സ്റ്റുഡിയോയിലെ തൂപ്പുജോലി, ഒറ്റ ചിത്രത്തിലൂടെ ബോളിവുഡിലെ താരറാണി; രവീണ ടണ്ഡന്റെ ആസ്തി ഇത്ര
ഇന്ത്യന്‍ സിനിമയിലെ പല സൂപ്പര്‍ താരങ്ങളും, ആ താരപദവിയില്‍ എത്തുന്നതിന് മുമ്പ് പല ജോലികളും ചെയ്തിട്ടുണ്ടാവും. രജനീകാന്തും അക്ഷയ് കുമാറുമെല്ലാം ആ നിരയില്‍ വരുന്നവരാണ്. ഒരുപാട് കഷ്ടപ്പെട്ടായിരിക്കും ഇവര്‍ താരപദവിയിലേക്ക് എത്തിയിട്ടുണ്ട്. ബോളിവുഡില്‍ ഇത്തരത്തിലൊരു നടിയുണ്ട്. സ്റ്റുഡിയോയിലെ തറ തുടച്ചു വൃത്തിയാക്കിയിരുന്ന ഒരു യുവതി, ഒരൊറ്റ ചിത്രത്തിലൂടെ വമ്പന്‍ സ്റ്റാറായി മാറുകയായിരുന്നു.
രവീണ ടണ്ഡനാണ് ആ നടി. 1990കളില്‍ ബോളിവുഡിലെ താരറാണിയായിരുന്നു അവര്‍. അടുത്തിടെ കെജിഎഫിന്റെ രണ്ടാം ഭാഗത്തിലൂടെ അവര്‍ തിരിച്ചുവന്നിരുന്നു. മികച്ച പ്രകടനമായിരുന്നു ചിത്രത്തില്‍ രവീണയുടേത്. എന്നാല്‍ നടി ഇത്തരമൊരു സ്റ്റാറായത് വലിയ കഷ്ടപ്പാടുകള്‍ സഹിച്ചായിരുന്നു.രവീണ ടണ്ഡന്‍ പ്രമുഖ സംവിധായകനായ രവി ടണ്ഡന്റെ മകളാണ്.

സിനിമാ പാരമ്പര്യമുണ്ടായിട്ടും ഒരുപാട് കഷ്ടപ്പെട്ടാണ് രവീണ സിനിമാ മേഖലയില്‍ എത്തിയത്. ഇന്ത്യ ടൈംസുമായുള്ള അഭിമുഖത്തില്‍ നടി ഇക്കാര്യം തുറന്ന് പറഞ്ഞിരുന്നു. നിലം തുടയ്‌ക്കേണ്ടി വരികയും, ഛര്‍ദില്‍ വരെ കോരി കളയേണ്ടി വന്നിരുന്നുവെന്നും രവീണ പറഞ്ഞിരുന്നു. പ്രഹ്ലാദ് കക്കറിന്റെ അസിസ്റ്റന്റായിരുന്നു ഞാന്‍.
പത്താം ക്ലാസ് കഴിഞ്ഞ് നേരെ വന്നത് സെറ്റിലേക്കാണ്. അന്ന് എല്ലാവരും എന്നോട് പറഞ്ഞത് സ്‌ക്രീനില്‍ പിന്നില്‍ അല്ല മുന്നിലാണ് നീ നില്‍ക്കേണ്ടത് എന്നായിരുന്നു. ഒരിക്കലുമില്ല എന്നായിരുന്നു പറഞ്ഞുകൊണ്ടിരുന്നത്. ഒരിക്കല്‍ പോലും നടിയാവുന്ന കാര്യം ചിന്തിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു.
പഥര്‍ കാ ഫൂല്‍ എന്ന ചിത്രത്തിലൂടെയാണ് നടിക്ക് കരിയര്‍ ബ്രേക് ലഭിക്കുന്നത്. സല്‍മാന്‍ ഖാനായിരുന്നു ചിത്രത്തിലെ നായകന്‍. ചിത്രം വിജയിച്ചതോടെ നടി വലിയ താരമായി. പിന്നീട് ചില ചിത്രങ്ങളെല്ലാം വിജയമായി. എന്നാല്‍ തെലുങ്കില്‍ രവീണയുടെ ആദ്യ ചിത്രമായ ബംഗാരു ബുള്ളോഡു വമ്പന്‍ ഹിറ്റായി മാറി.
1994ല്‍ രവീണ അഭിനയിച്ച ഭൂരിഭാഗം ചിത്രങ്ങളും വന്‍ വിജയമായിരുന്നു. മോഹറ, ദില്‍വാലെ, ആതിഷ്, ലാഡ്‌ല തുടങ്ങിയ ചിത്രങ്ങള്‍ എക്കാലത്തെയും വലിയ ഹിറ്റുകളായി മാറി. അനാരി നമ്പര്‍ 1, ബഡേ മിയാന്‍ ഛോട്ടെ മിയാന്‍, ഖിലാഡിയോം കാ ഖിലാഡി, ഗര്‍വാലി ബാഹര്‍വാലി, പോലുള്ള വമ്പന്‍ ഹിറ്റുകളും രവീണയെ തേടി വന്നു.
1990കളില്‍ ബോളിവുഡിനെ ഭരിച്ചിരുന്ന നായികയായിരുന്നു അവര്‍. ആ സമയം കൂടുതല്‍ പ്രതിഫലം ലഭിക്കുന്ന നടിയായി അവര്‍ മാറിയിരുന്നു. ദാമന്‍ എന്ന ചിത്രത്തിലെ പ്രകടനത്തിന് ദേശീയ അവാര്‍ഡും രവീണയെ തേടി വന്നു. വിവാഹത്തിന് ശേഷമാണ് രവീണ കരിയറില്‍ ബ്രേക്ക് എടുത്തത്.
2021ല്‍ ആരണ്യക് എന്ന വെബ് സീരീസിലൂടെ ഒടിടി അരങ്ങേറ്റവും നടി നടത്തി. രവീണയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിന് ശേഷമാണ് കെജിഎഫ് രണ്ടാം ഭാഗം അടക്കം വന്നത്. നിലവില്‍ 166 കോടിയുടെ ആസ്തിയുണ്ട് രവീണയ്ക്ക്. കൊട്ടാരം പോലൊരു വീടും അതുപോലെ ആഡംബര കാര്‍ ശേഖരവും നടിക്കുണ്ട്.












Click it and Unblock the Notifications