Get Updates
Get notified of breaking news, exclusive insights, and must-see stories!

പവിത്രം സീരിയലിൽ നിന്ന് സുരഭി കണ്ണീരോടെ പിന്മാറിയോ? താരത്തിന്റെ മറുപടി, 'ഇത് വല്ലാതെ വിഷമിപ്പിക്കുന്നു'

സോഷ്യൽ മീഡിയയും യൂട്യൂബ് ചാനലുകളും ഒക്കെ ഓരോ വിഷയത്തിലും ഏറ്റവും പുതിയ അപ്‌ഡേറ്റുമായി നിറഞ്ഞു നിൽക്കുന്ന കാലമാണിത്. എന്നാൽ അതിൽ എത്രത്തോളം സത്യമുണ്ടെന്നത് ചാനലുകളുടെ നിലവാരം അനുസരിച്ച് മാത്രമേ നമുക്ക് മുൻകൂട്ടി കണക്കാക്കാൻ കഴിയൂ. പല സിനിമാ താരങ്ങളും ഇത്തരം വ്യാജവാർത്തകൾക്ക് ഇരയായിട്ടുണ്ട്. ഇപ്പോഴിതാ പ്രമുഖ നടി സുരഭി സന്തോഷ് ഇത്തരമൊരു ആരോപണവുമായി രംഗത്ത് വന്നിരിക്കുകയാണ്.

ഗോസിപ്പുകളും വ്യാജ വാർത്തകളും ഒക്കെ സുലഭമായ ഈ കാലത്താണ് സുരഭിക്കും ഇത്തരമൊരു മോശം അനുഭവം നേരിടേണ്ടി വന്നിരിക്കുന്നത്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ജനപ്രിയ പരമ്പരകളിൽ ഒന്നായ 'പവിത്രം' സീരിയലിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നത് സുരഭി സന്തോഷാണ്. ഇതുമായി ബന്ധപ്പെട്ട് ഒരു യൂട്യൂബ് ചാനൽ നൽകിയ വ്യാജ വാർത്തയാണ് താരമിപ്പോൾ കടുത്ത ഭാഷയിൽ വിമർശിച്ചത്.

surabhisantoshactress

പവിത്രം സീരിയലിൽ നിന്ന് സുരഭി കണ്ണീരോടെ ഇറങ്ങി പോയെന്നും ഇനി അതിൽ വേദ എന്ന വേഷം അവതരിപ്പിക്കാൻ സുരഭി എത്തില്ലെന്നുമായിരുന്നു മലയാളി സിനിമ എന്ന യൂട്യൂബ് ചാനൽ പങ്കുവച്ച വീഡിയോയിൽ പറയുന്നത്. സുരഭി അവതരിപ്പിച്ച വേഷത്തിലേക്ക് സിനിമാ താരമായ ആൽഫി പഞ്ഞിക്കാരൻ വരുമെന്നും ഈ വീഡിയോ അവകാശപ്പെട്ടിരുന്നു.

കേവലം മണിക്കൂറുകൾക്ക് ഉള്ളിൽ പതിനായിരത്തിൽ അധികം വ്യൂസ് വന്നതോടെയാണ് സുരഭി നേരിട്ട് പ്രതികരണവുമായി രംഗത്ത് വന്നത്, തന്റെ ഇൻസ്‌റ്റഗ്രാം സ്‌റ്റോറിയിൽ വീഡിയോയുടെ തംബ്നെയിൽ ചിത്രം ഉൾപ്പെടെ പങ്കുവച്ചുകൊണ്ടായിരുന്നു സുരഭിയുടെ പ്രതികരണം. ഇത്തരം കാര്യങ്ങൾ വല്ലാതെ വിഷമിപ്പിക്കുന്നുവെന്നും സുരഭി ചൂണ്ടിക്കാട്ടിയിരുന്നു.

'ഇത്തരം പേജുകൾ ആരാണ് കൈകാര്യം ചെയ്യുന്നതെന്ന് അറിയില്ല. പക്ഷെ നിങ്ങള്‍ ഒരു വാര്‍ത്ത പുറത്ത് വിടുമ്പോള്‍ അത് ശരിയോ തെറ്റോ എന്നാദ്യം പരിശോധിക്കേണ്ട ഉത്തരവാദിത്തം നിങ്ങൾക്കുണ്ട്. കൈവശം ഒരു പേജുണ്ടെന്ന് കരുതി തോന്നുന്നതെന്തും പോസ്‌റ്റ് ചെയ്യുന്നത് ശരിയല്ല. കിട്ടിയ പതിനൊന്നായിരം വ്യൂസില്‍ നിങ്ങൾ സന്തോഷിക്കുന്നുണ്ടാകുമെന്ന് കരുതുന്നു. ഇങ്ങനെ വ്യാജ വാര്‍ത്തയും നുണയുമുണ്ടാക്കുന്നത് വെറുതെയാണ്. ഇത് വല്ലാതെ വിഷമിപ്പിക്കുന്നു' എന്നായിരുന്നു താരം കുറിച്ചത്.

വീഡിയോയിൽ സുരഭിക്ക് പകരം സീരിയലിൽ നായികാ വേഷം ചെയ്യുമെന്ന് അവകാശപ്പെട്ട ആൽഫി പഞ്ഞിക്കാരനും പ്രതികരണവുമായി രംഗത്ത് വന്നിരുന്നു. സംഭവത്തിൽ സുരഭിയുടെ പോസ്‌റ്റ് പങ്കുവച്ചുകൊണ്ടായിരുന്നു താരം പ്രതികരിച്ചത്. 'ആഹാ ഞാൻ അറിഞ്ഞില്ലല്ലോ' എന്നായിരുന്നു താരം ഈ യൂട്യൂബ് വീഡിയോയ്ക്ക് നൽകിയ മറുപടി.

അതേസമയം, സിനിമയിൽ സജീവമായ സുരഭിയുടെ മിനിസ്ക്രീൻ അരങ്ങേറ്റമായിരുന്നു പവിത്രം എന്ന സീരിയൽ. ചിത്രത്തിൽ നായികയായ വേദ എന്ന കഥാപാത്രത്തെ ആയിരുന്നു സുരഭി അവതരിപ്പിച്ചത്. കന്നഡ സിനിമയിലൂടെ ആയിരുന്നു താരത്തിന്റെ അരങ്ങേറ്റം. പിന്നീട് തമിഴിലും അഭിനയിച്ചു. കുഞ്ചാക്കോ ബോബൻ നായകനായ കുട്ടനാടൻ മാർപ്പാപ്പ അടക്കം ഒട്ടേറെ സിനിമകളിൽ താരം വേഷമിട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+