'മൂന്ന് മാസത്തെ പ്രണയം, ആരോടും പറയാതെ ഒളിച്ചോടി കല്യാണം'; ആ തോന്നൽ ജീവിതം തകർത്തെന്ന് പാർവതി വിജയ്
കുടുംബവിളക്ക് എന്ന സൂപ്പർഹിറ്റ് സീരിയലിലൂടെ പ്രേക്ഷകരുടെ മനംകവർന്ന നടിയാണ് പാർവതി വിജയ്. സീരിയലിൽ ശീതൾ എന്ന കഥാപാത്രമായി എത്തിയ മൃദുലയെ അന്ന് മുതൽക്ക് തന്നെ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. സീരിയലിൽ നല്ല വേഷവുമായി കരിയർ മുന്നോട്ട് കൊണ്ട് പോവുന്നതിനിടയാണ് പാർവതി ഇതേ സീരിയലിലെ തന്നെ ക്യാമറാമാനുമായി പ്രണയത്തിലാവുന്നത്. ശേഷം ഇവർ ഒളിച്ചോടി വിവാഹം ചെയ്യുകയായിരുന്നു.
ഇതോടെ പാർവതി സീരിയൽ അഭിനയം അവസാനിപ്പിക്കുകയും കുടുംബജീവിതത്തിന് പ്രാധാന്യം നൽകുകയും ചെയ്യുകയായിരുന്നു. ഈ ബന്ധത്തിൽ പാർവതിക്ക് ഒരു കുഞ്ഞ് ജനിക്കുകയും ചെയ്‌തിരുന്നു. എന്നാൽ അടുത്തിടെയാണ് ആരാധകരെ ഞെട്ടിച്ചുകൊണ്ട് താൻ വിവാഹമോചിതയാവുകയാണെന്ന് താരം വെളിപ്പെടുത്തിയത്. എന്തുകൊണ്ടാണ് വിവാഹ മോചനമെന്ന് താരം വെളിപ്പെടുത്തിയിരുന്നില്ല.

ഇപ്പോഴിതാ തന്റെ ജീവിതത്തിൽ സംഭവിച്ച വീഴ്‌ചകളെ കുറിച്ചും പ്രണയ വിവാഹത്തിന് ശേഷം ബന്ധം ഉപേക്ഷിച്ച് തിരിച്ചുവന്നപ്പോൾ കുടുംബം സ്വീകരിച്ചതിനെ കുറിച്ചുമൊക്കെ തുറന്ന് പറയുകയാണ് പാർവതി വിജയ്. വെറും മൂന്ന് മാസം കൊണ്ടാണ് പ്രണയം വിവാഹത്തിലേക്ക് എത്തിയതെന്നും അപ്പോൾ ഒന്നും മനസിലാക്കാനുള്ള പക്വത ഉണ്ടായിരുന്നില്ലെന്നും പാർവതി പറയുന്നു. സീരിയൽ റ്റുഡേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.
പാർവതിയുടെ വാക്കുകൾ
അന്ന് ഒളിച്ചോട്ടം നടന്നില്ലായിരുന്നെങ്കിൽ ഞാൻ സീരിയലിൽ നല്ലൊരു പൊസിഷനിൽ എത്തുമായിരുന്നു. സീരിയലിലേക്ക് വന്നത് ചേച്ചി മുഖേനയാണ്. കുടുംബ വിളക്കിൽ അഭിനയിക്കുന്ന സമയത്ത് ആള് ഇഷ്‌ടമാണെന്ന് വന്ന് പറഞ്ഞു. കുറച്ച് കഴിഞ്ഞപ്പോള്‍ ഞാനും തിരിച്ച് പറഞ്ഞു. ഏകദേശം മൂന്ന് മാസത്തോളം ഞങ്ങൾ പ്രണയിച്ചു. അതിന് ശേഷമാണ് ഒളിച്ചോടി പോയിട്ട് വിവാഹം കഴിക്കുന്നതൊക്കെ.
ജീവിതത്തിൽ എന്താണ് സംഭവിക്കുക എന്ന് നമുക്കൊരിക്കലും പ്രവചിക്കാൻ കഴിയില്ല. അങ്ങനെയൊരു കാര്യമാണ് ഇപ്പോൾ നടന്നത്. രണ്ട് പേർക്കും അങ്ങോട്ടും ഇങ്ങോട്ടും ഒത്തുപോവാൻ കഴിയില്ലെന്ന് വന്നു, അങ്ങനെയാണ് അവസാനം ഡിവോഴ്‌സിലേക്ക് എത്തിയത്. പ്രണയിച്ച് നല്ലത് പോലെ ജീവിക്കുന്ന ആളുകൾ ഒരുപാട് ഉണ്ട്. അല്ലെങ്കിൽ പരാജയപ്പെടുന്നവരുമുണ്ട്. പ്രണയത്തിന് കണ്ണില്ല മൂക്കില്ല എന്ന് പറയുന്നതിൽ അർത്ഥമില്ല.
ഒളിച്ചോട്ടത്തെ കുറിച്ച് ആരോടും പറഞ്ഞിട്ടില്ലായിരുന്നു. ചേച്ചിയാണ് ഏറ്റവും അടുപ്പമുണ്ടായിരുന്നത്. ആ പ്രായത്തിൽ പറ്റിയൊരു തെറ്റ് ആണത്. ശരിക്കും പതിനെട്ട് വയസിൽ അല്ല ഞാൻ പോയത്. 21 വയസിലാണ്. വീട്ടിൽ സമ്മതിക്കില്ല എന്നൊരു തോന്നൽ വന്നതോടെയാണ് ഞാൻ ഒളിച്ചോടി വിവാഹം കഴിക്കാൻ തീരുമാനിച്ചത്, അത് തെറ്റായിപ്പോയി.
ഇപ്പോൾ എന്റെ അച്ഛൻ അമ്മ ചേച്ചി പിന്നെ ചേട്ടൻ എന്നിവരാണ് ഒപ്പമുള്ളത്. അവർ ശരിക്കും എന്റെ കൂടെ നിന്നതാണ്. ഉപദേശിക്കാറുണ്ടെങ്കിലും അവർ എനിക്കൊപ്പം നിൽക്കുന്നുണ്ട്. ഞാൻ വളരെ ഭാഗ്യം ചെയ്‌തയാളാണ്. നമുക്ക് ആ പ്രായത്തിൽ പെട്ടെന്ന് തോന്നുന്ന തീരുമാനമാണ് എടുക്കുന്നത്. ഇത്തിരി ആലോചിച്ചാൽ നമ്മൾ അതിലേക്ക് പോവില്ല.












Click it and Unblock the Notifications