Get Updates
Get notified of breaking news, exclusive insights, and must-see stories!

അജയന്റെ രണ്ടാം മോഷണം ഓണം തൂക്കി, ടിക്കറ്റ് വില്‍പ്പനയില്‍ വന്‍ കുതിപ്പ്; ആദ്യ ദിന കളക്ഷന്‍ ഇത്ര

കൊച്ചി: ഓണത്തിന് ഇത്തവണ വമ്പന്‍ ചിത്രങ്ങളാണ് റിലീസിനെത്തിയത്. ടൊവിനോ തോമസ് നായകനായ അജയന്റെ രണ്ടാം മോഷണമാണ് ഇതില്‍ പ്രധാന ചിത്രം. ആസിഫ് അലി നായകനായ കിഷ്‌കിന്ധാകാണ്ഡം, ആന്റണി പെപ്പെ നായകനായ കൊണ്ടല്‍ എന്നിവയായിരുന്നു പ്രധാന റിലീസുകള്‍. ഇതിനൊപ്പം തന്നെ റഹ്‌മാന്‍ നായകനായ ബാഡ് ബോയ്‌സും ഇന്ന് തിയേറ്ററില്‍ എത്തിയിയിട്ടുണ്ട്. ഇതില്‍ ഇന്നലെ റിലീസായ എആര്‍എമ്മിനും കിഷ്‌കിന്ധാകാണ്ഡത്തിനും പോസിറ്റീവ് റിവ്യൂവാണ് ലഭിച്ചത്. ഇത് ഏറെ ഗുണം ചെയ്തിരിക്കുന്നത് ടൊവിനോ ചിത്രത്തിനാണ്.

താരത്തിന്റെ വമ്പന്‍ ചിത്രത്തിന് ആളുകള്‍ ഇടിച്ചുകയറുകയാണ്. ആദ്യ കളക്ഷനില്‍ അടക്കം ടൊവിനോ മിന്നിച്ചിരിക്കുകയാണ്. ടൊവിനോയുടെ കരിയറിലെ 50ാം ചിത്രം എന്ന സവിശേഷതയുമായിട്ടാണ് അജയന്റെ രണ്ടാം മോഷണം തിയേറ്ററിലെത്തിയത്. ചിത്രത്തില്‍ ട്രിപ്പിള്‍ റോളിലാണ് ടൊവിനോ എത്തുന്നത്. ത്രീഡിയിലും ചിത്രം റിലീസ് ചെയ്തിട്ടുണ്ട്. മുപ്പത് കോടി ബജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ajayante-randam-moshanam-collection

മികച്ച പ്രേക്ഷക പ്രതികരണം ചിത്രത്തെ വമ്പന്‍ കളക്ഷനിലേക്ക് നയിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. ബുക് മൈ ഷോയില്‍ അതിവേഗമാണ് ചിത്രത്തിന്റെ ടിക്കറ്റുകള്‍ വിറ്റുപോകുന്നത്. 24 മണിക്കൂര്‍ കൊണ്ട് ബുക്ക് മൈ ഷോയില്‍ 94000ത്തില്‍ അധികം ടിക്കറ്റുകളാണ് വിറ്റുപോയിരിക്കുന്നത്. ഇത് ബുക്ക് മൈ ഷോയിലെ ഒറ്റ ദിവസത്തെ മാത്രം കണക്കുകളാണ്. മലയാള സിനിമയ്ക്ക് വീണ്ടും നല്ല കാലം തിരിച്ചെത്തിയെന്നാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്ന പ്രതികരണത്തില്‍ നിന്ന് വ്യക്തമാകുന്നത്.

ആദ്യ ദിനം പതിയെയാണ് എആര്‍എം ആരംഭിച്ചത്. എന്നാല്‍ വൈകീട്ടത്തെയും രാത്രിയിലെയും ഷോകള്‍ക്ക് വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ആദ്യ ദിനം 3.50 കോടി രൂപയാണ് ചിത്രം കളക്ട് ചെയ്തിരിക്കുന്നത്. പ്രമുഖ ട്രാക്കര്‍മാരായ സാക്‌നില്‍ക്കാണ് കളക്ഷന്‍ രറിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഓണത്തിന്റെ വീക്കെന്‍ഡ് അടക്കം വരുന്നതിനാല്‍ അജയന്റെ രണ്ടാം മോഷണം വമ്പന്‍ കളക്ഷന്‍ നേടുമെന്ന് ഉറപ്പാണ്.

രണ്ടാം ദിന കളക്ഷന്‍ ആദ്യ ദിനത്തേക്കാള്‍ മുകളില്‍ നില്‍ക്കാന്‍ സാധ്യത കൂടുതലാണ്. ടൊവിനോയുടെ 2018 എന്ന ഇന്‍ഡസ്ട്രി ഹിറ്റിനേക്കാള്‍ വലിയ ആദ്യ ദിന കളക്ഷനാണ് അജയന്റെ രണ്ടാം മോഷണം നേടിയിരിക്കുന്നത്. 2018 ആദ്യ ദിനത്തില്‍ 1.70 കോടിയാണ് കളക്ട് ചെയ്തത്. ടൊവിനോയുടെ താരമൂല്യം വര്‍ധിച്ചുവെന്നാണ് ഇത് വ്യക്തമാക്കുന്നത്.

നവാഗതനായ ജിതിന്‍ ലാലാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പാന്‍ ഇന്ത്യന്‍ റിലീസായിട്ടാണ് അജയന്റെ രണ്ടാം മോഷണം ഒരുക്കിയിരിക്കുന്നത്. കൃതി ഷെട്ടിയാണ് ചിത്രത്തില്‍ ടൊവിനോയുടെ നായിക. ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി, ബേസില്‍ ജോസഫ് എന്നിവരും ചിത്രത്തിലുണ്ട്. നേരത്തെ ടൊവിനോയുടെ തല്ലുമാല, 2018 എന്നിങ്ങനെ തുടര്‍ച്ചയായി വമ്പന്‍ ഹിറ്റുകള്‍ ലഭിച്ചിരുന്നു.

അജയന്റെ രണ്ടാം മോഷണം ടൊവിനോയെ സൂപ്പര്‍ താര പദവിയിലെത്തിക്കാന്‍ ശേഷിയുള്ളതാണ്. വലിയ ഹൈപ്പോടെയാണ് ചിത്രം റിലീസ് ചെയ്തത്. പ്രേക്ഷ പ്രതീക്ഷയ്‌ക്കൊത്ത് വന്നതിനാല്‍ ഈ ഓണം ചിത്രം കൊണ്ടുപോകാനാണ് സാധ്യത.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+