Get Updates
Get notified of breaking news, exclusive insights, and must-see stories!

'തമന്ന സ്വപ്‌നം കണ്ടത് വിവാഹ ജീവിതം, എന്നാൽ കാമുകനായ ആ നടന്റെ സ്വപ്‌നം മറ്റൊന്നായിരുന്നു'; ആലപ്പി അഷ്‌റഫ്

തെന്നിന്ത്യൻ സിനിമയിലെ താരറാണിമാരിൽ ഒരാളാണ് തമന്ന ഭാട്ടിയ. തന്റെ കരിയറിൽ ഒട്ടേറെ നേട്ടങ്ങൾ കൈവരിച്ച അവർ തമിഴിലും തെലുഗുവിലും ഒക്കെ മിന്നുന്ന താരമാണ്. നിലവിൽ ചെറിയൊരു രംഗത്തിൽ ഡാൻസ് കളിക്കുന്നതിന് പോലും കോടികൾ ഈടാക്കുന്ന താരമാണ് തമന്ന എന്നാണ് ഇൻഡസ്ട്രിയിൽ പൊതുവെ പറയപ്പെടുന്നത്. അവരുടെ പ്രതിഫലം കൃത്യമായി അറിയില്ലെങ്കിലും പല മുൻനിര താരങ്ങളേക്കാൾ മേലെയാണ് എന്നാണ് റിപ്പോർട്ട്.

തമിഴിൽ വിജയ്, അജിത്, സൂര്യ, ധനുഷ് എന്നിങ്ങനെ ഒട്ടേറെ നായകന്മാരുടെ ഒപ്പം നായികാ വേഷത്തിൽ എത്തിയിട്ടുള്ള താരമാണ് തമന്ന. തെലുഗുവിലും ഒട്ടുമിക്ക സൂപ്പർതാരങ്ങൾക്ക് ഒപ്പവും അവർ അതിനയിച്ചിട്ടുണ്ട്. എന്നാൽ മലയാളത്തിൽ മാത്രമാണ് തമന്നയ്ക്ക് കാര്യമായി സ്വാധീനം ചെലുത്താൻ കഴിയാതിരുന്നത്. അടുത്തിടെ ദിലീപ് നായകനായി എത്തിയ ബാന്ദ്രയിൽ അഭിനയിച്ചെങ്കിലും അത് തീർത്തും പരാജയമായിരുന്നു.

tamannahbhatia

ഇപ്പോഴിതാ തമന്നയുടെ കരിയറിനെ കുറിച്ചും വ്യക്തിജീവിതത്തെ കുറിച്ചുമൊക്കെ തുറന്ന് സംസാരിക്കുകയാണ് സംവിധായകൻ കൂടിയായ ആലപ്പി അഷ്‌റഫ്. തമന്നയും വിജയ് വർമ്മയും തമ്മിലുള്ള പ്രണയത്തെ കുറിച്ചും അത് പരാജയപ്പെടാനുണ്ടായ കാരണത്തെ കുറിച്ചുമൊക്കെ ആലപ്പി അഷ്‌റഫ് വെളിപ്പെടുത്തുകയുണ്ടായി. തന്റെ സ്വന്തം യൂട്യൂബ് ചാനലിലൂടെ ആയിരുന്നു ആലപ്പി അഷ്‌റഫിന്റെ പ്രതികരണം.

ആലപ്പി അഷ്‌റഫിന്റെ വാക്കുകൾ

സൺ മ്യൂസിക് ടിവിയിൽ തമന്നയുമായുള്ള അഭിമുഖത്തിൽ ഒരു അവതാരകൻ പറയുന്നു, സ്ത്രീകളെ കുറിച്ച് വർണിച്ചെഴുതിയ പാട്ടുകൾ എല്ലാം നിങ്ങളെ ഉദ്ദേശിച്ചാണെന്ന് തോന്നുന്നു. നിങ്ങളൊരു വെണ്ണക്കട്ടി പോലെയുണ്ട് എന്ന് പറഞ്ഞു. നിങ്ങൾ മുടി സൈഡിലേക്ക് നീക്കുമ്പോൾ തന്നെ അതിൽ പോലും ഒരു പ്രത്യേക ഭംഗിയുണ്ടെന്നാണ് അവതാരകൻ പറയുന്നത്. എന്നാൽ ഇതൊന്നും കേട്ട് തമന്ന ചിരിക്കുകയല്ലാതെ മറ്റൊന്നും പറയുന്നില്ല.

