'സ്ത്രീകൾ സമൂഹത്തിൽ നിന്ന് സ്വാതന്ത്ര്യം പിടിച്ചുവാങ്ങണം, സ്വന്തമായി ഇടം കണ്ടെത്തണം'; ഉർവശി
സ്ത്രീകൾ സമൂഹത്തിൽ നിന്ന് സ്വാതന്ത്ര്യം പിടിച്ചുവാങ്ങണമെന്നും സ്വന്തമായി ഇടം കണ്ടെത്തണമെന്നും നടി ഉർവശി. കൊച്ചിയിൽ നടക്കുന്ന അഞ്ചാമത് രാജ്യാന്തര വനിത ചലച്ചിത്ര മേള ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു താരം. സിനിമയിൽ സ്ത്രീകളുടെ മുന്നേറ്റത്തെ കുറിച്ചും, നിലവിലെ അവസ്ഥയെ കുറിച്ചുമൊക്കെ ഉർവശി മനസ് തുറന്നു.
സിനിമയുടെ സാങ്കേതിക രംഗത്ത് സ്ത്രീകൾ കൂടുതലായി കടന്നു വരേണ്ടതുണ്ട്. തുല്യതയ്ക്കയി സ്ത്രീയും പുരുഷനും പരസ്‌പരം കൈകോർത്തു പിടിച്ച് മുന്നേറുകയാണ് വേണ്ടതെന്നും ഉർവശി ഉദ്‌ഘാടന പ്രസംഗത്തിൽ പറഞ്ഞു. സാംസ്‌കാരിക വകുപ്പാണ് വനിതാ ചലച്ചിത്രമേള സംഘടിപ്പിക്കുന്നത്. ചടങ്ങിൽ മകൾക്കൊപ്പമാണ് ഉർവശി എത്തിയത്.

"പ്രവർത്തനമേഖലകളിൽ സ്വന്തമായ ഇടം കണ്ടെത്തി സ്ത്രീകൾ സമൂഹത്തിൽ നിന്ന് സ്വാതന്ത്ര്യം പിടിച്ചുവാങ്ങുകയാണ് വേണ്ടത്. സിനിമയുടെ സാങ്കേതിക രംഗത്ത് സ്ത്രീകൾ കൂടുതലായി കടന്നുവരേണ്ടതുണ്ട്. തുല്യതയ്ക്കായി സ്ത്രീയും പുരുഷനും പരസ്‌പരം കൈകോർത്തുപിടിച്ച് മുന്നേറണം. വ്യക്തിജീവിതത്തിലും കലാജീവിതത്തിലും പ്രതിസന്ധികൾ നേരിടുമ്പോൾ സ്ത്രീകളെയാണ് പൊതുവെ സമൂഹം കുറ്റപ്പെടുത്താറുള്ളത്." ഉർവശി ചൂണ്ടിക്കാട്ടി.
"എനിക്ക് ഒരുപാട് പ്രസംഗിക്കാൻ അറിയില്ല, അത് വ്യക്തമായി കാഴ്‌ചപ്പാടുള്ള ആളുകൾ സംസാരിക്കണ്ടതാണ്. എന്നെ സംബന്ധിച്ചിടത്തോളം ഞാൻ ഒരു കലാകാരിയാണ്. വളരെ അപ്രതീക്ഷിതമായി ഈ മേഖലയിലേക്ക് വന്നു. എങ്കിലും അന്ന് ഉണ്ടായിരുന്ന ഗുരുതുല്യരായ എഴുത്തുകാരുടെയും സംവിധായകരുടെയും പിന്തുണകൊണ്ടാണ് ഞാൻ ആർട്ടിസ്‌റ്റ് ആയത്." താരം പറയുന്നു.
"അന്നൊന്നും സ്ത്രീ സംവിധായകർ ഇല്ലെന്ന് തന്നെ പറയാം. തമിഴിൽ ഒരേ ഒരു സംവിധായികയുടെ പടത്തിൽ ആണ് അഭിനയിച്ചത്. അടുത്തിടെ ഒരു സംസാരം ഉണ്ടായി. സ്ത്രീ സംവിധായിക എന്ന് പറയരുത് എന്ന്. വനിതാ സംവിധായകർ എന്ന് തന്നെ പറയണം എന്നാണ് എന്റെ അഭിപ്രായം അത് ഒരു ഐഡന്റിറ്റി കൂടിയാണ്. എന്റെ ഈ കരിയറിന്റെ ഇടക്ക് കുറച്ചു വനിതാ സംവിധായകരുടെ ഒപ്പം വർക്ക് ചെയ്യാൻ ഉള്ള അവസരം എനിക്ക് കിട്ടി എന്നുളതാണ് എന്റെ ഏറ്റവും വലിയ ഭാഗ്യം." ഉർവശി കൂട്ടിച്ചേർത്തു.
അതേസമയം, 'ദ ഗ്രീൻ ബോർഡർ' എന്ന സിനിമയാണ് മേളയിൽ ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിച്ചത്. ഫെബ്രുവരി 13 വരെ എറണാകുളം സവിത, സംഗീത തിയേറ്ററുകളിലായി നടക്കുന്ന ചലച്ചിത്രമേളയിൽ 31 സിനിമകൾ പ്രദർശിപ്പിക്കും. മേളയുടെ ഭാഗമായി ഓപ്പൺ ഫോറം, സംഗീതപരിപാടികൾ എന്നിവയും നടക്കും. രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രേക്ഷകപ്രീതി നേടിയ വനിതാ സംവിധായകരുടെ ചിത്രങ്ങളാണ് ഇവിടെ പ്രദർശിപ്പിക്കുന്നത്.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications