Get Updates
Get notified of breaking news, exclusive insights, and must-see stories!

'അന്ന് ബിഗ് ബോസിൽ കയറ്റില്ലെന്നാണ് കരുതിയത്, ലാലേട്ടൻ വിളിക്കുന്നതും കാത്ത് മണിക്കൂറുകൾ ഇരുന്നു'; അഖിൽ മാരാർ

ബിഗ് ബോസ് വിജയികളിൽ മലയാളികൾക്ക് ഇടയിൽ ഏറ്റവുമധികം സ്വാധീനം ചെലുത്തിയ വ്യക്തികളിൽ ഒരാൾ ആരെന്ന് ചോദിച്ചാൽ കൂടുതൽ പേരും പറയുന്നത് ഉത്തരം അഖിൽ മാരാർ എന്നായിരിക്കും. ഷോയുടെ അഞ്ചാം സീസണിലാണ് അഖിൽ മാരാർ വെന്നിക്കൊടി പാറിച്ചത്. മത്സരത്തിൽ ഏകപക്ഷീയമായ മുൻതൂക്കം നേടിയാണ് അഖിൽ മാരാർ അന്ന് വിജയകിരീടം ചൂടിയത് പറഞ്ഞാലും തെറ്റില്ല.

ഇന്നിപ്പോൾ ബിഗ് ബോസ് ഏഴാം സീസണിന് തിരിതെളിയിക്കാനിരിക്കെ തന്റെ രണ്ട് വർഷം മുൻപുള്ള ബിഗ് ബോസ് അനുഭവം പങ്കുവയ്ക്കുകയാണ് അഖിൽ മാരാർ. അഞ്ചാം സീസണിൽ റനീഷ, സെറീന, റിനോഷ്, ജുനൈസ്, ഷിജു, നാദിറ, ശോഭ എന്നീ പേരുകൾക്ക് ഒപ്പമായിരുന്നു താരതമ്യേന അത്ര പരിചിതനല്ലാത്ത അഖിൽ മാരാർ ബിഗ് ബോസ് വീട്ടിലേക്ക് കയറിയത്.

akhilmararbiggboss

എന്നാൽ ഗ്രാൻഡ് ഫിനാലെ കൂടി കഴിഞ്ഞപ്പോൾ കിരീടവുമായാണ് അഖിൽ മടങ്ങിയത്. മുംബൈ ഫിലിം സിറ്റിയിൽ വച്ചായിരുന്നു അത്തവണ ബിഗ് ബോസ് നടന്നത്. രണ്ട് വർഷങ്ങൾക്ക് ഇപ്പുറം ആദ്യ ദിവസത്തെ അനുഭവമാണ് അഖിൽ മാരാർ ഇപ്പോൾ പങ്കുവയ്ക്കുന്നത്. ലാലേട്ടന്റെ വിളിയും കാത്ത് മണിക്കൂറുകളോളം കാരവനിൽ ഇരുന്നെന്നും ആദ്യ ആഴ്‌ചയിൽ തന്നെ പുറത്താകുമെന്നായിരുന്നു കരുതിയതെന്നും അഖിൽ പറയുന്നു.

അതിനോടൊപ്പം ആ സമയത്തുള്ള ഒരു വീഡിയോ കൂടി അഖിൽ മാരാർ പങ്കുവച്ചിട്ടുണ്ട്. ഫേസ്‌ബുക്കിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വീഡിയോയിൽ ബിഗ് ബോസ് വീട്ടിലേക്ക് കയറുന്നതിന് മുൻപ് ഉള്ള ദൃശ്യമാണ് ഉള്ളത്. ഇന്ന് തുടങ്ങാനിരിക്കുന്ന ബിഗ് ബോസ് ഏഴാം സീസണിലെ എല്ലാ മത്സരാർത്ഥികൾക്കും അഖിൽ മാരാർ ആശംസകളും അറിയിച്ചു.

