന്നും പറഞ്ഞില്ല. എന്റെ സുഹൃത്തായിട്ടുള്ള ഷൈൻ ടോം ചാക്കോയെ പോലുമല്ല ഞാന്‍ ഉദ്ദേശിച്ചത്. വ്യക്തിപരമായി ഏതെങ്കിലും ആർട്ടിസ്‌റ്റിനോ നിങ്ങൾക്കോ വിഷമം ഉണ്ടായിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു.
അന്ന് ഞാൻ പറഞ്ഞുവന്ന കാര്യം- ഞാൻ തിരുവനന്തപുരത്ത് ഒരു സിനിമയുടെ ഷൂട്ടിന് ചെന്ന സമയത്ത് എനിക്ക് പീരിയഡ്സായി. സ്വാഭാവികമായും നല്ലൊരു മുറി ഉണ്ടെങ്കിൽ പോലും നല്ലൊരു ബാത്ത്റൂം കൂടി വേണമെന്ന് നമ്മൾ ആഗ്രഹിക്കുമല്ലോ. ശാരീരികമായി അത്രയും ബുദ്ധിമുട്ടുന്ന സമയം. ആദ്യ ദിവസം മുറിയിൽ കത്യമായ ബാത്ത്റൂം പോലുമില്ല. പക്ഷേ ലീഡ് ആയിട്ടുള്ള പുരുഷ അഭിനേതാക്കൾക്ക് അവർ കാരവാൻ കൊടുത്തിരുന്നു. ഒരു തവണ അവരോട് ഇക്കാര്യം സംസാരിച്ചപ്പോൾ കാരവാൻ ഉപയോഗിക്കാൻ പറഞ്ഞു. പക്ഷേ എനിക്കത് കൺഫർട്ടബിളായി തോന്നിയില്ല. കാരണം അത് അവർക്ക് കൊടുത്തതാണല്ലോ.
ഷൂട്ടിന് താമസ സൗകര്യം ഒരുക്കിയത് ഒരു ബാർ ഹോട്ടലിന് അടുത്താണ്. ആദ്യത്തെ രണ്ട് ദിവസം ഷൂട്ട് കഴിഞ്ഞ് വന്നപ്പോൾ ഹോട്ടലിന് താഴെ ഫുൾ കള്ള് കുടിച്ച ആളുകളാണ്. ഡ്രൈവർ ചേട്ടനോട് ഞാൻ ഇറങ്ങി ഓടുമെന്നാണ് പറയുന്നത്. അശ്വിനാണ് എന്റെ അസിസ്‌റ്റന്റ്. എന്തെങ്കിലും ഉണ്ടെങ്കിൽ വിളിച്ച് പറഞ്ഞാൽ മതിയെന്ന് പറഞ്ഞ് ഓടി അകത്ത് കയറി. പിന്നെ ഞാൻ പുറത്ത് ഇറങ്ങിയിട്ടെ ഇല്ല. ഭക്ഷണം ഓർഡർ ചെയ്യാൻ തോന്നിയാൽ അതിന് പോലും സാധിക്കില്ലായിരുന്നു. കാരണം താഴെ ഇങ്ങനെയാണ്. ഒടുവിൽ ക്രൂവിനോട് വേറെ നല്ലൊരു ഹോട്ടലിലേക്ക് മാറ്റി തരുമോന്ന് ചോദിച്ചു. ആരെങ്കിലും കേറി പിടിച്ചുവെന്ന് ഞാൻ ഒരു പരാതി പറഞ്ഞാൽ അവരെന്താ ചോദിക്കുക, നിങ്ങൾ വേണമെങ്കിൽ ചോദിച്ച് മേടിക്കണമായിരുന്നു എന്ന്.
വീഡിയോ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
അങ്ങനെയൊക്കെ പറയേണ്ടി വരുന്നതിന്റെ ഗതികേടും ബുദ്ധിമുട്ടുമൊക്കെയാണ് ഞാൻ സംസാരിച്ചത്. അല്ലാതെ ആണുങ്ങളെല്ലാവരും എന്നോട് ഇങ്ങനെ പെരുമാറി എന്നല്ല. എന്നോട് സിനിമയിൽ മാന്യമായും നല്ല രീതിയിൽ പെരുമാറിയതുമായ ഒരുപാട് പേരുണ്ട്. പലതും പുറത്തുവരുന്നില്ല. എന്തെങ്കിലും പറഞ്ഞാൽ ഫെമിനിസ്‌റ്റ് ആണെന്ന് പറയും. ഇത് ഫെമിനിസം അല്ല ഒരുതരം ഗതികെട്ട അവസ്ഥയാണ്.
വീട്ടുകാരുടെ പ്രാര്‍ത്ഥന കൊണ്ടോ ഒരു ധൈര്യം കൊണ്ടോ ആണ് ഞാന്‍ സര്‍വൈവ് ചെയ്‌ത് പോകുന്നത്. ആള്‍ക്കാര്‍ എന്നോട് മോശമായി സംസാരിക്കരുതെന്ന് കരുതി ഞാന്‍ തന്നെ ക്രിയേറ്റ് ചെയ്‌തെടുത്ത പേഴ്‌സണാലിറ്റിയാണത്. അത് ഒത്തിരി എനിക്ക് ഹെല്‍പ് ചെയ്‌തിട്ടുണ്ട്. ഞാന്‍ കരയുന്നത് എന്തിനെന്ന് ചോദിച്ചാല്‍ എനിക്ക് ഇതെവിടെ എങ്കിലും പറയണം. സംസാരിച്ച് തുടങ്ങുമ്പോഴേക്കും ഞാന്‍ കരയും. ഒരുപാട് കോളുകളും വിവാദമെന്ന രീതിയിലും നടക്കുന്നുണ്ട്.
പണ്ടും കാരവാനില്ലാതെ ഉര്‍വശി, ശോഭന ചേച്ചി തുടങ്ങിയവരൊക്കെ സെറ്റില്‍ നിന്നും ബെഡ്ഷീറ്റൊക്കെ വിരിച്ച് വസ്ത്രം മാറിയിട്ടുണ്ട് എന്നൊക്കെ ഞാന്‍ കേട്ടിട്ടുണ്ട്. പക്ഷേ ഏതെങ്കിലും സെറ്റില്‍ ഇന്ന് ഞാന്‍ അങ്ങനെ ചെയ്‌താല്‍, അടുത്ത സെറ്റില്‍ പറയും എനിക്ക് റൂമൊന്നും തരേണ്ടെന്ന്. അതുകൊണ്ടാണ് ചെറിയ കാര്യങ്ങള്‍ വരെ നമ്മള്‍ ചോദിച്ച് വാങ്ങിക്കുന്നത്. ഇതാണ് ഞാന്‍ അഭിമുഖത്തില്‍ പറയാന്‍ വന്നത്. പക്ഷേ അത് നടന്നില്ല. എട്ട് വര്‍ഷമായി സിനിമയില്‍. തോല്‍ക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. എന്റെ ലൈഫ് മുന്നോട്ട് കൊണ്ട് പോകണം. എന്നെ ആശ്രയിച്ച് കഴിയുന്ന കുറച്ച് പേര്‍ വീട്ടിലുണ്ട്. എന്റെ അപ്പന്‍ മരിച്ചപ്പോള്‍ പോലും ഞാന്‍ കരഞ്ഞിട്ടില്ല.
-
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്‌റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!!












Click it and Unblock the Notifications