Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രതിഫലത്തിൽ വിജയ് പിന്നിലായി, പുഷ്‌പ രണ്ടാം ഭാഗത്തിൽ അല്ലുവിന് റെക്കോർഡ് ശമ്പളം..! 300 കോടിയോ?

ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരമെന്ന റെക്കോർഡ് ഇതുവരെയും തമിഴ് സൂപ്പർതാരവും ടിവികെ പാർട്ടിയുടെ സ്ഥാപകനുമായ വിജയ്ക്ക് ആയിരുന്നു. പൂർണമായും രാഷ്ട്രീയ പ്രവേശനം നടത്തുന്നതിന് മുന്നോടിയായി വിജയ് അവസാനമായി അഭിനയിക്കുമെന്ന് കരുതുന്ന ദളപതി 69 എന്ന പേരിടാത്ത ചിത്രത്തിൽ താരം 275 കോടി പ്രതിഫലം വാങ്ങി എന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ ഈ റെക്കോർഡ് ഇനി മുതൽ പഴങ്കഥയാവും.

ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ദളപതി വിജയുടെ ഈ വമ്പൻ റെക്കോർഡ് മറികടന്നുകൊണ്ട് മറ്റൊരു താരം ഇതിലും ഉയർന്ന പ്രതിഫലം കൈപ്പറ്റാൻ ഒരുങ്ങുകയാണ്. ആ വാർത്ത കേൾക്കുമ്പോൾ ആദ്യം നമ്മടെ മനസിൽ വരുന്ന പേരുകൾ ഒരുപക്ഷേ ബോളിവുഡിന്റെ സ്വന്തം ബാദ്ഷാ ഷാരൂഖ് ഖാന്റേയോ അല്ലെങ്കിൽ സൽമാൻ ഖാന്റേയോ ഒക്കെ ആയിരിക്കും.

alluarjunandvijaysalary

അതുമല്ലെങ്കിൽ പിന്നാലെ അജിത്, രജനീകാന്ത്, കമൽ ഹാസൻ, സൂര്യ എന്നിങ്ങനെ തെന്നിന്ത്യൻ സിനിമയിലെ മറ്റ് താരങ്ങളെയും ഒന്ന് സങ്കൽപ്പിച്ചു നോക്കും. എന്നാൽ ഇവരൊന്നുമല്ലാതെ ഈ റെക്കോർഡ് സ്വന്തം പേരിലാക്കിയിരിക്കുന്നത് സാക്ഷാൽ അല്ലു അർജുനാണ്. മലയാളി പ്രേക്ഷകരുടെ സ്വന്തം ദത്തുപുത്തൻ എന്നറിയപ്പെടുന്ന അല്ലുവായിരിക്കും ഇനിയങ്ങോട്ട് ഇന്ത്യൻ സിനിമയിലെ ഏറ്റവും വിലയേറിയ താരം.

അടുത്ത് തന്നെ പുറത്തിറങ്ങാനിരിക്കുന്ന പുഷ്‌പ രണ്ടാം ഭാഗത്തിലാണ് അല്ലു അർജുൻ ഇത്രയും വലിയ തുക പ്രതിഫലമായി കൈപ്പറ്റുന്നത്. പുറത്തുവരുന്ന റിപ്പോർട്ടുകൾ ശരിയാണെങ്കിൽ അല്ലു അർജുൻ ഈ ചിത്രത്തിനായി 300 കോടി രൂപയാണ് കൈപ്പറ്റിയിരിക്കുന്നത്. അതായത് നിലവിലെ റെക്കോർഡ് പ്രതിഫലമായ 275 കോടിക്കും വളരെ മുകളിലാണ് ഇത്.

ചിത്രത്തിന്റെ ഒന്നാം ഭാഗം ഇന്ത്യയിലെ എല്ലായിടത്തും ഒരുപോലെ പ്രചാരത്തിൽ വന്നതും വലിയ സെൻസേഷണൽ ഹിറ്റ് ആയതുമാണ്. ഈ സാഹചര്യത്തിൽ എല്ലാവരും വളരെ പ്രതീക്ഷയോടെയാണ് രണ്ടാംഭാഗം കാത്തിരിക്കുന്നത്. ഒന്നാം ഭാഗം ആകെ ആഗോള തലത്തിൽ നേടിയത് 365 കോടി രൂപയോളമാണ് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

എന്നാൽ മൂന്ന് വർഷം മുൻപ് റിലീസ് ചെയ്‌ത ഈ ചിത്രം ഇന്നാണ് പ്രദർശനത്തിന് എത്തുന്നതെങ്കിൽ ഉറപ്പായും 1000 കോടി കടക്കുമെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. ഇതുവരെ വമ്പൻ ഹൈപ്പ് ഉണ്ടായിരുന്ന ചിത്രത്തിന് അല്ലു അർജുന്റെ പ്രതിഫല വാർത്ത കൂടി വന്നതോടെ കൂടുതൽ കാത്തിരിപ്പ് ഉയരുകയാണ്. ചിത്രത്തിന്റെ ബജറ്റായി കണക്കാക്കുന്നത് 500 കോടി രൂപയോളമാണെന്നാണ് റിപ്പോർട്ട്.

ഈ സാഹചര്യത്തിൽ ചിത്രം കുറഞ്ഞത് 800 കോടി രൂപയെങ്കിലും കലക്‌ട് ചെയ്‌തില്ലെങ്കിൽ നിർമ്മാതാക്കൾക്ക് വമ്പൻ നഷ്‌ടം വരുത്തി വയ്ക്കും. എന്നാൽ സാറ്റലൈറ്റ്, ഒടിടി റൈറ്റുകൾ വൻ തുകയ്ക്ക് വിറ്റുപോവും എന്നതിനാൽ തന്നെ ചിത്രത്തിന്റെ അന്തിമ കളക്ഷൻ നിർമ്മാതാക്കളെ നേരിട്ട് ബാധിക്കില്ലെന്ന് ആരാധകർ ചൂണ്ടികാണിക്കുന്നു.

പുഷ്‌പ രണ്ടാം ഭാഗത്തിൽ അല്ലു അർജുന് പുറമേ മലയാളികളുടെ സ്വന്തം ഫഹദ് ഫാസിലും മുഖ്യ വേഷത്തിൽ എത്തുന്നുണ്ട്. വില്ലൻ വേഷത്തിലാണ് ആദ്യ ഭാഗത്തിൽ ഫഹദ് പ്രത്യക്ഷപ്പെട്ടത്. കൂടാതെ രശ്‌മിക മന്ഥാന, അനസൂയ ഭരധ്വജ്, പ്രിയാമണി, ജഗപതി ബാബു, പ്രകാശ് രാജ്, റാവു രമേശ് എന്നിവർ ചിത്രത്തിൽ വേഷമിടുന്നുണ്ട്. സുകുമാർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+