Get Updates
Get notified of breaking news, exclusive insights, and must-see stories!

അജയന്റെ രണ്ടാം മോഷണം 50 കോടി ക്ലബില്‍; ടൊവിനോ തോമസ് പ്രതിഫലമായി വാങ്ങിയത് ഇത്ര? കൃതിക്ക് 1.5 കോടി

കൊച്ചി: മലയാള സിനിമയെ സംബന്ധിച്ച് ഏറ്റവും വലിയ കാലയളവാണ് ഓണം. ഇത്തവണത്തെ ഓണത്തിന് വമ്പന്‍ ചിത്രങ്ങളാണ് മലയാള സിനിമയില്‍ റിലീസായിരിക്കുന്നത്. ടൊവിനോ തോമസ് നായകനായ അജയന്റെ രണ്ടാം മോഷണം, ആസിഫ് അലിയുടെ കിഷ്‌കിന്ധാകാണ്ഡം, ഒമര്‍ ലുലുവിന്റെ ബാഡ് ബോയ്‌സ്, ആന്റണി പെപ്പെയുടെ കൊണ്ടല്‍ എന്നീ ചിത്രങ്ങളാണ് റിലീസ് ചെയ്തത്.

എല്ലാ ചിത്രങ്ങള്‍ക്കും ഒന്നിനൊന്ന് മികച്ച അഭിപ്രായങ്ങളാണ് ലഭിച്ചത്. ഇതില്‍ അജയന്റെ രണ്ടാം മോഷണവും കിഷ്‌കിന്ധാകാണ്ഡവുമാണ് കൂടുതല്‍ മുന്നേറുന്നത്. ടൊവിനോ തോമസിന്റെ കരിയറിലെ 50ാമത് ചിത്രമായിട്ടാണ് എആര്‍എം തിയേറ്ററുകളില്‍ എത്തിയത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.

tovino-thomas-remuneration

ടൊവിനോ തോമസ് ആദ്യമായി മൂന്ന് വേഷങ്ങളിലാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്. വീരയോദ്ധായും, കള്ളനായും ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. അതേസമയം ബോക്‌സോഫീസിലെ ഓണം ക്ലാഷ് വിന്നറായി മാറിയിരിക്കുകയാണ് അജയന്റെ രണ്ടാം മോഷണം. കൂടുതല്‍ കളക്ഷനും ടൊവിനോ തോമസ് ചിത്രത്തിനാണ് ലഭിച്ചിരിക്കുന്നത്.

റിലീസിന്റെ അഞ്ചാം ദിനം എആര്‍എം 50 കോടി ക്ലബില്‍ പ്രവേശിച്ചിരിക്കുകയാണ്. ടൊവിനോയുടെ കരിയറില്‍ തന്നെ 50 കോടി ക്ലബില്‍ കയറുന്ന രണ്ടാമത്തെ ചിത്രമാണിത്. നേരത്തെ 2018 എന്ന ചിത്രവും 50 കോടി ക്ലബില്‍ ഇടംപിടിച്ചിരുന്നു. ഈ ചിത്രം പിന്നീട് ഇന്‍ഡസ്ട്രി ഹിറ്റായും മാറിയിരുന്നു.

ടൊവിനോയുടെ തല്ലുമാല പോലുള്ള ചിത്രങ്ങള്‍ 50 കോടിക്കടുത്ത് കളക്ട് ചെയ്തിട്ടുണ്ട്. അതേസമയം വമ്പന്‍ താരനിര തന്നെ അജയന്റെ രണ്ടാം മോഷണത്തിനുണ്ട്. തെലുങ്കിലെ പ്രമുഖ നടി കൃതി ഷെട്ടിയാണ് ചിത്രത്തിലെ നായിക. ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

കേരളത്തില്‍ നിന്നുള്ള ഗ്രോസ് കളക്ഷന്‍ 26.85 കോടി രൂപയാണ്. ചിത്രം 2ഡിയിലും ത്രീഡിയിലും റിലീസ് ചെയ്തിട്ടുണ്ട്. മുപ്പത് കോടി ബജറ്റിലാണ് ചിത്രമൊരുക്കിയിരിക്കുന്നത്.

അതേസമയം ചിത്രത്തിനായി വമ്പന്‍ പ്രതിഫലം തന്നെയാണ് താരങ്ങള്‍ വാങ്ങിയിരിക്കുന്നത്. നായക വേഷം അവതരിപ്പിച്ച ടൊവിനോ തോമസിനാണ് കൂടുതല്‍ പ്രതിഫലം ലഭിച്ചത്. അഞ്ച് കോടിക്കും ആറിനും ഇടയിലാണ് താരത്തിന് ലഭിച്ചിരിക്കുന്ന പ്രതിഫലമെന്ന് ഫിലിമിബീറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് താരത്തിന് ലഭിക്കുന്ന ഉയര്‍ന്ന പ്രതിഫലം കൂടിയാണ്.

മലയാളത്തില്‍ അരങ്ങേറ്റം നടത്തിയ കൃതി ഷെട്ടിക്ക് ഒരു കോടിക്കും 1.5 കോടിക്കും ഇടയിലാണ് പ്രതിഫലമായി ലഭിച്ചത്. മറ്റൊരു നായികയായ ഐശ്വര്യ രാജേഷിന് ഒരു കോടിയാണ് പ്രതിഫലമായി ലഭിച്ചത്. സുരഭി ലക്ഷ്മിക്ക് അന്‍പതിനും 75 ലക്ഷത്തിനും ഇടയിലാണ് പ്രതിഫലം. ബേസില്‍ ജോസഫിനും ജഗദീഷിനും 50 ലക്ഷവും, കബീര്‍ ദുഹാന്‍ സിംഗിന് 40 ലക്ഷവും, പ്രമോദ് ഷെട്ടിക്ക് 30 ലക്ഷവും സഞ്ജു ശിവറാമിന് 25 ലക്ഷവും പ്രതിഫലമായി ലഭിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+