'മിണ്ടാതിരിയെടാ, ഞാനിതൊന്നു പറഞ്ഞോട്ടെ...'; ഇടയ്ക്ക് കയറി തഗ്ഗടിച്ച ഷൈനിനോട് ഉർവശി പറഞ്ഞത് ഇങ്ങനെ...
മലയാളത്തിൽ യുവ നടൻമാരിൽ അഭിനയ പ്രതിഭ കൊണ്ട് ഞെട്ടിച്ച വ്യക്തിയാണ് ഷൈൻ ടോം ചാക്കോ. നിലവിൽ ഏറ്റവും തിരക്കേറിയ നടൻമാരിൽ ഒരാൾ കൂടിയായ ഷൈനിന്റെ ഓഫ് സ്‌ക്രീൻ ആറ്റിട്യൂഡ്യും, ഇന്റർവ്യൂസും ഒക്കെ ഏറെ ആരാധകരെ ഉണ്ടാക്കി എടുത്തവയാണ്. ഇപ്പോഴിതാ ഷൈനുമായുള്ള അഭിനയത്തിന്റെ അനുഭവങ്ങൾ പങ്കുവച്ച് നടി ഉർവശി രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോൾ.
ഇരുവരും ഒന്നിച്ചഭിനയിച്ച 'അയ്യർ ഇൻ അറേബ്യ' എന്ന ചിത്രവുമായി ബന്ധപ്പെട്ട പരിപാടിയിൽ ദുബായിൽ സംസാരിക്കവെയാണ് ഉർവശി തന്റെ മനസ് തുറന്നത്. ഷൈനിനെ വേദിയിൽ നിർത്തി കൊണ്ടായിരുന്നു ഉർവശിയുടെ അഭിപ്രായ പ്രകടനം. താൻ സംസാരിക്കുന്നതിനിടയിൽ ഇടയ്ക്ക് കയറിയ ഷൈനിനെ 'മിണ്ടാതിരിയെടാ, ഞാനിതൊന്നു പറഞ്ഞോട്ടെ' എന്ന് ഉർവശി സ്നേഹത്തോടെ ശാസിക്കുന്ന വീഡിയോയും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

'ഈ ചെറുക്കന്റെ പ്രായം എത്രയാണെന്ന് ഞാൻ ചോദിക്കുന്നില്ല. പക്ഷേ പക്വത വന്നിട്ടില്ല. ആദ്യ ദിവസം ഷൂട്ടിംഗ് നടക്കുകയാണ്. ഒരു ബർത്ത്ഡേ സീൻ എടുക്കുന്നു. ദുബായ് ആണ് സ്ഥലം, മറ്റൊരാളുടെ വീടാണ്, അച്ചടക്കം പാലിക്കണമല്ലോ. ഞാൻ നോക്കിയപ്പോൾ ഈ ചെറുക്കൻ ആ സോഫയുടെ വിളിമ്പിൽ കയറി ഇരിക്കുകയാണ്. കുരങ്ങു കുട്ടി കയറിയിരിക്കുന്നതുപോലെ കയറിയിരിക്കുന്നു. എന്റെ ശ്രദ്ധ മുഴുവൻ അവനിലേക്കാണ്, അവൻ അങ്ങോട്ടു വീഴുമോ ഇങ്ങോട്ട് വീഴുമോ എന്നൊക്കെ..' ഉർവശി പറഞ്ഞു.
'അതിന് ശേഷം ഇതു വരെ ഞാൻ ദുബായിൽ കിട്ടുന്ന ചട്ടിച്ചോറൊക്കെ കുഴച്ചുവയ്ക്കും. മോനേ കഴിക്കുന്നോ എന്നു ചോദിക്കുമ്പോൾ ചട്ടിയോടെ ഇവൻ എടുത്തോണ്ട് പോവും. എന്റെ ഒരു പെറ്റായിരുന്നു ഇവൻ. എനിക്ക് ഒത്തിരി സെന്റിമെൻസ് ആണിവനോട്. ധ്യാനും മുകേഷ് ചേട്ടനുമൊക്കെ എന്നെ കളിയാക്കാറുണ്ട്, ഉർവശി ഷൈനിനെ വളർത്താൻ കൊണ്ടുപോവുകയാണ് മദ്രാസിലേക്ക് എന്ന്. കാരണം എന്റെ മോനും ഇവനും തമ്മിൽ വലിയ വ്യത്യാസമില്ല. അവനു ഒമ്പതുവയസായി. അവന് ഷൈനിനേക്കാളും ഇച്ചിരി അച്ചടക്കമുണ്ട്" ഉർവശി തമാശരൂപേണ പറഞ്ഞു.
അതേസമയം, എംഎ നിഷാദ് സംവിധാനം ചെയ്യുന്ന 'അയ്യർ ഇൻ അറേബ്യ'യുടെ റിലീസ് തീയതി ഫെബ്രുവരി 2നാണ്. ചിത്രത്തിൽ മലയാളികളുടെ പ്രിയപ്പെട്ട ഓൺ-സ്‌ക്രീൻ ജോഡികളായ മുകേഷും ഉർവ്വശിയും ഒന്നിച്ച് അഭിനയിക്കുന്നു. ഇവർക്ക് പുറമെ ധ്യാൻ ശ്രീനിവാസൻ, ദുർഗ കൃഷ്‌ണ, ഷൈൻ ടോം ചാക്കോ തുടങ്ങിയ വമ്പൻ താര നിര തന്നെ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.












Click it and Unblock the Notifications