അഖിൽ മാരാരുടെ വാക്കുകൾ ഇങ്ങനെ

പുതിയൊരു ബിഗ് ബോസ് സീസൺ വരുകയാണ്.. രണ്ട് വർഷങ്ങൾക്ക് മുൻപ് മുംബൈയിലെ ഫിലിം സിറ്റിയിൽ ദാ ഈ കാരവാനിൽ ലാലേട്ടൻ വിളിക്കുന്നതും കാത്തു മണിക്കൂറുകൾ കാത്തിരിക്കുമ്പോൾ ആകെ ചിന്തിച്ചത് ബിഗ് ബോസിൽ നിന്നെ കയറ്റില്ല, അഥവാ കയറിയാൽ ആദ്യ ആഴ്‌ചയിൽ പുറത്താക്കും എന്ന് സോഷ്യൽ മീഡിയയിൽ വെല്ലുവിളിച്ചവരെ കുറിച്ച് മാത്രമായിരുന്നു..

കൈയിൽ ബാക്ക് ഭാഗം പൊട്ടിയ വൺ പ്ലസ് 8ന്റെ ഒരു ഫോൺ നിങ്ങൾക്ക് കാണാം.. ജീവിതവും അത് പോലെ പൊട്ടി തുടങ്ങിയതായിരുന്നു.. 17 പേര് ഇന്നലെ ബിഗ് ബോസിൽ കയറിരിക്കുന്നു.. എല്ലാവർക്കും എന്റെ ആശംസകൾ നേരുന്നു.. എല്ലാ ബിഗ് ബോസ്സ് പ്രേക്ഷകർക്കും സ്നേഹാശംസകൾ.. ബിഗ് ബോസിലെ ഏറ്റവും മികച്ച സീസൺ ആയി സീസൺ 7മാറട്ടെ...

ബിഗ് ബോസ് മലയാളം ഏഴാം സീസൺ

അതിനിടെ ഇന്ന് വൈകീട്ട് മുതൽ ബിഗ് ബോസ് ഏഴാം സീസൺ ആരംഭിക്കും. ഒരുപാട് മാറ്റങ്ങളോടെയാണ് ഷോ വീണ്ടും തുടങ്ങുന്നത്. ചെന്നൈയിലെ സന്തോഷ ഫിലിം സിറ്റിയിൽ വച്ചാണ് ഇക്കുറിയും ബിഗ് ബോസ് നടക്കുന്നത്. ആരൊക്കെയാവും ഇക്കുറി മത്സര രംഗത്തുണ്ടാവുക എന്നറിയാൻ ഇന്ന് വൈകീട്ട് വരെ കാത്തിരിക്കേണ്ടി വരും. എങ്കിലും ഏകദേശം മത്സരിക്കുന്നവരെ കുറിച്ചുള്ള വിവരങ്ങൾ പല ചാനലുകളും പങ്കുവച്ചിട്ടുണ്ട്.

ബിഗ് ബോസ് മലയാളത്തിന് സ്വന്തമായൊരു വീട് ഈ വർഷം മുതൽ ലഭിക്കുകയാണ് എന്ന പ്രത്യേകത കൂടിയുണ്ട്. പുത്തൻ ആഢംബര വസതി തന്നെയാണ് ഇതിനായി അണിയറ പ്രവർത്തകർ ഒരുക്കിയിരിക്കുന്നതെന്നാണ് വിവരം. വിശാലമായ പുൽത്തകിടി, ഡൈനിംഗ് ഹാൾ, അത്യാധുനിക സൗകര്യങ്ങളോട് കൂടിയ കിച്ചൺ, ആഡംബര ലിവിംഗ് റൂം, മനോഹരമായ കിടപ്പ് മുറികൾ, കൺഫക്ഷൻ റൂം എന്നിങ്ങനെ എല്ലാവിധ സൗകര്യങ്ങളും ഇതിലുണ്ടാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+