Get Updates
Get notified of breaking news, exclusive insights, and must-see stories!

'അന്ന് ഫോണിൽ ശല്യമായി അൽഫോൺസ് പുത്രൻ, പോലീസിനെ വരെ വിളിക്കാൻ നോക്കി'; സായി പല്ലവി

ഒരൊറ്റ സിനിമ കൊണ്ട് പ്രേക്ഷകരുടെ പ്രീതി പിടിച്ചു പറ്റുക എന്ന് പറയുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ അത്തരത്തിൽ ഒരു സിനിമയിലെ തന്റെ കഥാപാത്രം കൊണ്ട് തന്നെ മലയാളി പ്രേക്ഷകരുടെ ഇഷ്‌ട താരമായ നായികയാണ് സായി പല്ലവി. അൽഫോൺസ് പുത്രൻ സംവിധാനം ചെയ്‌ത മലയാളത്തിലെ കൾട്ട് ക്ലാസിക് റൊമാന്റിക് സിനിമകളിൽ ഒന്നായ പ്രേമത്തിലൂടെ ആയിരുന്നു സായി പല്ലവിയുടെ അരങ്ങേറ്റം.

പിന്നീട് അങ്ങോട്ട് താരത്തിന് കരിയറിൽ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. തമിഴ്, തെലുഗു തുടങ്ങി എല്ലാ തെന്നിന്ത്യൻ ഭാഷകളിലും താരം നായികാ വേഷം കൈകാര്യം ചെയ്‌തു. ഇന്നിതാ താരത്തിന്റെ പിറന്നാൾ ദിനത്തിൽ പ്രേമം സിനിമയെ കുറിച്ചും അതിലെ സായി പല്ലവിയുടെ കഥാപാത്രത്തെ കുറിച്ചുമൊക്കെ വാതോരാതെ സംസാരിക്കുകയാണ് ആരാധകർ.

saipallavi

അതിനിടയിൽ പ്രേമത്തിന്റെ സംവിധായകൻ അൽഫോൺസ് പുത്രനെ കുറിച്ചും താൻ എങ്ങനെ സിനിമയിലേക്ക് എത്തി എന്നതിനെ കുറിച്ചുമൊക്കെ സായി പല്ലവി പണ്ട്‌ പറഞ്ഞ ഒരു വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. അഭിനയിക്കാൻ തനിക്ക് ഒട്ടും ആത്മവിശ്വാസം ഇല്ലാതിരുന്നിട്ടും അൽഫോൺസ് പുത്രന്റെ നിർബന്ധത്തിന് വഴങ്ങിയാണ് ആ സിനിമ ചെയ്‌തതെന്നാണ്‌ താരം പറയുന്നത്.

ഒരു ഡാന്‍സ് റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായ സായി പല്ലവിയെ കണ്ടതിന് ശേഷമാണ് അല്‍ഫോണ്‍സ് ആദ്യമായി അവർക്ക് മെസേജ് അയക്കുന്നത്. ആൽബത്തിലെ നായികാ വേഷം ചെയ്യാനായിരുന്നു ക്ഷണം. എന്നാൽ അതിനോട് സായി പല്ലവി എന്ന് പ്രതികരിച്ചിരുന്നില്ല. എന്നാൽ പിന്നീട് ആറ് വർഷത്തിന് ശേഷം തന്റെ സിനിമയിലെ നായികാ വേഷത്തിനായിരുന്നു അൽഫോൺസ് സായി പല്ലവിയെ സമീപിച്ചത്.

എന്നാൽ അതിനോടും അനുകൂലമായി ആയിരുന്നില്ല സായി പല്ലവിയുടെ പ്രതികരണം. ഫോണിൽ വിളിച്ച് അൽഫോൺസ് ഇക്കാര്യം അറിയിച്ചെങ്കിലും തനിക്ക് നായികയാവാൻ കഴിയില്ലെന്നായിരുന്നു താരത്തിന്റെ മറുപടി. മുഖക്കുരുവും ഒരു നായികയുടെ ലുക്കും ഒന്നുമില്ലാത്ത തന്നെ അൽഫോൺസ് സമീപിച്ചത് താരത്തിന് ഒട്ടും വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ഒടുവിൽ ഗൂഗിളിൽ തന്റെ പേര് തിരയാൻ വരെ അൽഫോൺസിന് പറയേണ്ടി വന്നു.

എന്ന് മാത്രമല്ല നിരന്തരം വിളികൾ വന്നതോടെ സായി പല്ലവി പിന്നീട് ഫോൺ എടുക്കാൻ കൂട്ടാക്കാതെ വരികയും ഒടുവിൽ അമ്മയോട് ഫോൺ എടുക്കരുതെന്ന് ചട്ടം കെട്ടുകയും ചെയ്തെങ്കിലും അൽഫോൺസ് തന്റെ ശ്രമം അവസാനിച്ചില്ല. ഒടുവിൽ പോലീസിൽ പരാതിപ്പെടാൻ വരെ തുനിഞ്ഞെന്ന് സായി പല്ലവി പറയുന്നുണ്ട്.

അവിടെ നിന്നാണ് സായി പല്ലവി എന്ന താരത്തിന്റെ ഉദയം. മലയാളത്തിൽ ആ സമയത്ത് ഇറങ്ങിയ ഏറ്റവും വലിയ പണംവാരി പടങ്ങളിൽ ഒന്നായി പ്രേമം മാറിയിരുന്നു. പിന്നീട് തെലുങ്കിൽ ഉൾപ്പെടെ ചിത്രം റീമേക്ക് ചെയ്‌തെങ്കിലും മലയാളം തന്നെയാണ് ഇന്നും പലരുടെയും ഫേവറൈറ്റ് ലിസ്‌റ്റിൽ ഉള്ളത്. നിവിൻ പോളി എന്ന താരത്തിന്റെ കുതിപ്പും ചിത്രത്തിലൂടെ മലയാള സിനിമ കണ്ടു എന്നതാണ് പ്രത്യേകത.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+