Get Updates
Get notified of breaking news, exclusive insights, and must-see stories!

"അനുവിന് വൃത്തിയില്ലെന്ന് ബിഗ് ബോസ് വീട്ടുകാർ, എല്ലാവരും കൂടി ചീത്തവിളിക്കുകയാണ്, ആ കുട്ടിക്ക് എല്ലാം അറിയാം"

കടുത്ത മത്സര ചൂടിലാണ് ബിഗ് ബോസ് മലയാളം ഏഴാം സീസൺ. മത്സരാർത്ഥികൾ എല്ലാം കട്ടയ്ക്ക് കട്ടയ്ക്ക് നിൽക്കുന്ന മൂന്നാം ആഴ്‌ചയാണ് പുരോഗമിക്കുന്നത്. ഏറ്റവും വലിയ പ്രത്യേകത എന്തെന്നാൽ ഇക്കുറി പ്രവചനാതീതമായാണ് മത്സരം മുന്നോട്ട് പോവുന്നത് എന്നതാണ്. അതിന്റെ സൂചനകൾ ആദ്യ രണ്ട് ആഴ്‌ചകളിലെ എവിക്ഷൻ ഉൾപ്പെടെയുള്ളവയിൽ നാം കണ്ടതാണ്. അത് ഈ സീസണിന്റെ ഒരു വലിയ സവിശേഷത തന്നെയാണ്.

ഒന്നാമത്തെ ആഴ്‌ച മുൻഷി രഞ്ജിത്താണ് പുറത്തായത്. മത്സരം ഒന്ന് മുറുകി വരുമ്പഴേക്കും ആയിരുന്നു രഞ്ജിത്തിന്റെ പുറത്താകൽ. അതുകൊണ്ട് തന്നെ രഞ്ജിത്തിന് കൂടുതലായി ഷോയിൽ കഴിവ് തെളിയിക്കാനോ തന്റെ മത്സരവീര്യം പുറത്തെടുക്കാനോ കഴിഞ്ഞിരുന്നില്ല. മറുവശത്ത് ആർജെ ബിൻസിയുടെ പുറത്താകൽ വളരെ പെട്ടന്നായിരുന്നില്ലെങ്കിലും അപ്രതീക്ഷിതമായിരുന്നു. എല്ലാത്തിലും ആക്റ്റീവ് ആയിരുന്നു ബിൻസി.

anumolbiggbossmalayalam

പക്ഷേ രണ്ടാം ആഴ്‌ച പുറത്തേക്കുള്ള വഴി തെളിയുകയായിരുന്നു. നിലവിൽ ആദ്യ ആഴ്‌ചകളിൽ മത്സരം കേന്ദ്രീകരിച്ചിരുന്നത് അനീഷ് ഉൾപ്പെടെയുള്ളവരുടെ മേലായിരുന്നു. അവരായിരുന്നു കൃത്യമായ കണ്ടന്റ് ഉണ്ടാക്കുകയും ഷോ മുന്നോട്ട് കൊണ്ട് പോവുകയും ചെയ്‌തത്‌. എന്നാൽ മൂന്നാം ആഴ്‌ച എത്തിയപ്പോൾ ബിഗ് ബോസ് മലയാളം പൂർണമായും ചുമലിലേറ്റുന്നത് അനുമോളാണ്. കഴിഞ്ഞ ദിവസങ്ങളിൽ എല്ലാം ഇതിന്റെ അലയൊലികൾ പ്രകടമായിരുന്നു.

ജിസേലുമായുള്ള അനുമോളുടെ കൊമ്പ് കോർക്കൽ തന്നെയായിരുന്നു പ്രധാന ഹൈലൈറ്റ്. മോഹൻലാൽ വന്ന വീക്കെൻഡ് എപ്പിസോഡിൽ ഉൾപ്പെടെ അനുമോൾ കരുത്തോടെ പിടിച്ചുനിന്നു. എങ്കിലും ഇടയ്ക്കിടെ കരയുന്ന അനുമോളുടെ സ്വഭാവത്തെ ചിലരൊക്കെ പരിഹസിക്കുന്നുണ്ട്. എന്നാൽ പതിയെ ബിഗ് ബോസ് ട്രാക്കിലേക്ക് വന്ന അനുമോൾ ശക്തമായ മത്സരമാണ് കാഴ്‌ച വയ്ക്കുന്നതെന്ന് നിസംശയം തന്നെ ഇപ്പോൾ പറയാൻ കഴിയും.

