Get Updates
Get notified of breaking news, exclusive insights, and must-see stories!

നടി പാർവതി വിവാഹിതയാവുന്നു; നീണ്ട നാളത്തെ ഡേറ്റിങ്, എൻഗേജ്‌മെന്റ് കഴിഞ്ഞു, വരൻ ഈ കോടീശ്വരൻ

മലയാളിയാണെങ്കിലും അന്യഭാഷാ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയാണ് പാർവതി നായർ. വിരലിൽ എണ്ണാവുന്ന മലയാള ചിത്രങ്ങൾ മാത്രമേ താരം അഭിനയിച്ചിട്ടുള്ളൂ, എന്നാൽ തമിഴ് ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്‌തിട്ടുള്ള പാർവതിയെ അറിയാത്തവർ ചുരുക്കമായിരിക്കും. ഇപ്പോഴിതാ തന്റെ വിവാഹത്തെ കുറിച്ച് പ്രഖ്യാപനം നടത്തിയിരിക്കുകയാണ് പാർവതി നായർ. എൻഗേജ്‌മെന്റ് കഴിഞ്ഞതായി സോഷ്യൽ മീഡിയ മുഖേനയാണ് താരം അറിയിച്ചത്.

ഇൻസ്‌റ്റഗ്രാമിൽ ഇതിന്റെ ചിത്രങ്ങളും താരം പങ്കുവച്ചിരുന്നു. പാർവതി നായരുടെ വിവാഹത്തെ കുറിച്ചുള്ള വാർത്തകൾ ഏറ്റെടുത്തിരിക്കുകയാണ് ദേശീയ മാധ്യമങ്ങൾ. ഇതിന് പിന്നാലെ എൻഗേജ്‌മെന്റ് ചിത്രങ്ങൾ വലിയ രീതിയിൽ വൈറലാവുകയാണ്. വിജയ് നായകനായി വെങ്കട്ട് പ്രഭു സംവിധാനം ചെയ്‌ത ഗോട്ട് എന്ന ചിത്രത്തിലും അടുത്തിടെ പാർവതി അഭിനയിച്ചിരുന്നു.

parvatinair

ഇതിന് പിന്നാലെ എല്ലാവരും ആരാണ് പാർവതിയുടെ വരൻ എന്നറിയാനുള്ള ആകാംഷയിലായിരുന്നു. എന്നാൽ സിനിമാ മേഖലയിൽ നിന്നുള്ള ആളല്ല പാർവതി ജീവിത പങ്കാളിയായി തിരഞ്ഞെടുത്തിട്ടുള്ളത്. ഹൈദരാബാദ് സ്വദേശിയായ ബിസിനസുകാരൻ ആശ്രിത് അശോകാണ് പാർവതിക്ക് വരണമാല്യം ചാർത്തുന്നത്. ഇരുവരും ഏറെക്കാലമായി അടുപ്പത്തിലായിരുന്നു, ദീർഘനാളത്തെ ഡേറ്റിങിന് ശേഷമാണ് വിവാഹത്തിലേക്ക് കടക്കുന്നത്.

തന്റെ പ്രണയത്തെ ജീവിതത്തിൽ സ്വന്തമാക്കാൻ ഒരുങ്ങുന്ന സന്തോഷത്തിലാണ് താനെന്ന് പാർവതി തുറന്നുപറഞ്ഞിരുന്നു. ഇരുവരും കണ്ടുമുട്ടിയത് മുതൽ ഇതുവരെയുള്ള കാര്യങ്ങൾ പാർവതി തന്നെ പങ്കുവച്ചിരുന്നു. ചെന്നൈയാണ് പാർവതി വിവാഹവേദിയായി തിരഞ്ഞെടുത്തിരിക്കുന്നത്. തമിഴിലാണ് താരത്തിന് കൂടുതൽ വേഷങ്ങൾ കിട്ടിയിരുന്നത്.

'ഒരു പാർട്ടിയിൽ വച്ചാണ് ഞാൻ ആശ്രിതിനെ ആദ്യമായി കാണുന്നത്. തീർത്തും യാദൃച്ഛികമായിരുന്നു അത്. ആ ദിവസം ഞങ്ങൾ മുൻപരിച്ചയം ഉള്ളവരെ പോലെ ഒരുപാട് സംസാരിച്ചു, പക്ഷേ സത്യം പറഞ്ഞാൽ, കൂടുതൽ അടുത്തറിയാൻ ഞങ്ങൾക്ക് കുറച്ച് മാസങ്ങൾ എടുത്തു.' പാർവതി തന്നെ പറയുന്നു. തെലുഗു-തമിഴ് കൾച്ചറുകൾ സമന്വയിപ്പിച്ചിട്ടുള്ള വിവാഹമായിരിക്കും നടക്കുക എന്നാണ് പാർവതി അറിയിച്ചത്.

ഫെബ്രുവരി ആറിനാണ് ഇവരുടെ വിവാഹം. വിവാഹം കഴിക്കുക എന്ന ഉദ്ദേശത്തോടയാണ് തങ്ങൾ ഡേറ്റിങ് ആരംഭിച്ചതെന്നും ആശ്രിതിന് സിനിമാ മേഖലയുമായി ഒരു ബന്ധവുമില്ലെന്നും പാർവതി നേരത്തെ തന്നെ പറഞ്ഞിരുന്നു. അതിനാൽ തന്നെ സിനിമാ മേഖലയിൽ നിന്ന് വളരെ അടുപ്പമുള്ളവരും ഇരുവരുടെയും അടുത്ത ബന്ധുക്കളും മാത്രമാവും വിവാഹത്തിൽ പങ്കെടുക്കുക.

അതേസമയം, വികെ പ്രകാശ് സംവിധാനം ചെയ്‌ത 'പോപ്പിന്‍സ്' എന്ന ചിത്രത്തിലൂടെയായിരുന്നു പാർവതിയുടെ സിനിമാ അരങ്ങേറ്റം. പിന്നീട് യക്ഷി, ഫെയ്‌ത്ഫുള്ളി യുവേഴ്‌സ്, നീ കൊ ഞാ ചാ, ഡോള്‍സ് എന്നിങ്ങനെയുള്ള സിനിമകൾ ചെയ്‌തെങ്കിലും വേണ്ടത്ര ശോഭിക്കാനായില്ല. പിന്നീട് തമിഴിലേക്ക് ചുവടുമാറിയതോടെയാണ് കരിയർ ബ്രേക്ക് കിട്ടിയത്. കന്നഡയിലും പാർവതി അഭിനയിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+