ആ അവതാരകൻ പറയുന്നു, വിജയുടെ കൂടെ ആര് ഡാൻസ് കളിക്കുമ്പോഴും വിജയുടെ മുഖത്തേക്ക് മാത്രമേ കണ്ണ് പോവുകയുള്ളൂ. എന്നാൽ തമന്നയുടെ കൂടെ ഡാൻസ് കളിക്കുമ്പോൾ മാത്രം അങ്ങനെയല്ല. തമന്നയെ നോക്കിപ്പോകും എന്നാണ്. തമന്ന പറയുന്നു ഞാൻ ഡാൻസ് പഠിച്ചത് സിനിമയിൽ വന്ന ശേഷമാണെന്ന്. തമിഴിലും തെലുഗുവിലും ഒക്കെയുള്ള നായകന്മാർ നന്നായി ഡാൻസ് കളിക്കുന്നവരാണ്.

ജയിലറിലെ തമന്നയുടെ ഡാൻസ് എല്ലായിടത്തും തരംഗമായിരുന്നു. അന്ന് തമന്നയോട് ഒന്ന് സംസാരിക്കാൻ പോലും പറ്റിയില്ലെന്നാണ് രജനീകാന്ത് പറയുന്നത്. രജനീകാന്ത് ചിത്രത്തിൽ ഒരു ഗസ്‌റ്റ്‌ റോളിൽ വന്ന് ഐറ്റം ഡാൻസ് ചെയ്‌തത്‌ നിങ്ങളെ ബാധിക്കില്ലേ എന്ന മീഡിയക്കാരുടെ ചോദ്യത്തിന് അവർ നൽകിയ മറുപടി അത് എന്നെ ബാധിച്ചില്ലെന്ന് മാത്രമല്ല എല്ലായിടത്തും എന്നെ അറിയുകയാണ് ചെയ്‌തത്‌ എന്നാണ്.

അതുപോലെ അവരുടെ ശ്രദ്ധിക്കപ്പെട്ട വേഷമായിരുന്നു ബാഹുബലിയിലെ അവന്തിക എന്ന വേഷം. ബാഹുബലിക്ക് വേണ്ടി തമന്ന ഫൈറ്റും പഠിക്കേണ്ടി വന്നു. ബാഹുബലി എന്ന ചിത്രത്തിലൂടെ ഒരുപാട് കാര്യങ്ങൾ പഠിച്ചുവെന്നാണ് തമന്ന പറയുന്നത്. തമിഴിലും ഹിന്ദിയിലും കന്നഡയിലും തെലുഗിലും ഒക്കെ വെന്നിക്കൊടി പറിച്ചെങ്കിലും മലയാളത്തിൽ അഭിനയിച്ച ബാന്ദ്ര വലിയ പരാജയമായിരുന്നു.

ഇങ്ങനെ ഒക്കെ ആണെങ്കിലും തമിഴിലെയും തെലുഗിലെയും ആരെയുമായും അവർക്ക് പ്രണയ ബന്ധങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. അവർക്ക് ഹിന്ദിയിൽ വിജയ് വർമ്മ എന്ന നടനുമായി കടുത്ത പ്രണയമുണ്ടായിരുന്നു. ഇവരുടെ ബന്ധം മാധ്യമ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. നല്ല രീതിയിൽ ആളുകളുമായി ഇടപഴകുന്ന ആളും മനുഷ്യ സ്നേഹിയും ഒക്കെയാണ് വിജയ് വർമ്മ എന്നാണ് പറയുന്നത്.

പക്ഷേ അയാൾ അഭിനയിക്കുന്ന വേഷങ്ങൾ എല്ലാം കടുത്ത സ്ത്രീവിരുദ്ധത നിറഞ്ഞ, വെറുപ്പുളവാക്കുന്ന കഥാപാത്രങ്ങളും ആയിരുന്നു. ഒരു ഹിന്ദി വെബ്‌സീരീയലിൽ അഭിനയിക്കുമ്പോഴാണ് ഇവർ അടുത്തത്. ഇവരുടെ പ്രണയം വർഷങ്ങളോളം പടർന്നുപന്തലിച്ചു. വിജയ് വർമ്മ ആഗ്രഹിച്ചത് ലിവിംഗ് ടുഗെദറും തമന്ന ആഗ്രഹിച്ചത് വിവാഹജീവിതവും ആയിരുന്നു. അങ്ങനെ പരസ്‌പരം യോജിക്കാതെ വന്നതോടെ അവർ എന്നന്നേക്കുമായി അകലുകയാണ് ഉണ്ടായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+