അജയന്റെ രണ്ടാ മോഷണത്തിന്റെ ബജറ്റ് എത്ര? 60 കോടിയാണോ, ചെലവായത് ഇത്രയെന്ന് ടൊവിനോ
കൊച്ചി: ഇത്തവണ ഓണം കളറാക്കാന്‍ വമ്പന്‍ ചിത്രങ്ങളുമായി എത്തുകയാണ് മലയാളം സിനിമ. തുടര്‍ ഹിറ്റുകളിലൂടെ മുന്നേറിയ മലയാളം സിനിമ ഇപ്പോള്‍ ഡ്രൈ പിരീഡിലൂടെയാണ് കടന്നുപോകുന്നത്. എന്നാല്‍ ടൊവിനോ തോമസിന്റെ ബ്രഹ്‌മാണ്ഡ ചിത്രമാണ് ഓണത്തിനെത്തുന്നത്. ഏറ്റവും ഹൈപ്പേറിയ ഓണച്ചിത്രവും ഇത് തന്നെയാണ്. അജയന്റെ രണ്ടാം മോഷണമാണ് ഈ ചിത്രം. ദീര്‍ഘകാലമായി നിര്‍മാണത്തിരുന്ന ചിത്രമാണിത്.
ടൊവിനോ ആരാധകര്‍ മാത്രമല്ല ചിത്രത്തിനായി കാത്തിരിക്കുന്നത്. വ്യത്യസ്ത കാലങ്ങളിലായിട്ടുള്ള മൂന്ന് കഥാപാത്രങ്ങളാണ് ടൊവിനോ അജയന്റെ രണ്ടാം മോഷണത്തില്‍ ചെയ്തിരിക്കുന്നത്. ഇതിനോടകം പുറത്തിറങ്ങിയ ട്രെയിലറും ടീസറുമെല്ലാം വമ്പന്‍ ഹിറ്റായി മാറിയിരുന്നു.

ചിത്രം ആറുഭാഷകളിലായി 2ഡിയിലും ത്രീഡിയിലുമെല്ലാം പ്രദര്‍ശനത്തിനെത്തുന്നുണ്ട്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, ഇംഗ്ലീഷ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. ടൊവിനോയുടെ മറ്റൊരു പാന്‍ ഇന്ത്യന്‍ റിലീസാണിത്. അതേസമയം ട്രെയിലര്‍ പുറത്തിറങ്ങിയത് മുതല്‍ ചിത്രത്തിന്റെ ബജറ്റിനെ കുറിച്ച് വലിയ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.
കാരണം ചിത്രത്തിന്റെ ദൃശ്യങ്ങള്‍ അത്രത്തോളം മികവേറിയതായിരുന്നു. ഉയര്‍ന്ന ബജറ്റ് സൂചിപ്പിക്കുന്നതായിരുന്നു ഇത്. നൂറ് കോടി ബജറ്റ് എന്നുവരെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ബോളിവുഡ് ചിത്രങ്ങളുടെ ബജറ്റുമായി വരെ ഇതിനെ താരതമ്യപ്പെടുത്തിയവരുണ്ടായിരുന്നു. എന്നാല്‍ ചിത്രത്തിന്റെ യഥാര്‍ത്ഥ ബജറ്റ് എത്രയെന്നറിയുമോ?
അജയന്റെ രണ്ടാം മോഷണത്തിന്റെ ബജറ്റ് എത്രയാണെന്ന് ഇപ്പോള്‍ ടൊവിനോ തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന അത്രയൊന്നും ചിത്രത്തിന് ബജറ്റില്ലെന്ന് പറയുകയാണ് ടൊവിനോ. യഥാര്‍ത്ഥ ബജറ്റ് പ്രചരിച്ചതിന്റെ പകുതിയേ വരൂ എന്നാണ് അണിയറക്കാര്‍ പറയുന്നത്.
ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ടൊവിനോ ബജറ്റിനെ കുറിച്ചുള്ള കാര്യങ്ങള്‍ വിശദീകരിച്ചത്. അവതാരകയോട് ചിത്രത്തിന്റെ ബജറ്റ് നിര്‍ദേശിക്കാനാണ് ടൊവിനോ ആദ്യം പറയുന്നത്. 60 കോടിക്ക് മുകളിലെന്നാണ് അവതാരക ഇതില്‍ പ്രതികരിക്കുന്നത്. എന്നാല്‍ അത്രയൊന്നും ബജറ്റ് വന്നിട്ടേയില്ലെന്ന് ടൊവിനോ പറയുന്നു.
അവതാരക പറഞ്ഞതിന്റെ പകുതി പോലും വരില്ല ബജറ്റെന്ന് ടൊവിനോ പറയുന്നു. ത്രീഡി, സിജി, പ്രൊമോഷന്‍, ഇതെല്ലാം ചേര്‍ത്താലും മുപ്പത് കോടി രൂപയേ ചിത്രത്തിന്റെ ബജറ്റായി വരൂ എന്നാണ് ടൊവിനോ വെളിപ്പെടുത്തിയത്. അതേസമയം ചിത്രത്തില്‍ കള്ളനായിട്ടും ടൊവിനോ പ്രത്യക്ഷപ്പെടുന്നുണ്ട്. തെലുങ്കിലെ യുവനടിമാരില്‍ മുന്നിലുള്ള കൃതി ഷെട്ടിയാണ് ഈ ചിത്രത്തിലെ നായിക.കൃതിയുടെ ആദ്യ മലയാളം സിനിമ കൂടിയാണിത്.
ടൊവിനോയെ കൂടാതെ ബേസില്‍ ജോസഫും, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി, തുടങ്ങിയവരും ചിത്രത്തിലുണ്ട്. ലിസ്റ്റിന്‍ സ്റ്റീഫന്‍, ഡോ സക്കറിയ തോമസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഓണത്തിന് ആന്റണി പെപ്പെയുടെ കൊണ്ടലുമായിട്ടാണ് ചിത്രം ക്ലാഷ് ചെയ്യുന്നത്.












Click it and Unblock the Notifications