പവര്‍ഗ്രൂപ്പില്‍ നടിമാരുമുണ്ട്, കരാറൊപ്പിട്ട 9 സിനിമകളാണ് നഷ്ടമായതെന്ന് ശ്വേത മേനോന്‍
കൊച്ചി: താരസംഘടനയായ അമ്മയുടെ നിലപാടിനെ തള്ളി നടി ശ്വേത മേനോന്‍. മലയാള സിനിമയില്‍ പവര്‍ഗ്രൂപ്പ് ഉണ്ടാകാമെന്ന് ശ്വേത പറഞ്ഞു. മലയാള സിനിമയില്‍ പവര്‍ഗ്രൂപ്പ് ഇല്ലെന്നായിരുന്നു അമ്മയുടെ ജനറല്‍ സെക്രട്ടറിയായ സിദ്ധിഖ് കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ നിലപാടെടുത്തത്. എന്നാല്‍ അനധികൃതമായ വിലക്ക് സിനിമയില്‍ നിന്ന് നേരിട്ടു. കരാര്‍ ഒപ്പിട്ട ശേഷം ഒന്‍പത് സിനിമകള്‍ നഷ്ടമായെന്നും ശ്വേത മേനോന്‍ പറഞ്ഞു.
മനോരമ ന്യൂസിനോടായിരുന്നു ശ്വേതയുടെ പ്രതികരണം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതില്‍ സന്തോഷമുണ്ട്. റിപ്പോര്‍ട്ട് പുറത്തുവിടുന്നത് കുറച്ച് താമസിച്ച് പോയി എന്ന അഭിപ്രായമുണ്ട്. കുറേ വര്‍ഷങ്ങളായി സ്ത്രീകള്‍ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്ന് ഞാന്‍ പറയാറുണ്ട്. അവിടെ സ്വന്തമായി തന്നെ ഫൈറ്റ് ചെയ്യണമെന്നും ശ്വേത മേനോന്‍ പറഞ്ഞു.

സ്ത്രീകള്‍ തന്നെയാണ് സ്ത്രീകളുടെ ഏറ്റവും വലിയ ശത്രുവെന്ന് ഞാന്‍ വിശ്വസിക്കുന്നു. അവര്‍ പരസ്പരം പിന്തുണച്ചാല്‍ ഈ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ പുറത്തുവന്ന് പലതും തുറന്നുപറഞ്ഞേക്കും. പത്ത് പന്ത്രണ്ട് ക സേുകളില്‍ ഞാന്‍ തന്നെ പോരാടുന്നുണ്ട്. സ്‌കൂള്‍ കാലഘട്ടം മുതല്‍ പലതിലും പ്രതികരിക്കാറുണ്ട്. ഇതൊന്നും അതുകൊണ്ട് പുതുമയല്ല.
നോ പറയേണ്ടിടത്ത് അങ്ങനെ തന്നെ പറയണം. എല്ലാവരും നല്ല കുടുംബത്തില്‍ നിന്നുള്ളവര്‍ തന്നെയാണ്. നോ പറയാത്തത് കൊണ്ട് വരുന്ന പ്രശ്‌നങ്ങളാണിത്. എല്ലാവരുടെയും സാഹചര്യം നമുക്ക് അറിയില്ലല്ലോ എന്നും ശ്വേത ചോദിച്ചു.
സിനിമയില്‍ അനധികൃത വിലക്ക് ഉണ്ടാകാം. എനിക്ക് അത്തരത്തില്‍ വിലക്ക ലഭിച്ചിട്ടുണ്ട്. ഒരു സുപ്രഭാതത്തില്‍ ഒന്‍പത് സിനിമകള്‍ സൈന്‍ ചെയ്തയാള്‍ പെട്ടെന്ന് അതെല്ലാം വേണ്ടെന്ന് വെച്ചു. കരാറൊപ്പിട്ടതിനുള്ള തുക എനിക്ക് കിട്ടിയിരുന്നു. പക്ഷേ സിനിമകള്‍ ഇതുവരെ നടന്നിട്ടില്ല. സിനിമയില്‍ പവര്‍ ഗ്രൂപ്പുണ്ട്. പുരുഷന്‍മാര്‍ മാത്രമല്ല സ്ത്രീകളും അതില്‍ കാണുമെന്നും, ഇവര്‍ മറ്റുചിലരുടെ അവസരം നഷ്ടപ്പെടുത്തുന്നുണ്ടെന്നും ശ്വേത കൂട്ടിച്ചേര്‍ത്തു.
തനിക്ക് സിനിമയില്‍ നിന്നും മോശം അനുഭവം ഇല്ലെന്നും, എന്നാല്‍ എല്ലാ സ്ത്രീകള്‍ക്കും അങ്ങനെയല്ല. എന്റെ ആവശ്യങ്ങളില്‍ നിര്‍ബന്ധം പിടിച്ചിരുന്നു. പീരിയഡ്‌സ് ഉള്ള സമയത്ത് വേറൊരു ഷോട്ട വെച്ചാല്‍ അത് ചെയ്യാന്‍ പറ്റില്ലെന്ന് പറയും. നമ്മള്‍ പറഞ്ഞാല്‍ അല്ലേ അത് അവര്‍ക്കും അറിയാന്‍ പറ്റൂ. അതുകൊണ്ട് പറയണമെന്നും ശ്വേത പറഞ്ഞു.
ബോളിവുഡില്‍ നിന്ന് മലയാളം ഇന്‍ഡസ്ട്രിയിലേക്ക് വന്നത് കൊണ്ടുതന്നെ ശുചിമുറിയടക്കം തനിക്കാവശ്യമുള്ള കാര്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നുവെന്നും, ചോദിച്ചാണ് വാങ്ങിയിരുന്നതെന്നും ശ്വേത പറഞ്ഞു. എനിക്ക് ശക്തമായ നിലപാടുണ്ടായിരുന്നു. ചില ആളുകള്‍ എനിക്ക് സിനിമ ഓഫര്‍ ചെയ്തിട്ടുണ്ട്. അവരോടെല്ലാം കടപ്പാടുണ്ട്. മാധ്യമങ്ങള്‍ പറയും ഇത് തിരിച്ചുവരവാണെന്ന്, എന്നാല്‍ ആറ് മാസങ്ങള്‍ക്കിടയില്‍ ഞാന്‍ തിരിച്ചുവരാറുണ്ടെന്നും ശ്വേത പറഞ്ഞു.












Click it and Unblock the Notifications