Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഞാനാരോടും ഒരു ദ്രോഹവും ചെയ്‌തിട്ടില്ല, എന്നിട്ടും എന്തിനാണ് ഇങ്ങനെ..'; നേരിടുന്ന അവഗണനയെ കുറിച്ച് ശാലിൻ സോയ

മലയാളത്തിലെ യുവനടിമാരിൽ ശ്രദ്ധേയയാണ് ശാലിൻ സോയ. മിനി സ്‌ക്രീനിൽ നിന്ന് കരിയർ ആരംഭിച്ച് സിനിമകളിലും തന്റേതായ സ്ഥാനം കണ്ടെത്തിയ നടിമാരിൽ ഒരാൾ. ഒരുകാലത്ത് യുവാക്കളുടെ ഹരമായിരുന്ന ഓട്ടോഗ്രാഫ് എന്ന സീരിയലിലൂടെ ആയിരുന്നു താരത്തിന്റെ അരങ്ങേറ്റം. പിന്നീട് അങ്ങോട്ട് നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് മുൻപിലേക്ക് ശാലിൻ എത്തിയിരുന്നു.

മാണിക്യക്കല്ല്, എൽസമ്മ എന്ന ആൺകുട്ടി, മല്ലുസിംഗ് പോലെയുള്ള സൂപ്പർഹിറ്റ് ചിത്രങ്ങളിൽ മികച്ച വേഷം അഭിനയിച്ച ശാലിൻ പക്ഷേ പിന്നീട് പതിയെ മലയാള സിനിമയിൽ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. ഈ മാറിനിക്കലിന്റെ കാരണങ്ങളെ കുറിച്ച് മനസ് തുറക്കുകയാണ് താരമിപ്പോൾ. താൻ സ്വയം മാറി നിന്നതല്ലെന്നാണ് ശാലിൻ അവകാശപ്പെടുന്നത്.

shalinzoya

തനിക്ക് അവസരങ്ങൾ ലഭിക്കാതെ വന്നതാണെന്നും താരം ചൂണ്ടിക്കാണിക്കുന്നു.ബിഹൈന്റ് വുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ശാലിന്‍. ഒരു നായിക എന്ന നിലയില്‍ തനിക്ക് ശരിക്കും സ്വീകരണം നല്‍കിയത് തമിഴ് സിനിമാ ലോകമാണെന്നാണ് ശാലിന്‍ പറയുന്നത്. ഇടക്കാലത്ത് രണ്ട് തമിഴ് സിനിമകളിൽ താരം അഭിനയിച്ചിരുന്നു.

ഈ അടുത്ത് ഇറങ്ങിയ കണ്ണകി എന്ന തമിഴ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയ ശാലിന്റെ അഭിനയത്തിന് പ്രശംസ ലഭിച്ചിരുന്നു. ഇതിനിടെ നൽകിയ അഭിമുഖത്തിലാണ് മലയാള സിനിമ തന്നെ അവഗണിച്ചുവെന്ന ആരോപണം താരം നടത്തിയത്.

'എന്റെ ഒരു അഭിമുഖം കണ്ടിട്ടാണ് കണ്ണകിയിലേക്ക് അവസരം ലഭിച്ചത്. ഇന്നുവരെ ഒരു മലയാള സിനിമയില്‍ നിന്നും എനിക്ക് അവസരം വന്നിട്ടില്ല. എല്‍സമ്മ എന്ന സിനിമ കണ്ടിട്ടാണ് തമിഴില്‍ നിന്ന് ആദ്യത്തെ അവസരം വന്നത്. തമിഴില്‍ ഇതുവരെ രണ്ട് സിനിമകള്‍ ചെയ്‌തു' ശാലിൻ അഭിമുഖത്തിനിടെ മനസ് തുറന്നു.

മലയാളത്തിൽ അർഹിക്കുന്ന അവസരം കിട്ടിയില്ലെന്നും, അവഗണന മാത്രമായിരുന്നു ലഭിച്ചതെന്നും താരം വ്യക്തമാക്കുന്നു. 'മലയാളത്തില്‍ നിന്ന് ഞാന്‍ അകന്നു നിന്നു എന്നൊക്കെയാണ് പലരും പറയാറുള്ളത്. പക്ഷേ അവസരം കിട്ടാതിരുന്നത് കൊണ്ടാണ് എന്ന് എനിക്ക് മാത്രമേ അറിയൂ. അവസരങ്ങള്‍ കിട്ടിയാല്‍ മാത്രമല്ലേ അഭിനയിക്കാന്‍ സാധിക്കൂ.' താരം ചൂണ്ടിക്കാണിക്കുന്നു.

'ഞാന്‍ ഇവിടെ ആരെയും ദ്രോഹിച്ചിട്ടില്ല. ബേസിക്കലി ഇമോഷണല്‍ ആയിട്ടുള്ള ആളാണ് ഞാൻ. എന്തെങ്കിലും പ്രശ്‌നം നടക്കുന്നുണ്ട് എന്ന് കണ്ടാല്‍ തന്നെ ഓടും. അങ്ങനെയുള്ള എന്നോട് എന്തിനാണ് ഇങ്ങനെ ചെയ്യുന്നത്, ആര്‍ക്കാണ് ഇത്രയും ശത്രുത എന്നുമറിയില്ല. തമിഴില്‍ നിന്ന് നായികയായി അവസരം കിട്ടിയപ്പോൾ സന്തോഷമായിരുന്നു. ആ വേഷം അവസാനം എന്റെ കൈയ്യില്‍ നിന്ന് തട്ടിപ്പറിക്കല്ലേ എന്ന പ്രാര്‍ത്ഥനയും ഉണ്ടായിരുന്നു.' ശാലിൻ കൂട്ടിച്ചേർത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+