ഒരൊറ്റ എപ്പിസോഡിന് 18 കോടി പ്രതിഫലം, ഷാരൂഖുമല്ല ആമിറുമല്ല; ഒടിടിയിലും ഈ നടന്‍ നമ്പര്‍ വണ്‍
ഇന്ത്യയില്‍ തിയേറ്ററില്‍ മാത്രമല്ല ഒടിടിയിലും ഇപ്പോള്‍ മികച്ച സിനിമകള്‍ ഉണ്ടാവുന്നുണ്ട്. സൂപ്പര്‍ താരങ്ങള്‍ പോലം താരത്തിളക്കത്തില്‍ നില്‍ക്കുമ്പോള്‍ തന്നെ ഒടിടിയില്‍ കളിക്കാന്‍ തയ്യാറാവുന്നുണ്ട്. കൊവിഡ് കാലത്താണ് ഇന്ത്യയില്‍ ഒടിടിയുടെ വലിയ വളര്‍ച്ചയുണ്ടാവുന്നത്. പലരും വീട്ടിരിക്കുന്ന സമയമായിരുന്നു അത്.
ആ സമയത്ത് നിരവധി പേര്‍ ചിത്രങ്ങള്‍ റിലീസ് ചെയ്യാനായി സമീപിച്ചതും ഒടിടി പ്ലാറ്റ്‌ഫോമുകളായ ആമസോണ്‍ പ്രൈം, നെറ്റ്ഫ്‌ളിക്‌സ്, ഡിസ്‌നി ഹോട്ട്‌സ്റ്റാര്‍ എന്നിവയെ ആണ്. ഇതില്‍ റിലീസ് ചെയ്ത ഒരുപാട് ചിത്രങ്ങള്‍ വലിയ അഭിപ്രായങ്ങള്‍ സ്വന്തമാക്കിയിരുന്നു. അതുപോലെ നിരവധി സീരീസുകള്‍ ഇപ്പോള്‍ പുറത്തിറക്കുന്നുണ്ട്. സൂപ്പര്‍ താരങ്ങള്‍ അടക്കം അതിന്റെ ഭാഗമമാകാറുണ്ട്.

അതേസമയം തിയേറ്ററുകളാണെങ്കില്‍ ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, ആമിര്‍ ഖാന്‍ എന്നിവരാണ് സൂപ്പര്‍ താരങ്ങള്‍ എന്ന് പറയാമായിരുന്നു. അതിന് ശേഷം ഹൃതിക് റോഷന്‍, അക്ഷയ് കുമാര്‍ പോലുള്ള സൂപ്പര്‍ താരങ്ങള്‍ വേറെയുമുണ്ട്. എന്നാല്‍ ഒടിടിയിലും സിനിമയിലും ഒരുപോലെ സൂപ്പര്‍ സ്റ്റാറായ ഒരേയൊരു വ്യക്തിയാണ് ഉള്ളത്.
അതാരാണെന്ന് കേട്ടാല്‍ ചിലപ്പോള്‍ ഞെട്ടിപ്പോകും. ഷാരൂഖ് ഖാനോ ആമിര്‍ ഖാനോ അല്ല ആ താരം. അത് അജയ് ദേവ്ഗണാണ്. സെയ്ഫ് അലി ഖാന്‍, നവാസുദ്ദീന്‍ സിദ്ദിഖി, സൊനാക്ഷി സിന്‍ഹ, സാമന്ത എന്നിവര്‍ക്കൊക്കെ ശേഷമാണ് അജയ് ദേവ്ഗണ്‍ ഒടിടിയിലേക്ക് എത്തിയത്. എന്നാല്‍ സൂപ്പര്‍ താരങ്ങള്‍ക്ക് ഊഹിക്കാന്‍ പോലും പറ്റാത്ത അത്ര പ്രതിഫലമാണ് ഇപ്പോള്‍ അജയ് ദേവ്ഗണ്‍ വാങ്ങുന്നത്.
അതേസമയം ഒടിടി വളര്‍ച്ചയ്‌ക്കൊപ്പം സൂപ്പര്‍ താരങ്ങള്‍ ഇവയില്‍ അഭിനയിക്കുന്നതിന് പ്രതിഫലം വര്‍ധിപ്പിച്ചിരിക്കുകയാണ്. ഏറ്റവും കൂടുതല്‍ ഒടിടിയില്‍ പ്രതിഫലം വാങ്ങുന്നത് ആരാണെന്നറിയുമോ? അതും അജയ് ദേവ്ഗണ്‍ തന്നെയാണ്. തിയേറ്ററുകളില്‍ തുടരെ മികച്ച വിജയം നേടുന്ന ചിത്രങ്ങളൊരുക്കാന്‍ അജയ് ദേവ്ഗണിന് സാധിക്കുന്നുണ്ട്.
ഷാരൂഖ് ഖാന്‍ കഴിഞ്ഞാല്‍ സ്ഥിരതയോടെ ചിത്രങ്ങള്‍ വിജയിപ്പിക്കാന്‍ കഴിയുന്ന അജയ് ദേവ്ഗണിനാണ്. ദൃശ്യത്തിന്റെ രണ്ടാം ഭാഗം വമ്പന്‍ ഹിറ്റായിരുന്നു. ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റായി മാറിയിരിക്കുന്നത്. ശെയ്ത്താനാണ്. അതിലും നായകന്‍ അജയ് ദേവ്ഗണ്‍ തന്നെയാണ്. ചിത്രം സൂപ്പര്‍ ഹിറ്റായി മാറിയിരുന്നു.
അതേസമയം 2022ല്‍ രുദ്ര എന്ന ഹോട്ട്‌സ്റ്റാര്‍ പരമ്പരയിലൂടെയാണ് അജയ് ദേവ്ഗണ്‍ ഒടിടിയില്‍ അരങ്ങേറിയത്. ബോളിവുഡില്‍ കൂടുതല്‍ പ്രതിഫലം പറ്റുന്ന താരം കൂടിയാണ് അജയ്. അതുപോലെ തന്നെ ഒടിടിയിലും പ്രതിഫലത്തില്‍ അജയ് ദേവ്ഗണ്‍ റെക്കോര്‍ഡ് ഇട്ടിരിക്കുകയാണ്. രുദ്രയിലെ ഏഴ് എപ്പിസോഡുകള്‍ക്കായി 125 കോടിയാണ് പ്രതിഫലം വാങ്ങിയതെന്ന് ഡിഎന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നു.
ബ്രിട്ടീഷ് സീരീസായ ലൂഥറിന്റെ റീമേക്കാണിത്. ഒരു എപ്പിസോഡിന് 18 കോടിയാണ് അജയ് വാങ്ങിയത്. 427 കോടിയുടെ ആസ്തിയും അജയ് ദേവ്ഗണിനുണ്ട്. ഒടിടിയിലെ പ്രമുഖ നടനായ മനോജ് വാജ്‌പേയിക്ക് പത്ത് കോടിയാണ് ഫാമിലി മാനില്‍ പ്രതിഫലം ലഭിച്ചത്. അത് വെച്ച് നോക്കുമ്പോള്‍ അജയ് ദേവ്ഗണിന്റെ പ്രതിഫലം അമ്പരപ്പിക്കുന്നതാണ്.












Click it and Unblock the Notifications