Get Updates
Get notified of breaking news, exclusive insights, and must-see stories!

'ബിഗ് ബോസിൽ എന്നെയാർക്കും ഒറ്റപ്പെടുത്താൻ കഴിയില്ല, അഖിൽ മാരാർ ആയിരുന്നു ഏറ്റവും ശക്തൻ'; അപ്പാനി ശരത്

ബിഗ് മലയാളം ഏഴാം സീസൺ പുരോഗമിക്കുകയാണ്. ഇക്കുറി ശക്തരായ മത്സരാർത്ഥികൾ ഒരുപാടുണ്ട്. സിനിമാ-സീരിയൽ രംഗത്ത് നിന്നുള്ള പ്രമുഖരും മറ്റ് കലാ രംഗങ്ങളിൽ നിന്നുള്ളവരും മത്സരിക്കുന്നുണ്ട്. ഇക്കൂട്ടത്തിൽ ശ്രദ്ധേയനായ വ്യക്തിയാണ് അപ്പാനി ശരത്. തന്റെ ആദ്യ ചിത്രമായ അങ്കമാലി ഡയറീസിലെ അപ്പാനി രവി എന്ന കഥാപാത്രത്തിൽ നിന്ന് കിട്ടിയ പേര് കടമെടുത്താണ് താരം ഇപ്പോൾ അറിയപ്പെടുന്നത് പോലും. ലിജോ ജോസ് പെല്ലിശ്ശേരിയാണ് ഈ ചിത്രം സംവിധാനം ചെയ്‌തത്‌.

പിന്നീട് നിരവധി സിനിമകളിൽ താരം വേഷമിട്ടിരുന്നു. മഹേഷ് നാരായണൻ സംവിധാനം ചെയ്‌ത ഫഹദ് ഫാസിൽ ചിത്രമായ മാലിക്കിൽ വലിയൊരു വേഷവും താരം ചെയ്‌തിരുന്നു. ഇപ്പോൾ ബിഗ് ബോസിൽ ശ്രദ്ധാ കേന്ദ്രമാണ് അപ്പാനി ശരത്. സിനിമകളിൽ നിന്ന് ഇടവേളയെടുത്താണ് അപ്പാനി ശരത് ബിഗ് ബോസ് പോലെയൊരു മെഗാ റിയാലിറ്റി ഷോയുടെ ഭാഗമാവുന്നത്. അതുകൊണ്ട് പുറത്ത് താരത്തിന് ആരാധക പിന്തുണ ഏറെയുണ്ട്.

appanisarathinterview

ഇപ്പോഴിതാ ബിഗ് ബോസിൽ പോവുന്നതിന് തൊട്ട് മുൻപ് അപ്പാനി ശരത് നൽകിയ അഭിമുഖത്തിൽ ഇതിനെ കുറിച്ച് സംസാരിക്കുകയാണ് താരം. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് അപ്പാനി ഇക്കാര്യങ്ങൾ പറഞ്ഞത്. ബിഗ് ബോസ് വീട്ടിൽ താൻ പോവുക എന്നത് തന്നെ വലിയൊരു കണ്ടന്റ് ആണെന്നും അവിടെ തന്നെയാർക്കും ഒറ്റപ്പെടുത്താൻ സാധിക്കില്ലെന്നും അപ്പാനി ശരത് അഭിമുഖത്തിൽ പറയുന്നു.

അപ്പാനി ശരത്തിന്റെ വാക്കുകൾ

ബിഗ് ബോസ് എന്ന് പറഞ്ഞാൽ അത്രയും വലിയ ഷോയാണ്. ഒരുകൂട്ടം ആളുകൾ പല കുടുംബത്തിൽ നിന്നും പല സിറ്റുവേഷനിൽ നിന്ന് വരുന്നു. എല്ലാവരും അവിടെ വന്ന് ഓരോ ദിവസവും സർവൈവ് ചെയ്യുകയാണ്. നോക്കുമ്പോൾ ആരും മോശക്കാരല്ല. കപ്പ് എടുത്ത് എന്ന് കരുതി അവർ വിന്നറാവണം എന്നില്ല. അതിലൊരു അഞ്ച് ദിവസം എങ്കിൽ അഞ്ച് ദിവസം പത്ത് ദിവസം എങ്കിൽ പത്ത് ദിവസം നമ്മൾ നിൽക്കുന്ന രീതിയാണ് കാര്യം.

