ബംഗ്ലാവിന്റെ ചിത്രമെടുക്കുന്നതിനിടെ ആട്ടിയോടിച്ചു; അക്ഷയ് കുമാര്‍ പ്രതികാരം തീര്‍ത്തത് ഇങ്ങനെ
ബോളിവുഡ് പൊതുവേ നെപ്പോട്ടിസം ശക്തമായ സിനിമാ മേഖലയാണെന്ന് വിമര്‍ശനമുണ്ട്. അവിടെ പുറത്തുനിന്നുള്ളവരായി വന്ന് സൂപ്പര്‍ സ്റ്റാറായവരാണ് ഷാരൂഖ് ഖാനും അക്ഷയ് കുമാറും. ഇതില്‍ അക്ഷയ് കുമാര്‍ തുടക്കക്കാലത്ത് ഷാരൂഖിനെ പോലെ അത്ര വിജയിച്ചിരുന്നില്ല. ഒരുപാട് പ്രതിസന്ധികളിലൂടെ കടന്നുപോയ ശേഷമാണ് അക്ഷയ് കുമാര്‍ സിനിമാ മേഖലയിലെത്തിയത്.
എന്നാല്‍ തുടര്‍ച്ചയായി പതിനഞ്ചോളം ചിത്രങ്ങള്‍ അക്ഷയ് കുമാറിന്റേതായി പരാജയപ്പെട്ടിരുന്നു. ഇതോടെ സിനിമാ അഭിനയം മതിയാക്കി കാനഡയിലേക്ക് പോകാനിരുന്നതായിരുന്നു അക്ഷയ്. എന്നാല്‍ അവസാനമായി ഒരു ചിത്രം ചെയ്യാന്‍ തീരുമാനിക്കുകയും, അത് ഹിറ്റായതോടെ ബോളിവുഡില്‍ അക്ഷയ് താരമായി മാറുകയുമായിരുന്നു.

താന്‍ അസിസ്റ്റന്റായി നടക്കുന്ന സമയത്ത് അഭിനയത്തില്‍ ശ്രദ്ധിക്കാന്‍ തീരുമാനിച്ചിരുന്നു. അന്ന് മെന്ററായ സുഹൃത്തിനോട് തന്റെ ചിത്രങ്ങള്‍ എടുത്ത് തരാന്‍ ആവശ്യപ്പെട്ടിരുന്നു. ജുഹു ബീച്ചിലായിരുന്നു ഫോട്ടോഷൂട്ട് നടന്നിരുന്നത്. അവിടെ വലിയൊരു ബംഗ്ലാവ് കണ്ട് ശരിക്കും ഞങ്ങള്‍ ഞെട്ടിപ്പോയി.
അതിന്റെ പശ്ചാത്തലത്തില്‍ ഒരു ചിത്രമെടുക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ആ ബംഗ്ലാവിന്റെ മതിലില്‍ ചേര്‍ന്ന് നിന്നായിരുന്നു ചിത്രങ്ങളെടുത്തിരുന്നത്. എന്നാല്‍ അവിടെയുണ്ടായിരുന്ന വാച്ച്മാന്‍ ഇത് കണ്ട് ഉടനെ ഓടിയെത്തി. പിന്നീട് ആ വാച്ച്മാന്‍ ഞങ്ങളെ ചിത്രങ്ങളെടുക്കാന്‍ സമ്മതിച്ചില്ല. അവിടെ നിന്ന് ആട്ടിയോടിക്കുകയാണ് ചെയ്തതെന്നും അക്ഷയ് കുമാര്‍ വെളിപ്പെടുത്തി.
അതേസമയം തന്റെ ഇപ്പോഴത്തെ വീട് വച്ചിരിക്കുന്നത് ഇതേ സ്ഥലത്താണെന്നും അക്ഷയ് കുമാര്‍ വെളിപ്പെടുത്തി. ഈ ബംഗ്ലാവ് പിന്നീട് ജീര്‍ണിച്ച് തകര്‍ന്നപ്പോള്‍ അവിടെ കെട്ടിടം നിര്‍മിക്കുകയായിരുന്നു. അതേ കെട്ടിടമാണ് ഇപ്പോള്‍ താന്‍ താമസിക്കാനായി ഉപയോഗിക്കുന്നതെന്നും അക്ഷയ് കുമാര്‍ പറഞ്ഞു.
