അജിത്ത് ഞെട്ടിക്കാന്‍ ഉറപ്പിച്ചാണ്, ഗുഡ് ബാഡ് അഗ്ലിയില്‍ പ്രതിഫലം ഞെട്ടിക്കും; വാങ്ങുന്നത് ഇത്ര
തമിഴ് സിനിമയില്‍ ഒന്നാം നിര താരമാണ് അജിത്ത് കുമാര്‍. താരത്തിന്റെ പുതിയ ചിത്രത്തിനായി ആരാധകര്‍ രണ്ടുവര്‍ഷത്തിലേറെയായി കാത്തിരിപ്പിലാണ്. തുനിവാണ് അവസാനമായി റിലീസ് ചെയ്ത അജിത്ത് ചിത്രം. വിഡാമുയര്‍ച്ചിയാണ് ഇനി വരാനിരിക്കുന്ന ചിത്രം. ഇതിലൂടെ ബോക്‌സോഫീസിലേക്ക് ശക്തമായി തിരിച്ചെത്താനുള്ള ഒരുക്കത്തിലാണ് അജിത്ത്.
മഗിഴ് തിരുമേനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മീഗാമണ്‍, തടയറ താക്ക, തടം പോലുള്ള മികവുറ്റ ആക്ഷന്‍ ത്രില്ലറുകള്‍ ഒരുക്കിയിട്ടുള്ള സംവിധായകനാണ് അദ്ദേഹം. അതിവേഗത്തിലാണ് ഇതിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി കൊണ്ടിരിക്കുന്നത്. ഇതിന്റെ ചില ദൃശ്യങ്ങളും നേരത്തെ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നിരുന്നു.

വിഡാമുയര്‍ച്ചിക്ക് കാത്തിരുന്ന ആരാധകര്‍ക്ക് മറ്റൊരു സമ്മാനവും അജിത്ത് നല്‍കിയിരുന്നു. പുതിയ ചിത്രവും താരം പ്രഖ്യാപിച്ചിരുന്നു. ആദിക് രവിചന്ദ്രനൊപ്പം ഗുഡ് ബാഡ് അഗ്ലിയാണ് അജിത്തിന്റെ വരാനിരിക്കുന്ന ചിത്രം. ഇതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.
കഴിഞ്ഞ വര്‍ഷത്തെ ബ്ലോക്ബസ്റ്റര്‍ ഹിറ്റുകളില്‍ ഒന്നായ മാര്‍ക്ക് ആന്റണിയുടെ സംവിധായകനാണ് അദ്ദേഹം. കടുത്ത അജിത്ത് ആരാധകന്‍ കൂടിയാണ് ആദിക്. നേരത്തെ നേര്‍കൊണ്ട പാര്‍വെയില്‍ അജിത്തിനൊപ്പം ആദിക് അഭിനയിച്ചിട്ടുണ്ട്. വമ്പന്‍ ആക്ഷന്‍ രംഗങ്ങള്‍ അടങ്ങുന്ന ചിത്രമാണ് ഗുഡ് ബാഡ് അഗ്ലിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
2025 പൊങ്കലിനാണ് ചിത്രം റിലീസ് ചെയ്യുക. നിലവില്‍ ചിത്രത്തിലെ കിടിലന്‍ ആക്ഷന്‍ രംഗങ്ങള്‍ ചെന്നൈയില്‍ ഷൂട്ട് ചെയ്യുകയാണ് അണിയറപ്രവര്‍ത്തകര്‍. അജിത്ത് ഗ്യാങ്‌സറ്ററുടെ റോളിലാണ് ചിത്രത്തിലെത്തുകയെന്നാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നല്‍കുന്ന സൂചന.
അതേസമയം അജിത്തിനെ ഇതുവരെ കാണാത്ത ഭാവത്തിലായിരിക്കും സംവിധായകന്‍ ചിത്രത്തില്‍ കാണിക്കുകയെന്നാണ് സൂചന. മാര്‍ക്ക് ആന്റണിയില്‍ വിശാലിനെയും എസ്‌ജെ സൂര്യയെയും ഇതുവരെ കാണാത്ത തരത്തിലായിരുന്നു സംവിധായകന്‍ അവതരിപ്പിച്ചിരുന്നത്. ഇതോടൊപ്പം കോമഡി രംഗങ്ങള്‍ ചേര്‍ന്നതോടെയാണ് ചിത്രം ബംപര്‍ ഹിറ്റായി മാറിയത്.
അതേസമയം ചിത്രത്തിന്റെ സ്ട്രീമിംഗ റൈറ്റ്‌സ് ഇതിനോടകം നെറ്റ്ഫ്‌ളിക്‌സ് സ്വന്തമാക്കി കഴിഞ്ഞു. 95 കോടിക്കാണ് നെറ്റ്ഫ്‌ളിക്‌സ് റൈറ്റ്‌സ് സ്വന്തമാക്കിയത്. തമിഴ് സിനിമയെ സംബന്ധിച്ച് ഇത് വമ്പന്‍ റെക്കോര്‍ഡാണ്. ചിത്രത്തിനായി അജിത്ത് വാങ്ങുന്നതും റെക്കോര്‍ഡ് പ്രതിഫലമാണ്.
163 കോടിയാണ് അജിത്ത് ചിത്രത്തിനായി വാങ്ങുന്ന പ്രതിഫലം. ഏഷ്യാനെറ്റ് തമിഴാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മൈത്രി മൂവി മേക്കേഴ്‌സാണ് ചിത്രം നിര്‍മിക്കുന്നത്. പുഷ്പയുടെ നിര്‍മാതാക്കളാണ് ഇവര്‍. കോളിവുഡിലെ ഇവരുടെ ആദ്യ ചിത്രമാണിത്. ദേവിശ്രീ പ്രസാദാണ് ചിത്രത്തിന് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. സുപ്രീം സുന്ദറാണ് ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത്.












Click it and Unblock the Notifications