ദീപികയെ വീഴ്ത്തി ആലിയയുടെ കുതിപ്പ്; പ്രതിഫലത്തില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു; വാങ്ങുന്നത് ഇത്ര
മുംബൈ: ബോളിവുഡില്‍ സൂപ്പര്‍ താരങ്ങളായ നടന്‍മാര്‍ മാത്രമല്ല നടിമാരും തമ്മില്‍ മത്സരമുണ്ട്. പ്രതിഫലക്കാര്യത്തില്‍ വരെ മത്സരം നീളുന്നുണ്ട്. ആലിയ ഭട്ടും ദീപിക പദുക്കോണും തമ്മിലാണ് ഇപ്പോള്‍ മത്സരം നടക്കുന്നത്. ഇരുവരുമാണ് ബോളിവുഡില്‍ ഇപ്പോള്‍ തുടരെ ഹിറ്റുകള്‍ സമ്മാനിക്കുന്ന നടിമാര്‍. ആലിയ ഭട്ട് ബ്രഹ്‌മാസ്ത്ര, റോക്കി ഓര്‍ റാണി കി പ്രേം കഹാനി, ആര്‍ആര്‍ആര്‍ എന്നിങ്ങനെ മൂന്ന് വലിയ ഹിറ്റുകള്‍ നടിക്ക് ലഭിച്ചിരുന്നു.
കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ജിഗ്‌റ എന്ന പുതിയ ചിത്രത്തിനും മികച്ച ഓപ്പണിംഗാണ് ആലിയക്ക് ലഭിച്ചിരിക്കുന്നത്. അതേസമയം മറുവശത്ത് ദീപികയും വലിയ ഹിറ്റുകള്‍ തുടരെ ഉണ്ടാക്കുന്നുണ്ട്. പഠാന്‍, ജവാന്‍, ഫൈറ്റര്‍, കല്‍ക്കി 2898 എഡി തുടങ്ങിയ മെഗാ ഹിറ്റുകളാണ് ദീപികയുടെ പേരിലുള്ളത്.

അതേസമയം ആലിയ ഭട്ട് ഇപ്പോള്‍ പ്രതിഫലത്തില്‍ ദീപിക പദുക്കോണിനെ മറികടന്നിരിക്കുകയാണ്. പുതിയ ചിത്രമായ ജിഗറയ്ക്ക് വേണ്ടിയാണ് ആലിയ ഉയര്‍ന്ന പ്രതിഫലം വാങ്ങിയതെന്നാണ് റിപ്പോര്‍ട്ട്. പതിനഞ്ചിനും 18 കോടിക്കും ഇടയിലാണ് ആലിയ ഭട്ട് ജിഗ്രയ്ക്ക് പ്രതിഫലമായി വാങ്ങിയത്. എന്നാല്‍ ദീപികയുടെ വരാനിരിക്കുന്ന ചിത്രമായ സിങ്കം എഗെയിനില്‍ വെറും ആറ് കോടി മാത്രമാണ് ദീപിക പ്രതിഫലമായി വാങ്ങിയിരിക്കുന്നത്. ഇത് ആലിയയേക്കാള്‍ വളരെ കുറവാണ്. എന്നാല്‍ ഇത് ഒരു ചിത്രത്തിന് മാത്രമുള്ള പ്രതിഫലമാണ്.
അടുത്ത ചിത്രത്തില്‍ ഇതിനേക്കാള്‍ പ്രതിഫലം ദീപിക വാങ്ങുന്നുണ്ട്. മുപ്പത് കോടി വരെയാണ് സാധാരണ ദീപിക പ്രതിഫലമായി വാങ്ങാറുള്ളത്. ആലിയ ഭട്ട് ഹോളിവുഡ് അരങ്ങേറ്റത്തിനായി അഞ്ച് ലക്ഷം യുഎസ് ഡോളറാണ് പ്രതിഫലമായി വാങ്ങിയത്. ഇത് പക്ഷേ കുറഞ്ഞ പ്രതിഫലമാണ്. എന്നാല്‍ അരങ്ങേറ്റക്കാരിയെന്ന നിലയില്‍ ഇത് വളരെ വലിയ പ്രതിഫലമാണ്. നാല് കോടി രൂപയില്‍ അധികം വരും.
നിലവില്‍ 550 കോടിയുടെ ആസ്തിയുണ്ട് ആലിയക്ക്. ബോളിവുഡില്‍ ഏറ്റവും ആസ്തിയുള്ള നടിമാരില്‍ ആദ്യ അഞ്ചില്‍ ആലിയയുമുണ്ടാവും. ബിസിനസ് ലോകത്തെ വിജയകരമായ ചുവടുവെപ്പാണ് ആലിയയുടെ ആസ്തി വര്‍ധിക്കാന്‍ കാരണം. ആലിയയുടെ കമ്പനി നേരത്തെ ഇഷാ കമ്പനിയുമായി കൈകോര്‍ത്തിരുന്നു. ഇതേ തുടര്‍ന്ന് ഓഹരി വിപണിയില്‍ അടക്കം ആലിയക്ക് നേട്ടമുണ്ടാക്കാനായിരുന്നു.
ആലിയയുടെ നിര്‍മാണ കമ്പനിയായ എറ്റേണല്‍ സണ്‍ഷൈന്‍ പ്രൊഡക്ഷന്‍ നിര്‍മിച്ച ഡാര്‍ലിംഗ്‌സ് എന്ന ചിത്രം നേരത്തെ നെറ്റ്ഫ്‌ളിക്‌സ് 80 കോടി രൂപയ്ക്ക് വാങ്ങിയിരുന്നു. നടിയുടെ കമ്പനിയായ എഡ് എ മമ്മയുടെ ആസ്തി 150 കോടിയാണ്. ലണ്ടനിലും മുംബൈയിലും നടിക്ക് ആഡംബര ബംഗ്ലാവുണ്ട്. ബാന്ദ്രയിലെ ആലിയയുടെ ബംഗ്ലാവിന് 32 കോടിയാണ് വില. മുംബൈയിലെ മറ്റൊരു അപ്പാര്‍ട്‌മെന്റിന് 35 കോടിയും വിലയുണ്ട്.
അതേസമയം ദീപിക വരാനിരിക്കുന്ന ബോളിവുഡ് ചിത്രങ്ങള്‍ക്കായി 15 മുതല്‍ 20 കോടി വരെയാണ് പ്രതിഫലമായി വാങ്ങുക. കല്‍ക്കിയുടെ രണ്ടാം ഭാഗമാണ് ദീപികയ്ക്ക് വരാനിരിക്കുന്ന വമ്പന്‍ ചിത്രം. 20 കോടിയാണ് ഈ ചിത്രത്തില്‍ നടി പ്രതിഫലം വാങ്ങിയത്. 11 കോടി വരെ വാങ്ങുന്ന കരീന മൂന്നാമതും 10 കോടി പ്രതിഫലം വാങ്ങുന്ന കത്രീന നാലാമതുമാണ്.












Click it and Unblock the Notifications