അതേസമയം ഒരു അഭിമുഖത്തിലാണ് ഇക്കാര്യം അക്ഷയ് വെളിപ്പെടുത്തിയത്. ഇവിടെ നിന്ന മുമ്പ് എടുത്ത ചിത്രങ്ങളും, ഇപ്പോഴത്തെ ചിത്രവും അക്ഷയ് അഭിമുഖത്തില്‍ കാണിക്കുന്നുണ്ട്. അതേസമയം അറിയാതെയാണെങ്കിലും അന്ന് ആട്ടിയോടിച്ചവര്‍ക്കെതിരെയുള്ള മധുരപ്രതികാരമായി ഇത് മാറുകയും ചെയ്തു.
അതേസമയം രത്തന്‍ ടാറ്റയുടെ പ്രതികാര കഥയുമായി ഇതിന് സാമ്യമുണ്ട്. രണ്ട് ദശാബ്ദങ്ങള്‍ക്ക് മുമ്പ് രത്തന്‍ ടാറ്റ അവരുടെ കാര്‍ ബിസിനസ് തകര്‍ച്ചയെ തുടര്‍ന്ന് കമ്പനി ഫോര്‍ഡിന് കൈമാറാന്‍ തീരുമാനിച്ചിരുന്നു. അന്നത്തെ ഫോര്‍ഡ് ചെയര്‍മാന്‍ ബില്‍ ഫോര്‍ഡിനെ കാണാന്‍ രത്തന്‍ ടാറ്റയും സംഘവും യുഎസ്സിലെത്തിയിരുന്നു. ആ യോഗത്തില്‍ രത്തന്‍ ടാറ്റയെയും സംഘത്തെയും ബില്‍ ബോര്‍ഡ് അപമാനിക്കുകയായിരുന്നു. നിങ്ങള്‍ക്ക് ഒന്നും അറിയില്ല. എന്തിനാണ് പാസഞ്ചര്‍ കാര്‍ ഡിവിഷന്‍ ആരംഭിച്ചതെന്നായിരുന്നു ചോദ്യം.
നിങ്ങളുടെ കാര്‍ ഡിവിഷന്‍ വാങ്ങുന്നതിലൂടെ ഞങ്ങള്‍ വലിയൊരു ഉപകാരമാണ് നല്‍കുന്നതെന്നായിരുന്നു ഫോര്‍ഡിന്റെ മറുപടി. എന്നാല്‍ രത്തനും സംഘവും കമ്പനി വില്‍ക്കാതെ മുംബൈയ്ക്ക് മടങ്ങുകയായിരുന്നു. എന്നാല്‍ വൈകാതെ തന്നെ ടാറ്റ ഇന്ത്യയില്‍ വലിയ കമ്പനിയായി മാറി.
2008ല്‍ പക്ഷേ ഫോര്‍ഡ് ലാഭമൊന്നും കിട്ടാതെ തകര്‍ന്ന കമ്പനിയായി മാറിയിരുന്നു. ഈ സമയം ഫോര്‍ഡ് ടാറ്റയെ കമ്പനി വില്‍ക്കാനായി സമീപിച്ചിരുന്നു. എന്നാല്‍ രത്തന്‍ ടാറ്റ പകരം വീട്ടുകയല്ല ചെയ്തത്. മറിച്ച അവരുടെ ഏറ്റവും വില്‍പ്പന കുറഞ്ഞ ജാഗ്വര്‍, ലാന്‍ഡ് റോവര്‍ സീരീസ് കാറുകള്‍ വാങ്ങുകയാണ് ചെയ്തത്. 2.3 ബില്യണിനായിരുന്നു വാങ്ങിയത്. കുറച്ച് വര്‍ഷങ്ങള്‍ കൊണ്ട് ഈ കാറുകള്‍ ഇന്ത്യയില്‍ തരംഗമായി.












Click it and Unblock the Notifications