Get Updates
Get notified of breaking news, exclusive insights, and must-see stories!

'സംഘി ആയിരുന്നെങ്കിൽ അദ്ദേഹം ലാൽ സലാം ചെയ്യില്ലായിരുന്നു'; വിവാദങ്ങളിൽ പ്രതികരിച്ച് രജനീകാന്തിന്റെ മകൾ

തമിഴ് സിനിമയിലെ എക്കാലത്തെയും വലിയ സൂപ്പർ താരങ്ങളിൽ ഒരാളാണ് രജനീകാന്ത്. അദ്ദേഹത്തിന്റെ ചിത്രങ്ങൾ ആരാധകർ ആഘോഷമായാണ് തിയേറ്ററുകളിൽ വരവേൽക്കുന്നത്. എന്നാൽ ഇക്കഴിഞ്ഞ നാളുകളിൽ രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട വലിയ ചർച്ചകളും, അഭ്യൂഹങ്ങളും ഒക്കെ പ്രചരിച്ചിരുന്നു. ആത്മീയതയിൽ പണ്ടേ തൽപരനായ രജനി ബിജെപിയുമായി ചേർന്ന് നിൽക്കുമെന്ന പ്രചരണവും മുറയ്ക്ക് നടന്നിരുന്നു.

എന്നാൽ ഇപ്പോഴിതാ രജനീകാന്തിന്റെ മകൾ ഐശ്വര്യ രജനീകാന്ത് ഈ പ്രചാരണങ്ങളെ എല്ലാം തള്ളിക്കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ്. രജനീകാന്ത് മുഖ്യവേഷത്തിൽ എത്തുന്ന, ഐശ്വര്യ സംവിധാനം ചെയ്‌ത ഏറ്റവും പുതിയ ചിത്രമായ ലാൽ സലാമിന്റെ ഓഡിയോ ലോഞ്ചിലായിരുന്നു അവർ ഇക്കാര്യം വെളിപ്പെടുത്തിയത്.

 rajinikanthandaishwarya

പിതാവുമായി ബന്ധപ്പെട്ട് വരുന്ന പല പോസ്‌റ്റുകളും തനിക്ക് വേദനയുണ്ടാക്കുന്നു എന്നാണ് ഐശ്വര്യ പറയുന്നത്. അദ്ദേഹം ഒരു മനുഷ്യസ്നേഹി ആയതിനാലാണ് ലാൽ സലാം പോലെയൊരു ചിത്രത്തിൽ അഭിനയിച്ചതെന്നാണ് ഐശ്വര്യ പറയുന്നത്. ഒരു സംഘി ആയിരുന്നെങ്കിൽ ഒരിക്കലും അദ്ദേഹം അങ്ങനെ ചെയ്യില്ലായിരുന്നുവെന്നും അവർ ചൂണ്ടിക്കാട്ടി.

'സൂപ്പർസ്‌റ്റാർ രജനീകാന്ത് ഒരു സംഘിയല്ല. അദ്ദേഹം ഒരു സംഘിയാണെങ്കിൽ ലാൽ സലാം പോലെയൊരു സിനിമ ഒരിക്കലും ചെയ്യില്ല. മനുഷ്യത്വമുള്ള ഒരു ഒരാൾക്ക് മാത്രമേ ഈ സിനിമ ചെയ്യാൻ കഴിയുകയുള്ളൂ.' ഐശ്വര്യ പറയുന്നു. എന്റർടൈൻമെന്റ് അനലിസ്‌റ്റ് കൂടിയായ സിദ്ധാർത്ഥ ശ്രീനിവാസ് ട്വിറ്ററിലൂടെയാണ് ഈ വിവരം പങ്കുവച്ചത്.

നേരത്തെ രാഷ്ട്രീയ പാർട്ടിയുമായി ബന്ധപ്പെട്ട വാർത്തകൾ വന്നപ്പോൾ മുതൽ രജനീകാന്ത് ബിജെപി പാളയത്തിൽ എത്തുമെന്ന അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. കൂടാതെ മുൻപ് ബിജെപി നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്‌ച നടത്തിയതും സംശയത്തിന് ഇടയാക്കിയിരുന്നു. എന്നാൽ പിന്നീട് ഇതുമായി ബന്ധപ്പെട്ട മറ്റ് പ്രഖ്യാപനങ്ങൾ ഉണ്ടായില്ല. വീണ്ടും അടുത്തിടെ രാമക്ഷേത്ര ഉദ്‌ഘാടന ചടങ്ങിൽ രജനി എത്തിയത് സംശയത്തിന് ഇടയാക്കിയിരുന്നു.

അതേസമയം, രജനീകാന്തിനൊപ്പം വിഷ്‌ണു വിശാൽ, വിക്രാന്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഐശ്വര്യ സംവിധാനം ചെയ്യുന്ന ചിത്രമാണ് ലാൽ സലാം. മൊയ്‌തീൻ ഭായ് എന്ന കഥാപാത്രത്തെയാണ് തലൈവർ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനും, ലോകകപ്പ് ജേതാവുമായ കപിൽ ദേവ് ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഫെബ്രുവരി ഒൻപതിന് ചിത്രം തിയേറ്ററുകളിൽ എത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+