എന്നാൽ ഇപ്പോഴിതാ അനുമോളെ കുറിച്ച് പറയുകയാണ് ബിഗ് ബോസ് മല്ലു ടോക്‌സിലൂടെ രേവതി. അനുമോൾ ബിഗ് ബോസ് മുൻ സീസണുകൾ എല്ലാം കൃത്യമായി കണ്ടിട്ട് തന്നെയാണ് വന്നിരിക്കുന്നതെന്ന് രേവതി പറയുന്നു. അടുക്കളയിൽ വൃത്തി കാണിക്കുന്നില്ലെന്ന് പറഞ്ഞുകൊണ്ട് മറ്റ് മത്സരാർത്ഥികൾ എല്ലാം തന്നെ അനുമോൾക്ക് എതിരെ ചാടിക്കടിക്കുന്ന സംഭവവും രേവതി എടുത്തുപറയുകയുണ്ടായി. എല്ലാവരും അനുമോൾക്ക് പുറത്ത് നെഗറ്റീവ് ഇമേജ് ഉണ്ടെന്ന് കരുതിയെന്നും അവർ പറയുന്നു.

രേവതിയുടെ വാക്കുകൾ

തുടക്കം തന്നെ അനുമോളുടെ കാര്യം പറയാം. ഇന്ന് അവിടെ പ്രശ്‌നം ഉണ്ടായത് അനുമോളുടെ പേരിലാണ്. അനു ഉപ്പ്മാവ് ഉണ്ടാക്കുകയാണ്. പുള്ളിക്കാരിക്ക് പൊക്കം കുറവാണ്. അപ്പോൾ കിച്ചൻ സ്ലാബിന്റെ മുകളിൽ കയറി ഇരുന്നു. അവിടെ വച്ചാണ് ചപ്പാത്തി ഒക്കെ കുഴയ്ക്കുന്നത്. അപ്പൊ അത് ബാക്കിയുള്ളവർക്ക് കാണുമ്പോൾ അലോസരമായി ഫീൽ ചെയ്യും. ശരിക്കും അത് ആദ്യമായി ഫീൽ ചെയ്‌തത്‌ ശൈത്യക്ക് ആയിരുന്നു.

ശൈത്യ അവിടെ ഗ്രൂപ്പിൽ ഇരുന്ന് കൊണ്ട് പോയിന്റ് ചെയ്യുകയാണ്. ശൈത്യ ബെസ്‌റ്റ് ഫ്രണ്ട് അല്ലേ അനുവിന്റെ. നീ താഴെ ഇറങ്ങി നിൽക്ക് അവരെ കൊണ്ട് പറയിപ്പിക്കണ്ട, ഇത്രയേ പറയാനുള്ളൂ. എല്ലാവരും കാണണമല്ലോ. അനുവിനെ പത്ത് പറയാമല്ലോ, അപ്പോൾ വോട്ട് കിട്ടും. ഇത് പറ്റിയ അവസരമാണ് വീട്ടിലുള്ളവർക്ക്. അവിടുത്തെ ഹൈജീൻ പ്രശ്‌നങ്ങൾ എടുത്തുകാണിക്കാൻ പറ്റിയ അവസരമാണ്. കഴിഞ്ഞ ആഴ്‌ച അത് ചോദിച്ചിരുന്നില്ല.

കൊറേ പേർ ജിസേലിന്റെ കാര്യം ഉന്നയിച്ചിരുന്നു. എന്തുകൊണ്ടാണ് അത് പറയാത്തതെന്ന് എനിക്ക് അറിയില്ല. ഇതെല്ലം കാണിക്കാൻ പറ്റിയ വീക്കെൻഡ് ആണിത്. ചെറുതായി പറഞ്ഞു തീർക്കേണ്ട പ്രശ്‌നം, തെറിവിളിയായി, വഴക്കായി, ഒരു പൂരപ്പറമ്പ് പോലെയായി. വടി കൊടുത്ത് അടി വാങ്ങിക്കാൻ പോവുകയാണോ. മണ്ടന്മാർ വല്ലതുമാണോ ഇവർ? അനു എന്തായാലും മുൻ സീസണുകൾ ഒക്കെ കണ്ടാണ് വരുന്നത്. എവിടെ ട്രിഗർ ചെയ്യണമെന്ന് അവർക്ക് എല്ലാം അറിയാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+