'മമ്മൂക്കയുടെ രീതി തന്നെ വേറെയാണ്, അന്ന് ഞാൻ നേരിട്ട് ചെന്ന് മുഖത്ത് നോക്കി അക്കാര്യം പറഞ്ഞു'; സീമ
മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് നടൻ മമ്മൂട്ടി. നിരവധി കഥാപാത്രങ്ങളിലൂടെ അദ്ദേഹം പ്രേക്ഷകരെ രസിപ്പിക്കുകയും കരയിപ്പികുകയും കൈയ്യടി നേടുകയും ചെയ്‌തിട്ടുണ്ട്. കരിയറിന്റെ തുടക്ക കാലത്ത് മമ്മൂട്ടിയുടെ വമ്പൻ ഹിറ്റുകളിൽ അധികവും പിറന്നത് ഐവി ശശിയുടെ സംവിധാനത്തിൽ ആയിരുന്നു. ഒട്ടേറെ ശക്തമായ കഥാപാത്രങ്ങൾ അദ്ദേഹം ഐവി ശശി സംവിധാന ചെയ്‌ത ചിത്രങ്ങളിൽ അഭിനയിച്ചു.
ഇപ്പോഴിതാ ആ കാലഘട്ടത്തെ കുറിച്ച് ഓർത്തെടുക്കുകയാണ് നടിയും ഐവി ശശിയുടെ ഭാര്യയുമായ സീമ. നിലവിലെ സിനിമകളിൽ നിന്ന് ഇടവേള എടുത്തിരിക്കുന്ന സീമ അഭിനയ രംഗത്ത് കാര്യമായി ശ്രദ്ധിക്കുന്നില്ല. എന്നാൽ എഴുപതുകളുടെ അവസാനങ്ങളിലും എൺപതുകളുടെ തുടക്കത്തിലും മലയാളി പ്രേക്ഷകർ ഏറെ ആരാധിച്ചിരുന്ന നായികമാരിൽ ഒരാളായിരുന്നു സീമ.

ഐവി ശശിയുടെ മിക്ക ചിത്രങ്ങളിലും സീമയും ഭാഗമായിരുന്നു. അത്തരത്തിൽ ഒരു സിനിമയുടെ ലൊക്കേഷനിൽ വച്ച് മമ്മൂട്ടിയുമായി ഉണ്ടായ ഒരു രസകരമായ അനുഭവത്തെ കുറിച്ച് മനസ് തുറക്കുകയാണ് ഇപ്പോൾ താരം. കൂടാതെ പഴയകാലത്ത് സെറ്റുകളിൽ എത്രമാത്രം കൂട്ടായ്‌മയും ഒത്തൊരുമയും ഉണ്ടായിരുന്നുവെന്നും താരം പറയുന്നുണ്ട്. മൂവി വേൾഡിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
സീമയുടെ വാക്കുകൾ
ആൾകൂട്ടത്തിൽ തനിയെ ഷൂട്ട് നടക്കുമ്പോൾ എല്ലാവരും ഒരു മുറിയിലൊക്കെയാണ് കിടന്നിരുന്നത്. അന്നൊന്നും ക്യാരവാൻ ഒന്നും ഉണ്ടായിരുന്നില്ല. അതിരാത്രം എന്ന് പറയുന്ന പടത്തിൽ 9 ആർട്ടിസ്‌റ്റുകളാണ് ഒരു റൂമിൽ ഉണ്ടായിരുന്നത്. മമ്മൂക്ക, മോഹൻലാൽ, ലാലു അലക്‌സ്, ക്യാപ്റ്റൻ രാജു, മണിയൻപിള്ള രാജു, രവീന്ദ്രൻ, കുഞ്ചേട്ടൻ, ശങ്കർ അങ്ങനെ എല്ലാ താരങ്ങളും ഒരു മുറിയിലായിരുന്നു കിടന്നിരുന്നത്.
അവർക്കൊക്കെ റൂമുണ്ട് താനും, എന്നാലും ഒരുമിച്ചാണ് കിടക്കുക.അങ്ങനെയൊരു കൂട്ടായ്‌മ ഉണ്ടായിരുന്നു അന്നൊക്കെ. ഇപ്പോൾ അതില്ല. എനിക്ക് അങ്ങനെ അതൊരു നഷ്‌ടമായി തോന്നാറില്ല. അഭിനയിക്കാൻ പോവാത്തത് കൊണ്ടാവും എനിക്ക് അങ്ങനെ തോന്നിയിട്ടില്ല. വല്ലപ്പോഴും പോവും അവിടെ സെറ്റിൽ പോയി അങ്ങനെ ഇരിക്കും.
ശശിയേട്ടൻ എന്റെ കൂടെ എപ്പോഴും ഉണ്ട്. അങ്ങനെ വിചാരിച്ചാൽ പോരെ. ഇപ്പോൾ പടങ്ങൾ ചൂസ് ചെയ്യുന്നത് കുറഞ്ഞതല്ല എന്നെയാരും വിളിക്കാറില്ല. വിളിച്ചാൽ പോവും. ജോഷി സർ വന്നു ഒരു കഥ പറഞ്ഞു പോവും. പണി സിനിമയിൽ അഭിനയിച്ചപ്പോൾ ആദ്യം ബിഗ് ബോസിലെ കുട്ടികൾക്കും മറ്റ് പിള്ളേർക്കും ഒരു ഡിസ്‌റ്റൻസ് ആയിരുന്നു. പിന്നെ അടുത്തപ്പോഴാണ് ഇത്രയേ ഉള്ളോ സീമേച്ചി എന്നാണ് ചോദിച്ചിരുന്നത്.
ജയേട്ടനെ ഒക്കെ നമ്മൾ കണ്ടിട്ടുണ്ട്. അങ്ങനെ ഒരാളെ പിന്നെ കണ്ടത് സുകുവേട്ടനെ ആയിരുന്നു. അതിന് ശേഷമാണ് മമ്മൂക്കയെ കാണുന്നത്. ഞാൻ ചോദിച്ചു അന്ന് ആരാണ് അതെന്ന്. അങ്ങനെയാണ് മമ്മൂക്കയെ കുറിച്ചറിയുന്നത്. പുള്ളി ഇരുന്നൊരു രീതി എനിക്ക് ഇഷ്‌ടമായി. കാലിന്റെ മുകളിൽ കാലൊക്കെ എടുത്ത് വച്ച് ഒരു സ്‌റ്റൈൽ. ഞാൻ നേരിട്ട് പോയി പറഞ്ഞു, ഞാൻ സീമ എനിക്ക് നിങ്ങളുടെ സ്‌റ്റൈൽ ഇഷ്‌ടമായി യെന്ന്, അത്രേയുള്ളു.












Click it and Unblock the Notifications