സമ്പത്തിൽ അഭിഷേകിനെ കടത്തിവെട്ടും ഐശ്വര്യ; ആകെ ആസ്‌തി 1000 കോടിക്ക് മുകളിൽ, ദുബായിലെ ഫ്ലാറ്റ് ഞെട്ടിക്കും
ബോളിവുഡിലെ മാത്രമല്ല, ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും സമ്പന്നരായ താരജോഡികളാണ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും. അടുത്തിടെ ഇരുവരുടെയും ദാമ്പത്യജീവിതത്തിൽ വിള്ളലുണ്ടെന്ന വാർത്തകൾ പ്രചരിച്ചിരുന്നെങ്കിലും അതൊന്നും ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. അതിനാൽ ഇപ്പോഴും ഇവർ തന്നെയാണ് സമ്പന്നരായ താരജോഡി എന്ന റെക്കോർഡ് അലങ്കരിക്കുന്നത്.
പതിനേഴ് വർഷം പിന്നിടുന്ന ഇവരുടെ ദാമ്പത്യ ജീവിതത്തെ കുറിച്ച് അടുത്തിടെയാണ് പ്രതികൂലമായ റിപ്പോർട്ടുകൾ വന്നത്. അതിൽ കൂടുതലും ഇരുവരും വൈകാതെ വിവാഹമോചിതരാവും എന്ന് വ്യക്തമാക്കുന്ന വാർത്തകളായിരുന്നു. എന്നാൽ വിഷയത്തിൽ ഇതുവരെ ഐശ്വര്യ റായിയോ അഭിഷേക് ബച്ചനോ നേരിട്ട് പ്രതികരിച്ചിട്ടില്ല.

ഇതിനിടെയാണ് ഇരുവരുടെയും ആസ്‌തി വീണ്ടും ചർച്ചയാവുന്നത്. സമ്പന്നതയുടെ മടിത്തട്ടിലാണ് ഇരുവരും കഴിയുന്നതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഇരുവരുടെയും സമ്പത്ത് ഒരുമിച്ച് ചേർത്താൽ അത് 1000 കോടിക്ക് മുകളിലാണ്. ഇതിൽ ഭൂരിഭാഗവും ഐശ്വര്യ റായിയുടേതാണ് എന്നതാണു പക്ഷേ ഞെട്ടിക്കുന്ന കാര്യം.
ഐശ്വര്യ-അഭിഷേക് ദമ്പതികളുടെ ആകെ സമ്പത്ത് 1056 കോടി രൂപയോളം വരുമെന്നാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഇതിൽ 700 കോടിക്ക് മുകളിലും ഐശ്വര്യ റായുടെ പേരിലുള്ളതാണ്. 280 കോടി രൂപയോളമാണ് അഭിഷേക് ബച്ചന്റെ സമ്പാദ്യം. പ്രധാനമായും ഇവരുടെ സമ്പാദ്യം റിയൽ എസ്‌റ്റേറ്റ് മേഖലയിലാണ് നിക്ഷേപിച്ചിട്ടുള്ളത്.
ഇന്ത്യയിൽ വിവിധ ഭാഗങ്ങളിലായി കോടിക്കണക്കിന് രൂപയുടെ റിയൽ എസ്‌റ്റേറ്റ് നിക്ഷേപങ്ങൾ ഇവർ നടത്തിയിട്ടുണ്ട്. ഇന്ത്യയ്ക്ക് പുറത്തും വിവിധ ഇടങ്ങളിൽ ഇവർക്ക് പ്രോപ്പർട്ടികളുണ്ട്. മുംബൈ നഗരത്തിലും മഹാരാഷ്ട്രയിലെ വിവിധ പ്രദേശങ്ങളിലുമായി പത്തോളം റിയൽ എസ്‌റ്റേറ്റ് പ്രോപ്പർട്ടികളും ബച്ചൻ കുടുംബത്തിന് മാത്രമുണ്ട്.
അടുത്തിടെ മുംബൈയിൽ അഭിഷേക് ബച്ചനും അമിതാഭും ചേർന്ന് ഇരുപത് കോടിയിൽ അധികം മൂല്യം വരുന്ന അപ്പാർട്ട്മെന്റുകൾ വാങ്ങിയത് വാർത്തകളിൽ ഇടം നേടിയിരുന്നു. അഭിഷേക് ബച്ചന്റെ ആസ്‌തികളിൽ കൂടുതലും ഈ നിലയ്ക്കുള്ളതാണ്. എന്നാൽ ഐശ്വര്യയ്ക്ക് നാനാമേഖലയിലും നിക്ഷേപങ്ങളുണ്ട്.
ദുബായിലെ ഫ്ലാറ്റ് ഞെട്ടിക്കും
ഇരുവരുടെയും ദുബായിലുള്ള ഫ്ലാറ്റ് ഈ സ്വത്തുകളിൽ ഏറെ പ്രാധാന്യമുള്ളതാണ്. കോടികൾ വിലമതിക്കുന്ന ഈ ഫ്ലാറ്റ് ഈ ആഡംബര പൂർണമാണ്. വിവിധ മാധ്യമ റിപ്പോർട്ടുകൾ ശരിയാണെങ്കിൽ ഇതിന്റെ മതിപ്പുവില ഏകദേശം 16 കോടി രൂപയോളം വരും. എന്നാൽ ഇത് 2015ൽ താരങ്ങൾ വാങ്ങുമ്പോഴുള്ള വിലയാണ്. നിലവിൽ ഇതിലും വളരെ കൂടുതലാവും നിരക്ക് എന്നുറപ്പാണ്.
ഏറെ സൗകര്യങ്ങൾ അടങ്ങിയ ഈ ഫ്ലാറ്റ് ആർക്ക് കൊതിക്കുന്നതാണ്. ഹോം തിയേറ്റർ, നീന്തൽക്കുളം, ഹോം ഓട്ടോമേഷൻ എന്നിങ്ങനെയുള്ള സൗകര്യങ്ങൾ ഈ ഫ്ലാറ്റിലുണ്ട്. ഈ വില്ലയുടെ ഇന്റീരിയർ ഉൾപ്പെടെയുള്ള കാര്യങ്ങൾക്കും കോടികൾ ചിലവഴിച്ചിട്ടുണ്ടെന്ന് ചിത്രങ്ങളിൽ നിന്ന് വ്യക്തമാണ്. ഗോൾഫ് കോഴ്‌സ് അടക്കമുള്ള ആകർഷണങ്ങളും വില്ലയിലുണ്ട്.
വേറെയും റിയൽ എസ്‌റ്റേറ്റ് പ്രോപ്പർട്ടികൾ
ഇരുവർക്കും മുംബൈയിൽ പ്രീമിയം റെസിഡൻഷ്യൽ ടവറുകളിൽ ഒന്നിലധികം അപ്പാർട്ടുമെന്റുകൾ സ്വന്തമായുണ്ട്. ബാന്ദ്ര-കുർള കോംപ്ലക്‌സിലും ഭൂമിയുണ്ട്. കൂടാതെ സിഗ്നേച്ചർ ഐലൻഡിൽ 21 കോടി രൂപയുടെ 5-ബിഎച്ച്കെ അപ്പാർട്ട്‌മെൻ്റും വോർളിയിലെ സ്‌കൈലാർക്ക് ടവേഴ്‌സിന്റെ 37-ാം നിലയിൽ മറ്റൊരു ഫ്ലാറ്റുമുണ്ട് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.












Click it and Unblock the Notifications