'അന്ന് മുതൽ മീഡിയക്കാരെ കാണുന്നത് പോലും ഇഷ്‌ടമല്ലാതായി..'; കാരണം വെളിപ്പെടുത്തി മീന
മലയാളികളുടെ പ്രിയനായികയാണ് മീന. ബാലതാരമായി സിനിമയിൽ കരിയർ ആരംഭിച്ച മീന പിന്നീട് തിരക്കുള്ള നായികയായി മാറുകയായിരുന്നു. തമിഴ് സിനിമയിലും അവർ സജീവമാണ്. മലയാളത്തിൽ മോഹൻലാലിനൊപ്പം നിരവധി ഹിറ്റ് ചിത്രങ്ങളിൽ വേഷമിട്ട മീനയുടെ ഭർത്താവ് വിദ്യാസാഗറിന്റെ മരണം വാർത്തകളിൽ ഇടം നേടിയിരുന്നു. പിന്നീട് അഭിനയത്തിൽ നിന്ന് ബ്രേക്ക് എടുത്ത മീനയിപ്പോൾ വീണ്ടും സജീവമാവുകയാണ്.
എന്നാൽ ഇപ്പോഴിതാ കരിയറിലെയും വ്യക്തി ജീവിതത്തിലെയും വെല്ലുവിളികളെ കുറിച്ചും, ഭർത്താവിന്റെ ആക്‌സമിക മരണത്തെ കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് താരമിപ്പോൾ. വിദ്യാസാഗറിന്റെ മരണത്തിന്റെ ആഘാതത്തിൽ നിന്ന് പൂർണമായും മുക്തമായിട്ടില്ല എന്നാണ് താരം പറയുന്നത്. 'ഒന്നര വർഷം കഴിഞ്ഞു, ഇപ്പോഴും ഞാൻ ബെറ്റർ ആയെന്ന് എനിക്ക് തോന്നുന്നില്ല. വിഷമം കുറച്ചു കുറഞ്ഞിട്ടുണ്ട്, പക്ഷേ ആ സങ്കടം അങ്ങിനെ തന്നെ എന്നും കൂടെയുണ്ടാവും.' മീന പറഞ്ഞു.

ഭർത്താവുമായി യാതൊരു വിധ അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടായിരുന്നില്ലെന്നും മീന പറഞ്ഞു. സോഷ്യൽ മീഡിയയാണ് സെലിബ്രിറ്റികളുടെ ജീവിതത്തെ പറ്റി ഓരോന്ന് എഴുതുന്നതെന്നും അവർ പറയുന്നു. ഒരിയ്ക്കൽ ഭർത്താവുമൊത്തുള്ള യാത്രയ്ക്ക് ഇടയിൽ ഉണ്ടായ അനുഭവവും അവർ പങ്കുവച്ചു. സോഷ്യൽ മീഡിയയിൽ തങ്ങൾ ഇരുവരും തമ്മിൽ വാഴക്കായെന്ന് എഴുതിയത് വായിച്ച വിദ്യാസാഗറിന്റെ അമ്മ തന്നെ വിളിച്ചെന്നാണ് മീന പറയുന്നത്. എന്നാൽ ഞങ്ങൾ ഒരു യാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്നുവെന്നും മീന കൂട്ടിച്ചേർത്തു.
'അദ്ദേഹത്തിന്റെ മരണം ഷോക്കിങ് ആയിരുന്നു. ഞങ്ങളും ഒട്ടും പ്രതീക്ഷിച്ചതല്ല. ഇതിൽ നിന്നൊക്കെ അദ്ദേഹം തിരിച്ചു വരും എന്നാണ് ഞങ്ങൾ വിചാരിച്ചത്. കരൾ മാറ്റൽ ശസ്ത്രക്രിയയ്ക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പിലായിരുന്നു. എന്നാൽ അതിന്റെ നടപടിക്രമങ്ങൾ കുറച്ചു നീണ്ടുപോയി. ഒരു പിരീഡ് കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ ശരീരത്തിന് അത് താങ്ങാൻ പറ്റാതെ ആയി.' മീന പറഞ്ഞു.
