Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വാസിക രാവിലെ എണീറ്റ് കാല് തൊട്ട് തൊഴാറുണ്ടോ? പ്രേമിന്റെ മറുപടി ഇങ്ങനെ, 'ഞാനും തിരിച്ച് ചെയ്യാറുണ്ട്'

മലയാളി പ്രേക്ഷകരുടെ ഇഷ്‌ട നായികയാണ് സ്വാസിക. മിനിസ്‌ക്രീനിലെ സിനിമയിലും ഒരുപോലെ മികവ് തെളിയിച്ച സ്വാസികയുടെ വിവാഹം അടുത്തിടെയാണ് കഴിഞ്ഞത്. ഭർത്താവ് പ്രേം ജേക്കബിനൊപ്പമുള്ള ചിത്രങ്ങൾ വീഡിയോകളും ഒക്കെ സോഷ്യൽ മീഡിയയിൽ നിരന്തരം വൈറലാകാറുണ്ട്. ഇപ്പോഴിതാ ഇരുവരും ഒരുമിച്ചെത്തിയ അഭിമുഖത്തിൽ പ്രേം സ്വാസികയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

നേരത്തെ കുലസ്ത്രീ എന്ന് വിളിച്ച് സ്വാസികയ്ക്ക് എതിരെ വ്യപകമായി സൈബർ ആക്രമണങ്ങൾ ഉണ്ടായിരുന്നു ഇതിനെ തമാശരൂപേണ സൂചിപ്പിച്ചു കൊണ്ടായിരുന്നു പ്രേമിന്റെ അഭിപ്രായപ്രകടനം. സ്വാസിക എന്നും രാവിലെ എഴുന്നേൽക്കുമ്പോൾ തന്റെ കാല് തൊട്ട് തൊഴാറുണ്ടെന്നാണ് പ്രേം പറയുന്നത്. എന്നാൽ സ്വാസിക മാത്രമല്ല താനും പിന്നാലെ പോയി പിടിച്ചുനിർത്തി ഭാര്യയുടെ കാല് പിടിക്കാറുണ്ടെന്നും പ്രേം പറയുന്നു.

swasikaandpremjacobinterviews

വെറൈറ്റി മീഡിയക്ക് നൽകിയ അഭിമുഖത്തിലായിരുന്നു പ്രേമും സ്വാസികയും വിശേഷങ്ങൾ പങ്കുവച്ചത്. അഭിമുഖത്തിനിടെ സ്വാസിക പ്രേമിനെ ലൈവ് ആയി പ്രപ്പോസ് ചെയ്‌തത്‌ ആരാധകർ ഏറ്റെടുത്തിരുന്നു. വീഡിയോയുടെ കമന്റ് ബോക്‌സിൽ നിരവധി പേരാണ് ഇരുവർക്കും ആശംസകൾ അറിയിച്ചുകൊണ്ടും പിന്തുണ അറിയിച്ചുകൊണ്ടും രംഗത്ത് വന്നിരിക്കുന്നത്.

'സ്വാസിക രാവിലെ എഴുന്നേറ്റ് കാല് തൊട്ട് തൊഴാറുണ്ട്. പക്ഷേ ഞാനുമത് തിരിച്ച് ചെയ്യും. ഞാൻ പറയും തൊട്ടോ കൊഴപ്പമില്ല ഞാനും ചെയ്യുമെന്ന്. എനിക്കത് ഇഷ്‌ടമല്ല. നീ ചെയ്യുന്നതൊക്കെ കൊള്ളാം പക്ഷേ ഞാനും ചെയ്യുമെന്ന് പറയാറുണ്ട്. ഞാൻ ഒരിടത്ത് ഇരിക്കുമ്പോൾ ഓടി വന്ന് കാല് തൊടും. ഞാൻ പിന്നാലെ പോയി പിടിച്ചു നിർത്തി കാല് പിടിക്കാറാണ്.' പ്രേം പറയുന്നു.

ചില പ്രത്യേക ദിവസങ്ങളിൽ മാത്രം അങ്ങനെ ചെയ്യുക എന്നത് എന്റെ വിശ്വാസമാണെന്നായിരുന്നു അതിനെ കുറിച്ച് സ്വാസികയുടെ മറുപടി. 'ഷൂട്ടിന് ഒക്കെ പോവുമ്പോൾ അല്ലെങ്കിൽ പുതിയ സിനിമയൊക്കെ തുടങ്ങുമ്പോഴാണ് അങ്ങനെ ചെയ്യാറുള്ളത്. അതെന്റെ ഒരു വിശ്വാസമാണ്. പലപ്പോഴും പ്രേം അറിയാതെ ഞാൻ കാല് തൊട്ട് തൊഴാറുണ്ട്. അത് കണ്ടാൽ ആണ് തിരിച്ചു ചെയ്യാറുള്ളത്' സ്വാസിക പറയുന്നു.

'ആദ്യം എന്റെ കാല് തിരിച്ചുപിടിക്കും എന്ന് പറഞ്ഞപ്പോൾ ഒരു തമാശ ആയിട്ടേ കരുതിയുള്ളൂ. പക്ഷേ കല്യാണ ദിവസം മുതൽ അങ്ങനെയാണ്. ഞാൻ എപ്പോഴൊക്കെ കാല് പിടിക്കുന്നോ അപ്പോഴൊക്കെ പ്രേമും തിരിച്ചു ചെയ്യാറുണ്ട്.' സ്വാസിക പറഞ്ഞു. എന്നാൽ സ്വാസിക എന്ന ഭാര്യക്ക് പ്രത്യേക കൺസപ്റ്റുകൾ ആണ് ഇപ്പോഴുമെന്ന് പ്രേം പറയുന്നു.

'രാവിലെ എണീറ്റാൽ ഞാൻ പത്രം വായിക്കുമ്പോൾ കാപ്പി കൊണ്ട് തരുന്ന തരം പഴയ കൺസെപ്റ്റ് ആണ് സ്വാസികയുടേത്. എന്നെ കിച്ചണിൽ പോലും കയറാൻ അനുവദിക്കാറില്ല. പ്ലേറ്റൊക്കെ കഴുകുന്നതായിരുന്നു എന്റെ ശീലം. എന്നാൽ എന്നെ ഇപ്പോൾ അതിനൊന്നും അനുവദിക്കുന്നില്ല. അഥവാ ഞാൻ എങ്ങാനും കഴുകിയാൽ പിന്നെ ദേഷ്യമായിരിക്കും' പ്രേം പറയുന്നു.

അഭിമുഖത്തിനിടെ സ്വാസിക റോസാപ്പൂവുമായി പ്രേമിനെ പ്രപ്പോസ് ചെയ്യുകയുമുണ്ടായി. ഇതിനെ നിരവധി പ്രേക്ഷകരാണ് ഏറ്റെടുത്തത്. നേരത്തെ സ്വാസിക ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ വലിയ രീതിയിൽ വൈറലായിരുന്നു. ഭർത്താവ് കുറച്ച് ആധിപത്യം സ്ഥാപിക്കുന്ന തരത്തിലുള്ള ആളായിരിക്കണം എന്നായിരുന്നു സ്വാസികയുടെ നിലപാട്, ഒപ്പം ദിവസവും കാൽതൊട്ട് തൊഴണമെന്ന് പറഞ്ഞതും ട്രോളുകൾക്ക് ഇടയാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+