'തല'യിൽ കയറി നിരങ്ങേണ്ട..; ആരാധകന്റെ ഫോൺ പിടിച്ചുവാങ്ങി വീഡിയോ ഡിലീറ്റ് ചെയ്‌ത് അജിത്, വിവാദം...
തമിഴ് സിനിമയിലെ മുൻനിര സൂപ്പർ താരമാണ് അജിത് കുമാർ. സിനിമയിലും, ജീവിതത്തിലും ആളുകൾ രണ്ടാണ് എന്ന കാര്യത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് അജിത്. കാരണം തന്റെ സ്വകാര്യ ജീവിതത്തിന് അത്രയേറെ പ്രാധാന്യം കൊടുക്കുന്ന, അത് വളരെ രഹസ്യമായി സൂക്ഷിക്കുന്ന അദ്ദേഹം ഇക്കാരണം കൊണ്ട് പിടിച്ച പുലിവാലുകൾ ചില്ലറയല്ല.
ഇപ്പോഴിതാ അനുവാദമില്ലാതെ വീഡിയോ എടുത്ത ആരാധകന്റെ കൈയിൽ നിന്ന് ഫോൺ വാങ്ങി അത് ഡിലീറ്റ് ചെയ്യിച്ച അജിത് കുമാറിന്റെ വീഡിയോ വലിയ രീതിയിൽ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ വിവാദവും ശക്തമായിരുന്നു.

ചിലർ അജിത് കുമാറിന്റെ പ്രവർത്തിയെ ന്യായീകരിച്ചപ്പോൾ, മറ്റ് ചിലർ ഇതിനെ വലിയ രീതിയിൽ വിമർശിക്കുകയുണ്ടായി. അജിത് കുമാർ തന്റെ സ്വകാര്യത സംരക്ഷിക്കുകയാണ് ചെയ്‌തതെന്നും അതിൽ തെറ്റില്ലെന്നും ചിലർ പറയുമ്പോൾ, അദ്ദേഹം താരമൂല്യം കാണിക്കാൻ ശ്രമിക്കുകയാണെന്നായിരുന്നു മറ്റ് ചിലരുടെ വാദം.
ഭാര്യ ശാലിനിക്കും കുടുംബത്തിനും ഒപ്പം ദുബായിൽ പുതുവർഷ ആഘോഷങ്ങളിൽ ചെലവഴിക്കുന്ന തിരക്കിലായിരുന്നു നടൻ കഴിഞ്ഞ ദിവസങ്ങളിൽ. ഇതുമായി ബന്ധപ്പെട്ട താരദമ്പതികളുടെ ഫോട്ടോയും വീഡിയോകളും സോഷ്യൽ മീഡിയയിൽ വലിയ തോതിൽ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് താരം ഒരു ആരാധകന്റെ ഫോൺ പിടിച്ച് വാങ്ങുകയും, തന്റെ വീഡിയോ ഡിലീറ്റ് ചെയ്യുന്നതും വ്യക്തമാക്കുന്ന ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
വീഡിയോ കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
മുൻപും അജിത് ഇത്തരം വിവാദങ്ങളിൽ ചെന്ന് പെട്ടിട്ടുണ്ട്. കോവിഡ് മഹാമാരിയുടെ സമയത്ത് പോളിംഗ് ബൂത്തിൽ തന്റെ ചിത്രങ്ങൾ എടുക്കാൻ ശ്രമിച്ച ആരാധകന്റെ ഫോൺ അജിത് പിടിച്ചെടുത്തിരുന്നു. ആരാധകർ പ്രോട്ടോക്കോളുകൾ ലംഘിച്ചപ്പോൾ അജിത് രോഷാകുലനായി പ്രതികരിക്കുകയും ചെയ്‌തത് വിവാദമായിരുന്നു. പിന്നീട് അജിത് കുമാർ ഈ ഫോൺ ആരാധകന് തിരികെ നൽകുകയായിരുന്നു.
അതേസമയം, പ്രമോഷനും, ഓഡിയോ ലോഞ്ച് ഉൾപ്പെടെയുള്ള പരിപാടികൾക്കും വരാത്ത അജിതിന്റെ രീതി വലിയ വിമർശനങ്ങൾക്കാണ് അടുത്തകാലത്ത് വഴിവെച്ചത്. പകിട്ടാർന്ന പ്രമോഷൻ പരിപാടികളോ, ആരാധകരുമായുള്ള കൂടിക്കാഴ്ച്ചകളോ നടത്താറില്ലെങ്കിലും തമിഴ്‌നാട്ടിൽ അജിതിന്റെ ജനപിന്തുണയ്ക്ക് കോട്ടം വന്നിട്ടില്ലെന്നാണ് കളക്ഷൻ റെക്കോർഡുകൾ വ്യക്തമാക്കുന്നത്.
എച്ച് വിനോദ് കുമാർ സംവിധാനം ചെയ്‌ത തുനിവാണ് അവസാനമായി പുറത്തിറങ്ങിയ അജിത് ചിത്രം. നിലവിൽ മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന വിടമുയാർച്ചി എന്ന സിനിമയിലാണ് ആരാധകരുടെ സ്വന്തം തല അഭിനയിക്കുന്നത്. അജിതിന് പുറമെ തൃഷ, അർജുൻ, റെജീന കസേന്ദ്ര എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.












Click it and Unblock the Notifications