Get Updates
Get notified of breaking news, exclusive insights, and must-see stories!

'പുഴുത്ത സമ്പ്രദായമാണ് മലയാള സിനിമയിൽ, ചില മഹതികളുടെ മലക്കം മറിച്ചിൽ കണ്ടില്ലേ..'; ആലപ്പി അഷ്‌റഫ്

മലയാള സിനിമയിലെ സ്ത്രീകൾ നേരിടുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് പഠിച്ച ഹേമ കമ്മിറ്റി റിപ്പോർട്ടിൽ തുടക്കത്തിലെ നിലപാട് പിന്നീട് മാറ്റിയ നടിമാരെ രൂക്ഷമായി വിമർശിച്ച് ആലപ്പി അഷ്‌റഫ്. തന്റെ യൂട്യൂബ് ചാനലായ ആലപ്പി അഷ്‌റഫ് കണ്ടതും കേട്ടതിലൂടെയാണ് അദ്ദേഹം ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട വിഷയത്തിലെ അഭിപ്രായം പങ്കുവച്ചത്. മലക്കം മറിഞ്ഞ മഹതികൾ എന്നാണ് അദ്ദേഹം ഈ നടിമാരെ വിശേഷിപ്പിച്ചത്.

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ചില പരാമർശങ്ങൾ ഏറ്റു പറഞ്ഞു കൊണ്ടായിരുന്നു ആലപ്പി അഷ്‌റഫ് തന്റെ അഭിപ്രായം പങ്കുവച്ചത്. ഡബ്ള്യുസിസിയിലെ ചുണക്കുട്ടികളുടെ വിയർപ്പിന്റെ വിലയാണ് ഹേമ കമ്മിറ്റി റിപ്പോർട്ട്. അത് സിനിമാ രംഗത്തെയാകെ ഇളക്കി മറിച്ചു. സിനിമയിൽ ചൂഷണത്തിന് വിധേയമായ ഒരു സംവിധാനം ഉണ്ടെന്നത് സത്യമാണ്. അത് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതോടെ എല്ലാവര്ക്കും മനസ്സിലാവുകയും ചെയ്‌തു; അദ്ദേഹം പറയുന്നു.

alleppeyashraf

എന്തൊക്കെ വൈകൃതങ്ങൾ കൊണ്ട് അഴുകി നാറാമോ, അതിനൊക്കെ അപ്പുറം പുഴുത്ത സമ്പ്രദായമാണ് മലയാള സിനിമയിൽ നിലനിൽക്കുന്നത്. എല്ലാവരും മോശമാണെന്ന് റിപ്പോർട്ടിൽ പറയുന്നില്ല. ആയിരത്തിലധികം പേർ പ്രവർത്തിക്കുന്ന സിനിമാ മേഖലയിൽ നിന്ന് ഏകദേശം 60 പേരാണ് മൊഴി നൽകിയത്. പ്രശ്‌നങ്ങൾക്ക് കാരണം പതിനഞ്ച് പേരടങ്ങുന്ന പവർ ഗ്രൂപ്പാണെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്; ആലപ്പി അഷ്‌റഫ് പറഞ്ഞു.

പവർ ഗ്രൂപ്പിലുളളവരുടെ പേരും മറ്റ് വിവരങ്ങളും ഒന്നും റിപ്പോർട്ടിൽ പറഞ്ഞിട്ടില്ല. ഇക്കാര്യത്തിൽ എനിക്കും എനിക്കും വ്യക്തതയില്ല. എന്നാൽ പവർ കുറഞ്ഞ നിരവധി ഗ്രൂപ്പുകൾ ഉണ്ടെന്ന് എനിക്കറിയാം. തിരുവനന്തപുരം ഗ്രൂപ്പ്, മട്ടാഞ്ചേരി ഗ്രൂപ്പ്, എറണാകുളം ഗ്രൂപ്പ് എന്നിങ്ങനെയൊക്കെ ആണവയെന്നും ആലപ്പി അഷ്‌റഫ് മനസ് തുറന്നു.

ഡബ്‌ള്യുസിസി അംഗങ്ങളെ ഫെമിനിച്ചികൾ എന്ന് വിളിച്ചവർക്ക് ഇപ്പോൾ സമാധാനമായി ഉറങ്ങാൻ പോലും ആവുന്നില്ല. സംഘടനയുടെ ഭാഗമല്ലാത്ത സ്ത്രീകളും അനീതിക്കെതിരെ പ്രതികരിച്ചു. ഇരയുടെ പേര് വെളിപ്പെടുത്തരുതെന്നും കു​റ്റം ചെയ്‌ത പേര് പുറത്തുപറയണമെന്നും ചിലർ ആവശ്യപ്പെട്ടു. എന്നാൽ അങ്ങനെ പറഞ്ഞവരുടെ ചിലരുടെ ഇപ്പോഴത്തെ മലക്കം മറിച്ചിൽ വിശ്വസിക്കാൻ കഴിയുന്നില്ലെന്നും ആലപ്പി അഷ്‌റഫ് ചൂണ്ടിക്കാട്ടി.

റിപ്പോർട്ടിന് ശേഷം ചിലർ ബാലചന്ദ്രമേനോനെ പോലും വെറുതെ വിട്ടില്ലെന്നും ആലപ്പി അഷ്‌റഫ് പറഞ്ഞു. തുണിക്കടയിലെ പാവയ്ക്ക് തുണിമാ​റ്റുന്നതുപോലെ നിരവധി യുവതികളെ നൂൽ വസ്ത്രമില്ലാതെ നിർത്തിയിട്ടുളളത് ആ നടി കണ്ടെന്ന് കോമഡി പോലെയാണ് പറഞ്ഞത്. പൊതുസമൂഹത്തിന് മുന്നിൽ അദ്ദേഹം അപമാനിതനായി. എന്നാൽ കോടതി ബാലചന്ദ്രമേനോനൊപ്പം നിന്നു. കള്ളക്കേസുകൾ കൊണ്ട് വരുന്നവർ ശിക്ഷിക്കപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി നടിമാരാണ് മലയാള സിനിമയിലെ നടൻമാർക്ക് എതിരെ ഉൾപ്പെടെ ആരോപണവുമായി രംഗത്ത് വന്നത്. ഇതിൽ സിദ്ദിഖ്, ജയസൂര്യ, മണിയൻപിള്ള രാജു, ഇടവേള ബാബു, ബാബുരാജ്, മുകേഷ് എന്നിവർ ഉൾപ്പെട്ടിരുന്നു. നടിമാരുടെ പരാതിയിൽ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+