അഭിഷേക് ബച്ചനുമായുള്ള ബന്ധം പൂര്‍ണമായും തകര്‍ന്നു? ഐശ്വര്യറായ് അമിതാഭിന്റെ വീട് വിട്ടിറങ്ങി
ബോളിവുഡില്‍ വലിയ ചര്‍ച്ചയായി കൊണ്ടിരിക്കുകയാണ് താര ദമ്പതികളായ അഭിഷേക് ബച്ചനും ഐശ്യര്വ റായിയും വേര്‍പിരിയുന്നതായിട്ടുള്ള അഭ്യൂഹങ്ങള്‍. ഇരുവരും തമ്മിലുള്ള ബന്ധത്തില്‍ കുറച്ചുനാളായി വിള്ളല്‍ ഉണ്ടെന്നും മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതേസമയം ഐശ്വര്യയും അഭിഷേകും പൊതുവേദികളില്‍ വരാറേയില്ലെന്നാണ് പാപ്പരാസികള്‍ ചൂണ്ടിക്കാണിക്കുന്നത്.
മകള്‍ ആരാധ്യക്ക് വേണ്ടി മാത്രമാണ് അഭിഷേകും ഐശ്വര്യയും ഇപ്പോഴും ദമ്പതിമാരായി തുടരുന്നതെന്നാണ് ബച്ചന്‍ കുടുംബവുമായുള്ള അടുത്ത ബന്ധമുള്ള ഒരാള്‍ ടൈംസ് നൗ ന്യൂസിനോട് പ്രതികരിച്ചു. വര്‍ഷങ്ങളായി ഐശ്വര്യയും അഭിഷേക് ബച്ചനും തമ്മില്‍ പ്രശ്‌നങ്ങളുണ്ട്. ഇപ്പോള്‍ പ്രശ്‌നങ്ങള്‍ രൂക്ഷമായെന്നുമാണ് ഇയാള്‍ പറയുന്നത്.

അതേസമയം അമിതാഭ് ബച്ചനൊപ്പമാണ് അഭിഷേക് താമസിക്കുന്നത്. ബച്ചന്റെ വീട്ടില്‍ നിന്ന് ഐശ്വര്യ ഇറങ്ങിപ്പോയെന്നാണ് റിപ്പോര്‍ട്ട്. മറ്റൊരു സ്ഥലത്തേക്കാണ് ഐശ്വര്യ താമസം മാറ്റിയിരിക്കുന്നത്. അമ്മയ്‌ക്കൊപ്പമാണ് നടിയുടെ താമസം. അമിതാഭ് ബച്ചന്റെ വീട്ടിലും അമ്മയ്‌ക്കൊപ്പവുമായിട്ടാണ് ഐശ്വര്യ ഇപ്പോള്‍ താമസിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം അമിതാഭ് ബച്ചന്റെ വീട്ടിലുള്ളവരുമായുള്ള പ്രശ്‌നങ്ങള്‍ കാരണം ആ വീട്ടിലെ തന്നെ പ്രത്യേക ബ്ലോക്കിലാണ് നടിയും മകളും താമസിക്കുന്നത്. അമിതാഭ് ബച്ചനുമായും മകള്‍ ശ്വേതയുമായി വലിയ പ്രശ്‌നങ്ങള്‍ ഐശ്വര്യക്കുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.
ഐശ്യര്യയും അഭിഷേകിന്റെ അമ്മ ജയാ ബച്ചനും തമ്മില്‍ പരസ്പരം സംസാരിക്കാറില്ലെന്ന് പോലും റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇവരുടെ ബന്ധത്തില്‍ വിള്ളല്‍ വീണിരിക്കുകയാണ്. അഭിഷേകാണ് ഈ ബന്ധത്തില്‍ ഏറ്റവും തകര്‍ന്ന് പോയിരിക്കുന്നത്. മാതാപിതാക്കളോടുള്ള സ്‌നേഹവും, അതുപോലെ മകളോടും ഭാര്യയോടുമുള്ള തന്റെ കടമകളും ഒരുമിച്ച് കൊണ്ടുപോകാന്‍ അഭിഷേക് നന്നായി ബുദ്ധിമുട്ടുന്നുണ്ട്.
അഭിഷേകിന്റെ സഹോദരി ശ്വേത പിതാവിന്റെ വീട്ടിലേക്ക് താമസം സ്ഥിരമായി മാറ്റിയതും പ്രശ്‌നങ്ങള്‍ രൂക്ഷമാക്കി മാറ്റുകയായിരുന്നു. അതേസമയം അടുത്തൊന്നും ഇവര്‍ തമ്മില്‍ വിവാഹ മോചനം ഉണ്ടാവില്ലെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം ബച്ചന്‍ കുടുംബത്തിനോ ഐശ്വര്യയ്‌ക്കോ ഒരു വിവാഹ മോചനം കൊണ്ട് കുടുംബത്തിന്റെ പേര് കളയാന്‍ താല്‍പര്യമില്ല. അതുകൊണ്ട് മാത്രമാണ് ബന്ധത്തില്‍ പ്രശ്‌നങ്ങളുണ്ടായിട്ടും നീണ്ടുപോകുന്നത്. ഐശ്വര്യ ബച്ചന്‍ കുടുംബവുമായി അകല്‍ച്ച പാലിക്കുന്നത് സുഹൃത്തുക്കള്‍ക്കും മറ്റുള്ളവര്‍ക്കും വലിയ ആശങ്കയുണ്ടാക്കുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.
നേരത്തെ ഐശ്വര്യയെ അമിതാഭ് ബച്ചനെ ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്തത് വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ അമിതാഭ് ബച്ചനൊപ്പം ഐശ്യര്യ ഇന്ന് പൊതു പരിപാടിയില്‍ പങ്കെടുത്തത് വൈറലായിരിക്കുകയാണ്. ആരാധ്യയുടെ സ്‌കൂളിലെ പരിപാടിക്കാണ് ഇവര്‍ എത്തിയത്. ആരാധ്യ ധീരുഭായ് അംബാനി ഇന്റര്‍നാഷണല്‍ സ്‌കൂളിലാണ് പഠിക്കുന്നത്.












Click it and Unblock the Notifications