14 വര്‍ഷമായി ഹിറ്റുകളില്ല, ആസ്തിയില്‍ ഇപ്പോഴും നമ്പര്‍ വണ്‍; ദീപികയും പ്രിയങ്കയും അടുത്തില്ല
മുംബൈ: ബോളിവുഡില്‍ ആരാണ് ഏറ്റവും സമ്പന്നയായ നടി. സൂപ്പര്‍ താരങ്ങളായി നടന്മാരാണെങ്കില് ഷാരൂഖ് ഖാനാണ് സമ്പത്തില്‍ മുന്നില്‍ നില്‍ക്കുന്നതെന്ന് നിസ്സംശയം പറയാം. എന്നാല്‍ നടിമാരുടെ കാര്യം വരുമ്പോള്‍ അത് കുറച്ച് കണ്ഫ്യൂഷനുണ്ടാക്കുന്നതാണ്. ബോളിവുഡിലെ മാത്രമല്ല ഈ നടി ഇന്ത്യയിലെ തന്നെ ഏറ്റവും സമ്പന്നയാണ് ഇരുപത് വര്‍ഷത്തോളമായി മുന്‍നിരയില്‍ തന്നെയുണ്ട് ഈ നടി.
ഐശ്വര്യ റായിയാണ് ഇന്ത്യയില്‍ ഏറ്റവും സമ്പന്നയായ നടി. ബോളിവുഡിലെ സൂപ്പര്‍ താരം എന്ന് വിശേഷണമുണ്ടെങ്കിലും ഐശ്വര്യക്ക് ഹിന്ദിയില്‍ ഒരു ഹിറ്റ് ചിത്രം ലഭിച്ചിട്ട് വര്‍ഷങ്ങളായി. അതുപോലെ സോളോ ഹിറ്റ് മറ്റ് ഭാഷയിലും ഇല്ല.

ഐശ്വര്യ റായിക്ക് സമീപകാലത്ത് പൊന്നിയിന്‍ സെല്‍വന്റെ രണ്ട് ഭാഗങ്ങളിലൂടെ വലിയ രണ്ട് ഹിറ്റുകള്‍ ലഭിച്ചിരുന്നു. എന്നാല്‍ ഇത് സോളോ ഹിറ്റായി കാണാന്‍ സാധിക്കില്ല. ഇതില്‍ ദക്ഷിണേന്ത്യയിലെ ഏറ്റവും ജനപ്രിയ നായികയായ തൃഷയുമുണ്ട്. അപ്പോള്‍ ഐശ്വര്യയുടെ മാത്രം വിജയചിത്രമായി ഇതിനെ കാണാന്‍ സാധിക്കില്ല.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ ഐശ്വര്യ ചെയ്ത ചിത്രങ്ങള്‍ ഇതുമാത്രമാണ്. ബോളിവുഡില്‍ നടിക്ക് അടുത്തൊന്നും ഹിറ്റ് ചിത്രം സ്വന്തമാക്കാന്‍ സാധിച്ചിട്ടില്ല. 1990കളില്‍ ഐശ്വര്യ സിനിമയില്‍ അരങ്ങേറ്റം നടത്തിയിട്ടുണ്ട്. പ്രതിഫലത്തില്‍ അടക്കം മുമ്പ് ഐശ്വര്യ വളരെ മുന്നിലായിരുന്നു. അതുകൊണ്ടാണ് സമ്പത്തില്‍ ഇത്ര കുതിപ്പുണ്ടാക്കാന്‍ സാധിച്ചിരിക്കുന്നത്.
അതേസമയം ഐശ്വര്യ റായിക്ക് 776 കോടിയുടെ ആസ്തിയാണ് ഉള്ളത്. ആഗോള തലത്തില്‍ അടക്കം ഐശ്വര്യയിലൂടെയാണ് ഇന്ത്യ പല സിനിമാ വേദികളിലും സാന്നിധ്യമറിയിച്ചത്. ഹോളിവുഡ് ചിത്രങ്ങളില്‍ അടക്കം ഐശ്വര്യ വേഷമിട്ടിട്ടുണ്ട്. പക്ഷേ കഴിഞ്ഞ ദശാബ്ദത്തില്‍ ഐശ്വര്യക്ക് വമ്പന്‍ ഹിറ്റുകളില്ല. കത്രീന കൈഫ്, ദീപിക പദുക്കോണ്‍, പ്രിയങ്ക ചോപ്ര എന്നിവരാണ് ബോളിവുഡില്‍ വമ്പന്‍ ഹിറ്റുകള്‍ സ്വന്തമാക്കിയവര്‍.
ദക്ഷിണേന്ത്യയില്‍ നയന്‍താര, അനുഷ്ക ഷെട്ടി, സാമന്ത എന്നിവരാണ് വലിയ ഹിറ്റുകള്‍ നേടിയവര്‍. ഐശ്വര്യയുടെ അവസാന വമ്പന്‍ ഹിറ്റ് പൊന്നിയിന്‍ സെല്വന് മുമ്പ് യെന്തിരന് ആണെന്ന് പറയാം. അത് 2010ലാണ് റിലീസ് ചെയ്തത്.
എന്നാല്‍ സമ്പത്തില്‍ ഐശ്വര്യക്ക് അടുത്ത് ആരുമില്ല. പ്രിയങ്ക ചോപ്രയാണ് രണ്ടാം സ്ഥാനത്ത്. 600 കോടിയാണ് ആസ്തിയാണ്. ദീപിക പദുക്കോണ്‍ 550 കോടിയുമായി മൂന്നാം സ്ഥാനത്തുണ്ട്. ആലിയ ഭട്ടിന് 500 കോടിയുടെ ആസ്തിയുണ്ട്. ഐശ്വര്യയുടെ സമകാലീനരായ കരീന കപൂറും കജോളും വളരെ പിന്നിലാണ്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications