ഇത് എന്റെ മകൻ, അവനിപ്പോൾ നാല് വയസ്; പൊന്നോമനയുടെ ചിത്രങ്ങൾ പങ്കുവച്ച് പാർവതി തിരുവോത്ത്
മലയാളത്തിലെ യുവനടിമാരിൽ ശ്രദ്ധേയയാണ് പാർവതി തിരുവോത്ത്. തന്റെ അഭിനയ മികവ് കൊണ്ട് ഏറെ ആരാധകരെ സൃഷ്‌ടിച്ചിട്ടുള്ള താരം സോഷ്യൽ മീഡിയയിലും സജീവമാണ്. ഇൻസ്‌റ്റഗ്രാമിൽ ഉൾപ്പെടെ സ്ഥിരമായ പോസ്‌റ്റ് പങ്കുവയ്ക്കാറുള്ള ആളാണ് പാർവതി. എന്നാൽ അടുത്തിടെ പാർവതി തന്റെ ഇൻസ്‌റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവച്ച ഒരു പോസ്‌റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. തന്റെ വളർത്തുനായയുടെ ചിത്രങ്ങൾക്ക് പാർവതി നൽകിയ ക്യാപ്‌ഷനാണ് ശ്രദ്ധേയമായത്.
'എന്റെ ഹൃദയത്തിന്റെ സൂക്ഷിപ്പുകാരൻ' എന്നാണ് പാർവതി തന്റെ നായയെ വിശേഷിപ്പിച്ചത്. മാത്രമല്ല ടോബി തിരുവോത്ത് എന്ന പേരും നായയ്ക്ക് നൽകിയിട്ടുണ്ട്. ഡോബിയുടെ നാലാം പിറന്നാളിനോട് അനുബന്ധിച്ചാണ് പാർവതി പോസ്‌റ്റ് പങ്കുവച്ചത്. 'ഡോബി തിരുവോത്ത്, എന്റെ ഡോഗ്‌സണ്‍' എന്നും ചിത്രങ്ങളുടെ താഴെ പാർവതി കുറിച്ചിരിക്കുന്നു.

ഡോബിയുമൊത്തുള്ള ഫോട്ടോ പങ്കിടുന്നതിൽ അതിയായ സന്തോഷം ഉണ്ടെന്നാണ് പാർവതി പറയുന്നത്. അഞ്ചിലധികം ചിത്രങ്ങൾ പാർവതി ഇൻസ്‌റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. അതിൽ ഡോബിയും പാർവതിയും ഒരുമിച്ചുള്ളതും ഒറ്റയ്ക്കുള്ളതും ഒക്കെയുണ്ട്. എന്നാൽ അതിൽ അവസാനത്തെ ഫോട്ടോയാണ് ആരാധകരുടെ മനസ് കീഴടക്കിയത്.
ഗർഭപാത്രത്തിൽ ഇരികുമ്പോഴുള്ള സ്‌കാനിംഗ് റിപ്പോർട്ട് പോലെ ഡോബിയെ എഡിറ്റ് ചെയ്‌ത ചിത്രമാണിത്. നിരവധി ആരാധകരാണ് പാർവതിയെ പ്രശംസിച്ചും ഡോബിക്ക് പിറന്നാൾ ആശംസിച്ചും രംഗത്ത് വന്നിരിക്കുന്നത്. സിനിമാ മേഖലയിൽ നിന്നുൾപ്പെടെയുള്ള പ്രമുഖർ പോസ്‌റ്റിൽ തങ്ങളുടെ കമന്റ് രേഖപ്പെടുത്തിയിട്ടുണ്ട്.
നടിമാരായ എന്ന ബെൻ, വേദിക എന്നിവർ കമന്റ് രേഖപ്പെടുത്തിയവരിൽ ഉൾപ്പെടുന്നു. മഞ്ജു വാര്യർ, ഗീതു മോഹൻദാസ്, റിമ കല്ലിങ്കൽ എന്നിങ്ങനെ പാർവതിയുടെ അടുത്ത സുഹൃത്തുക്കൾ എല്ലാം ചിത്രത്തിന് ലൈക്ക് അടിക്കുകയും ചെയ്‌തിട്ടുണ്ട്. ചിത്രങ്ങളിൽ പാർവതിക്ക് തന്റെ വളർത്തുനായയോടുള്ള സ്നേഹവും വാത്സല്യവുമാണ് പ്രകടമാവുന്നതെന്ന് ആരാധകർ ചൂണ്ടികാണിക്കുന്നു.
അതേസമയം, അടുത്തിടെ മാതൃത്വത്തോടുള്ള തന്റെ കാഴ്ച്ചപ്പാടിനെ കുറിച്ച് പാർവതി ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. തന്റെ മകളുടെ പേര് ശരീരത്തിൽ ടാറ്റൂ ചെയ്‌തിട്ടുണ്ട് എന്നാണ് പാർവതി പറയുന്നത്. ഏഴ് വയസായ സമയത്ത് തന്നെ മകളുടെ പേര് എന്തായിരിക്കണമെന്ന് തീരുമാനിച്ചുവെന്നും പാർവതി പറഞ്ഞിരുന്നു.
വിവാഹത്തെ കുറിച്ചും പാർവതി മനസ് തുറന്നിരുന്നു. റിലേഷിൻഷിപ്പിനെ കുറിച്ച് പലർക്കും പല കാഴ്ച്ചപ്പാടാണ് ഉണ്ടാവുക. എനിക്കൊരു കംപാനിയനാണ് വേണ്ടത്. പക്ഷെ, മറ്റൊരാൾക്ക് അതായിരിക്കില്ല ചിലപ്പോൾ വേണ്ടത്. ചിലർക്ക് ഫിനാൻഷ്യൽ സെക്യൂരിറ്റിയാണ് വേണ്ടതെങ്കിൽ മറ്റുചിലർക്ക് സംസാരിക്കണമെന്ന് പോലും ഉണ്ടാകില്ലെന്നും പാർവതി ചൂണ്ടിക്കാട്ടി.
അവസാനമായി പാർവതിയുടേതായി പുറത്തിറങ്ങിയത് ഹേർ എന്ന ചിത്രമാണ്. അതിന് മുൻപ് വിക്രം നായകനായ പാ രഞ്ജിത്ത് ചിത്രമായ തങ്കലാനിലും പാർവതി നായികാ വേഷം കൈകാര്യം ചെയ്‌തിരുന്നു. ഉർവശിയും പാർവതിയും ഒരുമിച്ച് അഭിനയിച്ച ഉള്ളൊഴുക്ക് എന്ന ചിത്രത്തിലെ പ്രകടനത്തിന് പാർവതിക്ക് വലിയ പ്രശംസ കിട്ടിയിരുന്നു.












Click it and Unblock the Notifications