Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമായ നടനുമായി സായ് പല്ലവി പ്രണയത്തിലോ? പ്രതികരിക്കാതെ താരം

മലയാളികളുടെ പ്രിയ താരമാണ് സായ് പല്ലവി, പ്രേമം എന്ന സിനിമ മാത്രം മതി അവരെ മലയാളികൾ എത്രത്തോളം നെഞ്ചിലേറ്റി എന്നതിന്റെ ഉദാഹരണമായി. ഇപ്പോഴിതാ താരവുമായി ബന്ധപ്പെട്ട ചില അഭ്യൂഹങ്ങൾ കഴിഞ്ഞ കുറച്ചു നാളുകളായി ശക്തമാണ്. സായ് പല്ലവിയുടെ പ്രണയത്തെ കുറിച്ചായിരുന്നു ഈ വാർത്തകളിൽ ഏറെയും. സിനിമാ താരങ്ങളുടെ കുടുംബ ജീവിതവും പ്രണയവും ഒക്കെ വലിയ ചർച്ചാ വിഷയങ്ങളാണെന്ന് അറിയാമല്ലോ.

അതുപോലെ തന്നെയാണ് സായ് പല്ലവിയുടെയും പ്രണയത്തെ കുറിച്ചുള്ള വാർത്തകളും ഇപ്പോൾ പ്രചരിക്കുന്നത്. എന്നാൽ അത് ആരാധകർ പ്രതീക്ഷിച്ചതിന് വിപരീതമായെന്ന് മാത്രം. താരം ഇപ്പോൾ ഒരു പ്രമുഖ നടനുമായി പ്രണയത്തിൽ ആണെന്നാണ് സിനിജോഷ് ചാനലിനെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

saipallaviactresslove

എന്നാൽ അതിൽ ഏറ്റവും ശ്രദ്ധേയമായ കാര്യം എന്തെന്നാൽ ഈ നടൻ നേരത്തെ വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനും ആണെന്നതാണ്. ഇതുവരെയും ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഒന്നും തന്നെ ഉണ്ടായിട്ടില്ലെങ്കിലും നിരവധി മാധ്യമങ്ങൾ ഇതുസംബന്ധിച്ച വാർത്തകൾ നൽകിയിരിക്കുന്നത്. ഈ നടൻ ആരെന്ന കാര്യം വ്യക്തമല്ല.

ഇത് ആദ്യമായല്ല താരത്തിന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ഓൺലൈനിൽ ഉയരുന്നത്. പലപ്പോഴും പ്രായമായ, വിവാഹിതരായ നടന്മാരുമായി തന്നെയാണ് ഇത്തരം വാർത്തകൾ പ്രചരിക്കാറുള്ളതും. അവയൊന്നും സത്യമായിരുന്നില്ല എന്ന് കാട്ടിയാണ് ഈ റിപ്പോർട്ടിനെയും സായ് പല്ലവിയുടെ ആരാധകർ ഖണ്ഡിക്കുന്നത്.

വാർത്ത തികച്ചും അടിസ്ഥാന രഹിതം ആണെന്നും വ്യാജമാണെന്നും ആരാധകര്‍ പറയുന്നു. വിവാഹം എന്ന സമ്പ്രദായത്തോടെ തനിക്ക് താത്പര്യമില്ലെന്നും താന്‍ വിവാഹം ചെയ്യില്ലെന്നും തുടക്കത്തിലേ തന്നെ വ്യക്തമാക്കിയിട്ടുള്ള ആളാണ് സായ് പല്ലവി. പിന്നെ എന്തിനാണ് ഇത്തരം വ്യാജ വാര്‍ത്തകള്‍ പടച്ചുവിടുന്നത് എന്നാണ് താരത്തിന്റെ ആരാധകർ ചോദിക്കുന്നത്.

എന്നാൽ ഇത്രയധികം അഭ്യൂഹങ്ങളും വാർത്തകളും ശക്തമാവുമ്പോഴും സായ് പല്ലവി ഇക്കാര്യത്തിൽ തന്റെ പ്രതികരണം അറിയിച്ചിട്ടില്ല. വിവിധ തമിഴ്-തെലുഗു-ഇംഗ്ലീഷ് മാധ്യമങ്ങൾ വലിയ രീതിയിൽ വാർത്തയ്ക്ക് പ്രചാരം നൽകുമ്പോഴും സായ് പല്ലവി ഇതിനോട് പ്രതികരിക്കാത്തതിൽ താരത്തിന്റെ ആരാധകരും ആശങ്കയിലാണ്.

അതേസമയം, നാഗ ചൈതന്യയ്‌ക്കൊപ്പം അഭിനയിക്കുന്ന 'തണ്ടേൽ' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ് സായ് പല്ലവി ഇപ്പോൾ. നേരത്തെ മികച്ച സ്വീകാര്യത നേടിയ 'ലവ് സ്‌റ്റോറി' എന്ന ചിത്രത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രം 2024 ഡിസംബർ 20-ന് റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബോളിവുഡ് നടൻ രൺബീർ കപൂറിനൊപ്പം നിതേഷ് തിവാരിയുടെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ രാമായണത്തിൽ സായി പല്ലവിയും അഭിനയിക്കുന്നുണ്ട്, ഇത് താരത്തിന്റെ ബോളിവുഡ് അരങ്ങേറ്റമാണ്. രൺബീർ രാമന്റെ വേഷം അവതരിപ്പിക്കുമ്പോൾ സീതയായി സായ് പല്ലവിയാണ് എത്തുക. വൻ മുതൽ മുടക്കിൽ ഒരുങ്ങുന്ന ചിത്രം കൂടിയാണിത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+