'ലക്ഷ്‌മിയുടെ സ്വഭാവം അതായിരിക്കാം, നാദിറ ചെയ്‌തത് ശരിയായിരുന്നു, പക്ഷേ, ജാന്മണി അങ്ങനെയല്ല'; അഖിൽ മാരാർ
ബിഗ് ബോസ് മലയാളം ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഓളമുണ്ടാക്കിയ, ആരാധകരെ നേടിയെടുത്ത വ്യക്തികളിൽ ഒരാളായിരുന്നു അഖിൽ മാരാർ. ബിഗ് ബോസ് വിജയി എന്നതിലുപരി പല സീസണുകളിലെയും കൃത്യമായ നിരീക്ഷണവും വിമർശനവും ഒക്കെ നടത്തുന്ന അഖിൽ മാരാർ ഇക്കുറി ബിഗ് ബോസ് വീട്ടിൽ അതിഥിയായി എത്തിയിരുന്നു. ഇപ്പോഴിതാ ബിഗ് ബോസ് വീട്ടിൽ ഉണ്ടായ പ്രശ്‌നങ്ങളെ കുറിച്ചും അവിടെ മത്സരാർത്ഥികളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് അഖിൽ മാരാർ.
ജിഞ്ചർ മീഡിയ യൂട്യൂബ് ചാനലിന്റെ ബിബി ഇൻസൈറ്റ് എന്ന പരിപാടിയിൽ സംസാരിക്കവെയാണ് അഖിൽ മാരാർ തന്റെ അഭിപ്രായം പങ്കുവച്ചത്. ലക്ഷ്‌മി ആദിലയോടും നൂറയോടും പറഞ്ഞ വാക്കുകൾ ഒരിക്കലും ശരിയായില്ലെന്നും അവരുടെ രീതികളോട് എതിർപ്പ് ഉണ്ടായിരുന്നെങ്കിൽ മാന്യമായി പ്രകടിപ്പിക്കാമായിരുന്നു എന്ന് അഖിൽ പറയുന്നു. കൂടാതെ ബിഗ് ബോസിൽ വന്ന ട്രാൻസ് കമ്മ്യൂണിറ്റി അംഗങ്ങളിൽ നാദിറ ആയിരുന്നു ഏറ്റവും മികച്ചതെന്നും ജാന്മണി മോശമായിരുന്നുവെന്നും അഖിൽ പറഞ്ഞു.

അഖിൽ മാരാരുടെ വാക്കുകൾ ഇങ്ങനെ
അഭിഷേകും ലക്ഷ്‌മിയും ഒക്കെ ബിഗ് ബോസിന് പുറത്തും സുഹൃത്തുക്കളാണ്. അവർ ക്ലൂ ഒന്നും കൊടുക്കേണ്ട ആവശ്യമില്ല. അഭിഷേക് നാലാം സ്ഥാനത്ത് വന്ന ആളാണ്. അയാൾക്ക് വേണമെങ്കിൽ പറഞ്ഞുകൊടുക്കാം. പുറത്ത് ആദിലയ്ക്കും നൂറയ്ക്കും എതിരെ സപ്പോർട്ട് ഉണ്ട് അവർക്ക് എതിരെ സംസാരിച്ചാൽ വോട്ട് കിട്ടുമെന്ന് പറഞ്ഞു കൊടുത്തിരിക്കാം. അതല്ലെങ്കിൽ ലക്ഷ്‌മിയുടെ സ്വഭാവം അങ്ങനെ ആയിരിക്കാം.
ഒന്നുകിൽ അഭിഷേക് പറഞ്ഞുകൊടുത്തത് കൊണ്ട് അങ്ങനെ ചെയ്യാമെന്ന് വച്ചിരിക്കാം, അല്ലെങ്കിൽ ലക്ഷ്‌മി ലക്ഷ്‌മിയുടെ മാനസികാവസ്ഥ ഇത്തരം കാര്യങ്ങളിൽ ഉറച്ച് നിൽക്കുന്ന ആളുടേതായിരിക്കാം. ഞാൻ കഴിഞ്ഞ രണ്ട് സീസണിനിടെ ആകെ വോട്ട് കൊടുത്തത് നൂറയ്ക്ക് ആണ്. എനിക്ക് ആ പിള്ളേരെ ഒക്കെ ഭയങ്കര ഇഷ്‌ടമാണ്, അവരുടെ വിചാരം ഞാൻ അവരുടെ കമ്മ്യൂണിറ്റിയെ ഒക്കെ എതിർത്ത് നിൽക്കുന്ന ഒരാൾ ആണെന്നാണ്.
