ബോളിവുഡില്‍ റാണിയായി ആലിയ, ജനപ്രീതിയില്‍ ഒന്നാമത്; ദീപികയുടെയും കൃതിയുടെയും സ്ഥാനങ്ങള്‍ ഇങ്ങനെ
ബോളിവുഡ് സൂപ്പര്‍ താരങ്ങള്‍ വാഴുന്ന ഇന്‍ഡസ്ട്രിയാണ്. ആയിരം കോടിയൊക്കെ ഇപ്പോള്‍ ബോളിവുഡില്‍ നിരന്തരം സംഭവിക്കുന്നുണ്ട്. 2023ല്‍ ഷാരൂഖ് രണ്ട് ആയിരം കോടി ചിത്രങ്ങള്‍ സ്വന്തമാക്കിയിരുന്നു. സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം തന്നെ നടിമാരും താരമൂല്യം ഉയര്‍ത്താറുണ്ട്. ദീപിക പദുക്കോണ്‍, ആലിയ ഭട്ട്, കത്രീന കൈഫ്, പോലുള്ള വമ്പന്‍ നടിമാര്‍ ബോളിവുഡിലുണ്ട്.
ഇവര്‍ക്കെല്ലാം അടുത്തിടെ വമ്പന്‍ ഹിറ്റുകളും സ്വന്തമാക്കാന്‍ സാധിച്ചിരുന്നു. ഷാരൂഖ് ഖാന്റെ രണ്ട് ആയിരം കോടി ചിത്രങ്ങളിലും ദീപികയായിരുന്നു നായികാ കഥാപാത്രത്തെ അവതരിപ്പിച്ചത്. അതുകൊണ്ട് തന്നെ കഴിഞ്ഞ വര്‍ഷം ഏറ്റവും നേട്ടമുണ്ടാക്കിയ നായികയും ദീപികയായിരുന്നു.

അതേസമയം ആരാണ് ഇപ്പോള്‍ ഒന്നാമതുള്ള നായിക. ഇക്കാര്യം കൃത്യമായി കുറച്ച് ബുദ്ധിമുട്ടായിരിക്കും. എന്നാല്‍ അക്കാര്യം ഇപ്പോള്‍ പുറത്തുവിട്ടിരിക്കുകയാണ് ഓര്‍മാക്‌സ് മീഡിയ. ഒന്നാം സ്ഥാനത്ത് ആലിയ ഭട്ടാണ്. തുടര്‍ച്ചയായ മാസങ്ങളില്‍ നടി തന്നെയാണ് ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്. കൊവിഡിന് ശേഷം വന്ന സിനിമകളെല്ലാം ഹിറ്റ് ചാര്‍ട്ടില്‍ ഇടംപിടിച്ചു എന്നതാണ് ആലിയയുടെ പ്രത്യേകത.
ബ്രഹ്‌മാസ്ത്ര, ആര്‍ആര്‍ആര്‍, ഗംഗുഭായ് കാത്തിയവാഡി എന്നീ ചിത്രങ്ങളെല്ലാം നടിക്ക് വിജയിപ്പിക്കാനായി. അതുപോലെ ദേശീയ പുരസ്‌കാരവും നടിയെതേടിയെത്തി. അടുത്തിടെ ആലിയയുടേതായി ചിത്രങ്ങളൊന്നും റിലീസ് ചെയ്തിട്ടില്ല. എങ്കിലും ആലിയയുടെ ജനപ്രീതിയില്‍ ഒട്ടും കുറവ് വന്നിട്ടില്ല.
ആലിയക്ക് വമ്പന്‍ ചിത്രങ്ങളാണ് ഇനി വരാനിരിക്കുന്നത്. ഏപ്രില്‍ മാസത്തിലെ ഓര്‍മാക്‌സിന്റെ പട്ടികയിലാണ് ആലിയ ഒന്നാം സ്ഥാനത്തുള്ളത്. അതേസമയം ദീപിക പദുക്കോണ്‍ രണ്ടാം സ്ഥാനത്ത് തുടരുകയാണ്. ഗര്‍ഭിണിയായതിനെ തുടര്‍ന്ന് നടി കരിയറില്‍ ചെറിയൊരു ഇടവേള എടുക്കാനുള്ള ഒരുക്കത്തിലാണ്.
എന്നാല്‍ നടിയുടെ വരാനിരിക്കുന്ന ചിത്രങ്ങളെല്ലാം വമ്പനാണ്. പ്രഭാസിനൊപ്പമുള്ള കല്‍ക്കി 2898 എഡിയാണ് ദീപികയുടേതായി വരാനിരിക്കുന്ന ചിത്രം. ജൂണില്‍ ഈ ചിത്രം റിലീസ് ചെയ്യും. സിംഗം സീരീസിലെ അടുത്ത ചിത്രവും ഈ വര്‍ഷം ദീപികയ്ക്ക് വരാനുണ്ട്. ഓഗസ്റ്റില്‍ ഈ ചിത്രവും റിലീസ് ചെയ്യും. പഠാന്‍ രണ്ടാം ഭാഗത്തില്‍ നടി അഭിനയിച്ചേക്കുമെന്നാണ് സൂചന.
അതേസമയം മൂന്നാം സ്ഥാനത്തിനാണ് വലിയ മാറ്റം വന്നിരിക്കുന്നത്. കൃതി സനോണാണ് മൂന്നാം സ്ഥാനത്തുള്ളത്. തേരി ബാത്തോം മേം ഏസാ ഉല്‍ജാ ജിയാ, ക്രൂ എന്നീ ചിത്രങ്ങളുടെ വിജയവും, ഇതില്‍ മികച്ച വേഷം അഭിനയിച്ചതുമെല്ലാം കൃതിക്ക് വലിയ നേട്ടമാണ്. തുടര്‍ച്ചയായ പരാജയ ചിത്രങ്ങളില്‍ നിന്ന് നടി കരകയറിയതും ഈ രണ്ട് ചിത്രങ്ങളുടെ വിജയത്തിലൂടെയാണ്.
കത്രീന കൈഫാണ് നാലാം സ്ഥാനത്ത്. കഴിഞ്ഞ വര്‍ഷം ഇറങ്ങിയ ടൈഗര്‍ ത്രീയിലാണ് നടി അവസാനമായി സ്‌ക്രീനിലെത്തിയത്. കിയാര അദ്വാനി അഞ്ചാം സ്ഥാനത്തുണ്ട്. കരീന കപൂര്‍, ശ്രദ്ധ കപൂര്‍ എന്നിവരാണ് ആറും ഏഴും സ്ഥാനങ്ങളില്‍, പ്രിയങ്ക ചോപ്ര എട്ടാം സ്ഥാനത്തും ദിഷാ പട്ടാണി ഒന്‍പതാമതും അനുഷ്‌ക ശര്‍മ പത്താമതുമാണ്.












Click it and Unblock the Notifications