Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇറാനില്‍ നിന്ന് എല്‍പിജി ഇറക്കുമതി; വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്

ന്യൂഡല്‍ഹി: ഇറാനില്‍ നിന്നുള്ള എല്‍പിജി ഇറക്കുമതിയുമായി ബന്ധപ്പെട്ട് അദാനി കമ്പനികള്‍ക്കെതിരേ അമേരിക്കന്‍ മാധ്യമമായ വാള്‍സ്ട്രീറ്റ് ജേണല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് അടിസ്ഥാന രഹിതമെന്ന് അദാനി ഗ്രൂപ്പ്. യുഎസ് ഉപരോധം മറികടന്ന് അദാനി ഗ്രൂപ്പിന്റെ കമ്പനികള്‍ ഇറാനില്‍ നിന്ന് എല്‍പിജി ഇറക്കുമതി ചെയ്‌തെന്നും ഇക്കാര്യം യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ജസ്റ്റിസ് അന്വേഷിക്കുന്നുവെന്നുമാണ് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട്.

ഗുജറാത്തിലെ അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള മുന്ദ്ര തുറമുഖം വഴി ഇറാനിയന്‍ ദ്രവീകൃത പെട്രോളിയം വാതകം ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തതെന്നാണ് ആരോപണം. ഈ വിഷയം യുഎസ് അന്വേഷിക്കുന്നുവെന്ന അമേരിക്കന്‍ മാധ്യമത്തിന്റെ അവകാശവാദം വസ്തുതകളെ അടിസ്ഥാനമാക്കിയുള്ളതല്ല. പൂര്‍ണമായും തെറ്റായ റിപ്പോര്‍ട്ട് ദുരുദ്ദേശ്യത്തോടെ പ്രസിദ്ധീകരിച്ചതാണെന്നും അദാനി ഗ്രൂപ്പ് വ്യക്തമാക്കി.

adani

'ഇറാനിയന്‍ എല്‍പിജിയുമായി ബന്ധപ്പെട്ട ഒരു ബിസിനസിലും തങ്ങള്‍ ഏര്‍പ്പെട്ടിട്ടില്ല. ഈ വിഷയത്തില്‍ യുഎസ് അന്വേഷണം നടത്തുന്നതായും അറിയില്ല. വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് പൂര്‍ണമായും തെറ്റിദ്ധരിപ്പിക്കുന്നതും സ്വന്തം മുന്‍വിധികളെ അടിസ്ഥാനമാക്കിയുള്ളതുമാണ്. ഇറാനില്‍ നിന്നുള്ള ഒരു ചരക്കും തങ്ങളുടെ ഗ്രൂപ്പിന്റെ തുറമുഖങ്ങള്‍ വഴി ഇറക്കുമതി ചെയ്യുന്നില്ല' - ഔദ്യോഗിക പ്രസ്താവനയില്‍ അദാനി ഗ്രൂപ്പ് വ്യക്തമാക്കി.

ഇറാന്റെ എണ്ണയോ പെട്രോളിയം ഉത്പന്നങ്ങളോ വാങ്ങുന്നവര്‍ അത് അവസാനിപ്പിക്കണമെന്നും ഇനിയും തുടര്‍ന്നാല്‍ ഉപരോധം നേരിടേണ്ടി വരുമെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണി ഉയര്‍ത്തിയിരുന്നു. അമേരിക്കയും ഇറാനും തമ്മില്‍ നടക്കാനിരുന്ന, ആണവ പദ്ധതിയുമായി ബന്ധപ്പെട്ട നാലാം ഘട്ട ചര്‍ച്ച മാറ്റിവച്ചതിനെത്തുടര്‍ന്നായിരുന്നു ട്രംപിന്റെ ഭീഷണി.

ഇറാന്റെ എണ്ണ കയറ്റുമതി പൂര്‍ണമായും നിര്‍ത്തലാക്കുക എന്ന ലക്ഷ്യത്തോടെയാണ് ട്രംപ് നീക്കങ്ങള്‍ നടത്തുന്നത്. ഇറാനില്‍ നിന്ന് പ്രതിദിനം ഒരു ദശലക്ഷം ബാരലില്‍ കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന ചൈനയെ ലക്ഷ്യം വച്ചായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്. യുഎസ് താല്‍പര്യം മറികടന്ന് അദാനി ഗ്രൂപ്പ് പ്രവര്‍ത്തിച്ചുവെന്ന മട്ടിലാണ് അമേരിക്കന്‍ മാധ്യമത്തിന്റെ റിപ്പോര്‍ട്ട്.

അദാനി ഗ്രൂപ്പിന്റെ വിശ്വാസ്യതയെയും പ്രതിച്ഛായയെയും തകര്‍ക്കുക എന്നതാണ് ഇറാനുമായി ബന്ധമുണ്ടെന്ന് സ്ഥാപിക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്നും ഈ വിഷയത്തില്‍ അദാനി ഗ്രൂപ്പിന്റെ കീഴിലുള്ള കമ്പനികളുടെയും ജീവനക്കാരുടെയും അവകാശങ്ങള്‍ പൂര്‍ണമായും സംരക്ഷിക്കപ്പെടുമെന്നും കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+