താമസം 173 കോടിയുടെ വീട്ടില്‍, സല്‍മാന്‍ ഖാനേക്കാളും സമ്പന്നന്‍; സോനം കപൂറിന്റെ ഭര്‍ത്താവിന്റെ ആസ്തി ഇത്ര
മുംബൈ: ബോളിവുഡ് നടിമാര്‍ എപ്പോഴും നടന്‍മാരെ തന്നെ വിവാഹം കഴിക്കണമെന്നില്ല. ഷാരൂഖ് ഖാന്‍ അത്തരത്തില്‍ വിവാഹം ചെയ്തയാളല്ല. വേറെയും ഉദാഹരണങ്ങള്‍ ബോളിവുഡിലുണ്ട്. എന്നാല്‍ നടനെ വിവാഹം ചെയ്യാത്ത നടിമാരുമുണ്ട്. സോനം കപൂറിന്റെ കാര്യം തന്നെ എടുക്കാം. ബോളിവുഡില്‍ ഏറ്റവും ഉയരത്തിലെത്തി നില്‍ക്കുമ്പോഴായിരുന്നു നടിയുടെ വിവാഹം.
എന്നാല്‍ സോനത്തിന്റെ ഭര്‍ത്താവ് ആനന്ദ് അഹൂജ നടിയേക്കാള്‍ പോപ്പുലറായിരുന്നു എന്ന് വേണം പറയാന്‍. സോനം ഇപ്പോള്‍ സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നില്ല. അഭിനയത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ നടി സജീവമാണ്.

അടുത്തിടെയാണ് സോനം 39ാമത്തെ പിറന്നാള്‍ ആഘോഷിച്ചത്. സോനത്തിന്റെ കരിയര്‍ ശരിക്കും അത്ഭുതം കൂടിയായിരുന്നു. സിനിമയിലേക്ക് ഇല്ലെന്ന് പറഞ്ഞിരുന്നു പലപ്പോഴും സോനം. എന്നാല്‍ ഒടുവില്‍ പിതാവ് അനില്‍ കപൂറിലേക്ക് പോലെ സിനിമിയിലേക്ക് തന്നെ എത്തുകയായിരുന്നു നടി. 2007ല്‍ പുറത്തിറങ്ങിയ സാവരിയയാണ് നടിയുടെ ആദ്യ ചിത്രം.
ബോളിവുഡിലെ വമ്പന്‍ സംവിധായകനായ സഞ്ജയ് ലീല ബന്‍സാലിയാണ് ചിത്രമൊരുക്കിയത്. അതേസമയം സോനത്തിന്റെ വ്യക്തിജീവിതത്തെ കുറിച്ച് പലര്‍ക്കും അധികം അറിയാന്‍ വഴിയില്ല. ബിസിനസ് ലോകത്ത് പ്രശസ്തനാണെങ്കിലും ആനന്ദിന് പൊതുസമൂഹത്തിന് മുന്നില്‍ അധികം വരാന്‍ താല്‍പര്യമില്ലാത്തയാളാണ്.
സമ്പത്തിന്റെ കാര്യത്തില്‍ ആനന്ദ് രാജാവാണെന്ന് തന്നെ പറയാം. സോനത്തിന് 115 കോടിയുടെ ആസ്തിയാണ് ഉള്ളത്. വര്‍ഷത്തില്‍ പന്ത്രണ്ട് കോടിയാണ് സോനം സമ്പാദിക്കുന്നത്. സിനിമയില്‍ നിന്ന് മാത്രമല്ല, പരസ്യ ചിത്രങ്ങളില്‍ നിന്നടക്കം അവര്‍ക്ക് വരുമാനം ലഭിക്കുന്നുണ്ട്. ആനന്ദ് ശതകോടീശ്വരനാണെന്ന് പറയാം. അറിയപ്പെടുന്ന ബിസിനസുകാരനാണ് ആനന്ദ്.
2018ലാണ് സോനം കപൂറും ആനന്ദ് അഹൂജയും തമ്മില്‍ വിവാഹിതരാകുന്നത്. ആനന്ദിന്റെ ആസ്തി കേട്ടാല്‍ പലരും അമ്പരന്ന് പോകും. നാലായിരം കോടിയുടെ ആസ്തിയാണ് ആനന്ദിനുള്ളത്. അത്യാഡംബരത്തിലാണ് സോനവും ഭര്‍ത്താവും ജീവിക്കുന്നതെന്ന് ഒറ്റനോട്ടത്തില്‍ തന്നെ പറയാനാവും.
ഡല്‍ഹിയില്‍ ആഡംബര വീട് ആനന്ദിനുണ്ട്. ഇതിലാണ് സോനത്തിനൊപ്പം ആനന്ദ് താമസിക്കാറുള്ളത്. 173 കോടിയാണ് ഇതിന്റെ വില. ലണ്ടനിലെ അത്യാഡംബര മേഖലയില്‍ ദമ്പതിമാര്‍ക്ക് ഗംഭീരമായൊരു വീടുമുണ്ട്. നിലവില്‍ അവിടെയാണ് ഇരുവരും താമസിക്കുന്നത്. ബിസിനസ് സംബന്ധമായ കാര്യങ്ങള്‍ക്കാണിത്.
ബോളിവുഡിലെ പല താരങ്ങളേക്കാളും ആസ്തി ആനന്ദ് അഹൂജയ്ക്കുണ്ട്. സല്‍മാന്‍ ഖാന്റെ ആസ്തി 2900 കോടി രൂപയാണ്. അക്ഷയ് കുമാറിന്റേത് 2414 കോടിയും. ഇവരേക്കാള്‍ എല്ലാം ആസ്തിയില്‍ മുന്നിലാണ് ആനന്ദ് അഹൂജ. സോനത്തിനും ആനന്ദിനും വായു എന്ന് പേരുള്ള മകനുമുണ്ട്.












Click it and Unblock the Notifications