തന്റെ രണ്ടാം വിവാഹത്തെ കുറിച്ചുള്ള വാർത്തകളെ കുറിച്ചും മീന പ്രതികരിച്ചു. സോഷ്യൽ മീഡിയയിൽ എപ്പോഴും എന്റെ രണ്ടാം വിവാഹം എന്ന് വാർത്ത വരും. ശരിക്കും എനിക്ക് അതിനൊക്കെ നന്ദിയാണ് സോഷ്യൽ മീഡിയയോടുള്ളത്. ആരുടെയൊക്കെയോ പേര് ചേർത്ത് പറയാറുണ്ട്, ഇടയ്ക്ക് ധനുഷിന്റെ പേരും പറഞ്ഞിരുന്നു; മീന ചൂണ്ടിക്കാട്ടി.
ധനുഷ് ഇപ്പോൾ സിംഗിൾ ആണെന്ന് തോന്നുന്നു. അതുകൊണ്ട് ആയിരിക്കും അദ്ദേഹത്തിന്റെ പേര് ചേർത്ത് വന്നത്. ഇൻഡസ്ട്രിയിൽ ഇങ്ങിനെ ഉള്ള സംസാരങ്ങൾ വന്നപ്പോൾ ഒരു സമയത്ത് ഞാൻ ആകെ വല്ലാതെ ആയിരുന്നു. എനിക്ക് നല്ല ദേഷ്യവും സങ്കടവും ഒക്കെ വന്നു. മീഡിയക്കാരെ കാണുന്നത് പോലും എനിക്ക് ഇഷ്‌ടമല്ലാതെയായി; നടി കൂട്ടിച്ചേർത്തു.
-
ഗൂഗിൾ പേയിലെ 'പോക്കറ്റ് മണി' ഫീച്ചർ തട്ടിപ്പോ? പ്രചരണങ്ങളിലെ സത്യാവസ്ഥ അറിയാം -
നാളെ മുതല്‍ പവര്‍ഫുള്‍ രാജയോഗം... വെറുതെയിരുന്നാലും പണം കുമിഞ്ഞുകൂടും! ഈ രാശിക്കാരാണോ? -
"പൊതുവേദിയിൽ വച്ച് ജഗതി രഞ്ജിനിയെ ക്രൂരമായി അപമാനിച്ചു, ഇടവേള സമയത്ത് അവർ പൊട്ടിക്കരഞ്ഞു" -
''മഞ്ജുവിനെ ഫോൺ വിളിച്ചാൽ ദിലീപിന്റെ വീട്ടുകാർ എടുക്കും, എന്നിട്ടേ കൊടുക്കൂ, ജയിലിൽ ഇട്ടത് പോലെ ജീവിതം'' ! -
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
2013 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം... ഒറ്റയടിക്ക് 13% ഇടിഞ്ഞെന്ന് ഗോള്‍ഡ് കൗണ്‍സില്‍ -
കേരളത്തിൽ രണ്ടിടത്ത് താമര വിരിഞ്ഞുവെന്ന് ബിജെപി; 10 ഇടത്ത് അട്ടിമറി സാധ്യത? നൂറിൽ ഉറച്ച് യുഡിഎഫും -
കേരളത്തില്‍ യുഡിഎഫ് തരംഗം; 102 സീറ്റ് വരെ കിട്ടിയേക്കും, ബിജെപിക്ക് എസ്ഐആര്‍ പാര, റാഷിദ് പറയുന്നു -
'സഭ എന്ത് വൃത്തികേടാണ് കാണിക്കുന്നത്? ബോധവും വിവരവും ഇല്ലാത്തവർ, ഞാൻ 20,000 വോട്ടിന് ജയിക്കും'; പിസി ജോർജ് -
സ്വര്‍ണവില വീണ്ടും കയറി; ഇനി ഈ ആഭരണം മാത്രമാകും ശരണം, ഇന്നത്തെ പവന് വില -
'ഇല്ലെങ്കിൽ ട്വന്റി-20 സ്ഥാനാർത്ഥി 25000 വോട്ടിന് ജയിച്ചേനെ', സാബു എം ജേക്കബിനെ പരിഹസിച്ച് സോഹൻ സീനുലാൽ -
ഗജകേസരി യോഗം ചെറിയ കാര്യമല്ല; ഈ രാശിക്കാരുടെ പ്രണയം പൂത്തുലയും, സമ്പത്തിൽ ആറാടും..!












Click it and Unblock the Notifications