ഇതുവരെ ബിഗ് ബോസിൽ വച്ച് ഏറ്റവും ശക്തനായ മത്സരാർത്ഥിയായ തോന്നിയിട്ടുള്ളത് അഖിൽ മാരാറിനെയാണ്. കാരണം അദ്ദേഹത്തിന് ആ ഷോ എന്താണെന്ന് വ്യക്തമായി അറിയാമായിരുന്നു. സാബുച്ചേട്ടനും അതുപോലെ തന്നെ. പേരെടുത്ത് പറയുന്നില്ല. എല്ലാവരും നല്ല പോലെ തന്നെ ഗെയിം കളിക്കുന്ന ആളുകളാണ്.

ബിഗ് ബോസിനെ കുറിച്ച് ഒരു പിടുത്തവും എനിക്കില്ല. ഇതിൽ എനിക്കൊരു പ്ലാനിങ് ഒന്നുമില്ല. സിനിമയിൽ പോലും എന്റെ പ്ലാൻ ഒന്നും നടക്കാറില്ല. ജീവിതത്തിൽ ഒരുപാട് അനുഭവിച്ച മനുഷ്യനാണ് ഞാൻ. അത്ര സുഖകരമായ ജീവിതമായിരുന്നു എന്റെ ജീവിതം. വളരെ കഷ്‌ടപ്പാടും ദുരിതവും ഒക്കെ അനുഭവിച്ച ആളാണ് ഞാൻ. ഇപ്പോഴും കുടുംബം തന്നെയാണ് എന്റെ പ്രാധാന്യം. അവരെ സേഫ് ആക്കാനാണ് എല്ലാം ചെയ്യുന്നത്.

ചില വ്യക്തികൾക്ക് നമ്മളെ അറിഞ്ഞുപോലും കൂടായിരിക്കും. ഒരാൾ അറിഞ്ഞുകൊണ്ട് നമ്മളെ നശിപ്പിക്കണമെന്ന് വിചാരിച്ചാൽ ആയിക്കോട്ടെ. പക്ഷേ ഒരു ബന്ധവും കാണില്ല, ഇവൻ എവിടെ നിന്ന് വന്നെന്നോ ഇവന്റെ ജീവിത സാഹചര്യം എങ്ങനെയെന്നോ ഒക്കെ നോക്കാതെ അയാളുടെ താൽപര്യത്തിന് വേണ്ടി ഒരാളെ കുറിച്ച് മോശം പറയുന്നതാണ് എനിക്ക് താൽപര്യമില്ലാത്ത കാര്യം.

ഞാൻ ഒറ്റയ്ക്ക് വന്ന ആളല്ലേ അതുകൊണ്ട് എനിക്ക് അങ്ങനെ വലിയ പ്രശ്‌നങ്ങൾ ഒന്നും വരില്ല. എന്റെ കൂട്ടത്തിൽ ആരുമുണ്ടായിരുന്നില്ല. വലിയ വിഷമങ്ങളൊന്നും വരില്ല, ബിഗ് ബോസിൽ എന്നെയാരും ഒറ്റപ്പെടുത്തില്ല. ചിലപ്പോ അവരൊക്കെ എന്റെ ഒപ്പമായിരിക്കും നിൽക്കുക. ഒറ്റപ്പെടില്ല ഞാൻ ഒരിക്കലും. അങ്ങനെ ചെയ്‌താൽ അവർക്ക് നല്ലൊരു ഫ്രണ്ടിനെ ആവും നഷ്‌ടമാവുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+