ബാക്കിയെല്ലാവരും വളരെ വാം വെൽക്കം ഒക്കെ തന്നപ്പോൾ ഇവർ പേടിച്ചു മാറി നിൽക്കുകയായിരുന്നു. ആദില ചെറുതായി എന്തോ സംസാരിച്ചു നൂറ അതുപോലും ഇല്ല. ഞാൻ നെവിനെ വഴക്ക് പറയുകയും ചെയ്‌തിരുന്നു ഇറങ്ങിപോയതിന്. ശരിക്കും അവിടെ നൂറയോടാണ് ബിഗ് ബോസ് തെറ്റ് കാണിച്ചത്. ഒരിക്കലും പോയ ആളെ തിരികെ വിളിക്കരുതായിരുന്നു. നൂറയുടെ സ്‌ട്രാറ്റജിയാണ് അവിടെ ബിഗ് ബോസ് കുറച്ചു കാണിച്ചത്.
നമുക്ക് ആരെയും തല്ലി ജയിക്കാൻ ആവില്ല. പല കമ്മ്യൂണിറ്റിയിൽ നിന്നുള്ള ആളുകളെ മിക്‌സ് ആയി വരുന്നതാണ് നല്ലത്. ഞങ്ങളുടെ സീസണിൽ നാദിറ മാത്രമേ ഉണ്ടായിരുന്നുള്ളൂ, കഴിഞ്ഞ സീസണിലും ജാന്മണി മാത്രമാണ് ഉണ്ടായിരുന്നത്. ഇതിൽ നാദിറ മാത്രമാണ് ട്രാൻസ് കമ്മ്യൂണിറ്റിക്ക് വേണ്ടി എന്തെങ്കിലും, അവർ മുന്നേറണം എന്ന ലക്ഷ്യത്തോടെ നിന്നിട്ടുള്ളത്. ഇക്കാര്യം ഷിജു ചേട്ടനും ഞാനും നാദിറയോട് പറഞ്ഞപ്പോൾ അവൾ അത് മനോഹരമായി ഉൾക്കൊണ്ടു.
നാദിറയ്ക്ക് കിട്ടുന്നത് നല്ല സ്വീകരണമാണ്. എല്ലാവരും നല്ലതൊന്നുമല്ല, ആണുങ്ങളിൽ ആയാലും പെണ്ണുങ്ങളിൽ ആയാലും മോശക്കാർ ഉണ്ട്. ട്രാൻസിലും അതുണ്ട്. പക്ഷേ കഴിഞ്ഞ സീസണിൽ ജാന്മണി വന്നപ്പഴേക്കും നേരെ തിരിഞ്ഞു. ഈ ബാംഗ്ലൂർ റെയിൽവേ സ്‌റ്റേഷനിൽ ഇറങ്ങിയാൽ നമ്മൾ കാണുന്ന കാഴ്‌ച ബിഗ് ബോസിലും കണ്ട് തുടങ്ങി.
അവരെ വ്യക്തിപരമായി അധിക്ഷേപിക്കാൻ വേണ്ടിയല്ല പറഞ്ഞത്. ശരിക്കും അവർ അത് തിരുത്തി മുന്നോട്ട് പോവണം. ജാന്മണി ഉള്ളിൽ നന്മ ഉള്ള ഒരാൾ ആയിരിക്കാം. ചില സമയത്ത് നിയന്ത്രണം വിട്ടുപോവുമ്പോൾ കാണിക്കുന്നത് മാറിപ്പോകും, അനീഷിനെ പെണ്ണച്ചി എന്ന് വിളിച്ചില്ലേ അതെന്ത് ഭാഷയാണ്? ട്രാൻസ് കമ്മ്യൂണിറ്റിയെ അടുപ്പിക്കാതെ ചിലർ മാറ്റിനിർത്തുന്ന കാലഘട്ടത്തിലാണ് ഇത് നടക്കുന്നത് എന്നോർക്കണം.












Click it and Unblock the Notifications