Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫ്‌ളവറല്ല ഫയറാടാ, താഴത്തില്ല, പ്രതിഫലം വര്‍ധിപ്പിച്ച് അല്ലു അര്‍ജുന്‍; പുഷ്പ 2ന് വാങ്ങുന്നത് ഇത്ര

ദക്ഷിണേന്ത്യയിലെ സ്റ്റൈലിഷ് സ്റ്റാര്‍ ആരാണെന്ന് ചോദിച്ചാല്‍ അതിന് ഒരുത്തരമേ ഉള്ളൂ. അത് സാക്ഷാല്‍ അല്ലു അര്‍ജുനാണ്്. പാന്‍ ഇന്ത്യന്‍ ചിത്രമായ പുഷ്പ രണ്ടിന്റെ തിരക്കുകളിലാണ് താരം ഇപ്പോള്‍. ഇന്ത്യ മൊത്തം ഈ ചിത്രത്തിനായി കാത്തിരിക്കുകയാണ്. ആദ്യ ഭാഗം വമ്പന്‍ഹിറ്റായിരുന്നു. ഹിന്ദിയില്‍ ചിത്രം വലിയ തരംഗമാവുകയും ചെയ്തു.

അതാണ് രണ്ടാം ഭാഗത്തിനായി ഇത്രയും വലിയ കാത്തിരിപ്പുണ്ടാവാന്‍ കാരണം. ഓഗസ്റ്റ് പതിനഞ്ചിനാണ് ചിത്രത്തിന്റെ റിലീസ്. ഫഹദ് ഫാസില്‍ ചിത്രത്തില്‍ വില്ലന്‍ വേഷത്തിലും അഭിനയിക്കുന്നുണ്ട്. ആദ്യ ഭാഗത്തില്‍ ഭന്‍വര്‍ സിംഗ് ഷെഖാവത്ത് എന്ന ക്രൂര വില്ലനായി ഫഹദ് എത്തിയിരുന്നു. എന്നാല്‍ സ്‌ക്രീന്‍ ടൈം കുറവായിരുന്നു.

allu-arjun-remuneration

അല്ലു അര്‍ജുന്റെ സ്റ്റാര്‍ഡം വലിയ ഉയരത്തിലേക്ക് എത്തിക്കുന്നതില്‍ പുഷ്പ ആദ്യ ഭാഗത്തിന് വലിയ പങ്കുണ്ടായിരുന്നു. അല്ലുവിന്റെ കരിയറിലെ നിര്‍ണായക ചിത്രങ്ങളെല്ലാം സംവിധാനം ചെയ്തത് സുകുമാറാണ്. പുഷ്പയുടെ സംവിധായകനും അദ്ദേഹം തന്നെയാണ്. അല്ലുവിന്റെ കരിയറിലെ വലിയ ബ്രേക് സമ്മാനിച്ച ആര്യ സംവിധാനം ചെയ്തത് സുകുമാറായിരുന്നു.

ആര്യയുടെ രണ്ടാം ഭാഗവും അല്ലുവിനെ വെച്ച് ചെയ്ത് വിജയിപ്പിച്ചിരുന്നു സുകുമാര്‍. രംഗസ്ഥലം, നാനക്കു പ്രേമതോ പോലുള്ള വലിയ ഹിറ്റുകളും സുകുമാര്‍ നേരത്തെ സംവിധാനം ചെയ്തവയാണ്. മഹേഷ് ബാബുവിന്റെ നെനഒക്കഡിന്നു അഥവാ നമ്പര്‍ വണ്‍ സുകുമാറിന്റെ അതിപ്രശസ്തമായ ചിത്രമാണ്.

അതേസമയം പുഷ്പയുടെ രണ്ടാം ഭാഗം ബജറ്റില്‍ ഏറെ ഉയര്‍ന്നതാണ്. 500 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. നേരത്തെ അല്ലു അര്‍ജുന്‍ സാരി ധരിച്ചുള്ള സംഘട്ടന രംഗത്തിന്റെ ടീസര്‍ പുഷ്പയുടെ അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

അതേസമയം ചിത്രത്തിന്റെ ഒടിടി റൈറ്റ്‌സ് അടക്കം വന്‍ തുകയ്ക്കാണ് വിറ്റുപോയിരിക്കുന്നത്. നൂറുകോടിയില്‍ അധികം രൂപ ചിത്രത്തിന് ഒടിടി അവകാശങ്ങളിലൂടെ ചിത്രം നേടിയിട്ടുണ്ട്. പ്രീ ബിസിനസും മികച്ച രീതിയിലാണ് ചിത്രം സ്വന്തമാക്കിയത്. പുഷ്പ രണ്ടില്‍ ഏറെ പ്രത്യേകതകളുണ്ടെന്നാണ് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്.

ചിത്രത്തില്‍ ആക്ഷനും ഗാനങ്ങളും എല്ലാം പുഷ്പയുടെ മുകളില്‍ പോകുമെന്നാണ് അണിയപ്രവര്‍ത്തകര്‍ പറയുന്നത്. ഹിന്ദിയില്‍ നിന്ന് ആയിരം കോടി ബോക്‌സോഫീസ് കളക്ഷന്‍ നേടാന്‍ സാധ്യതയുള്ള ചിത്രമായിട്ടാണ് പുഷ്പ രണ്ടിനെ കാണുന്നത്. അതേസമയം അല്ലു അര്‍ജുന്‍ ഇപ്പോള്‍ പുഷ്പയുടെ രണ്ടാം ഭാഗത്തിനായി പ്രതിഫലവും വര്‍ധിപ്പിച്ചിരിക്കുകയാണ്.

150 കോടിയായിട്ടാണ് അല്ലു അര്‍ജുന്‍ പ്രതിഫലം വര്‍ധിപ്പിച്ചിരിക്കുന്നത്. നൂറ് കോടിയാണ് അല്ലുവിന് പുഷ്പയുടെ ആദ്യ ഭാഗത്തില്‍ പ്രതിഫലമായി ലഭിച്ചത്. അതേസമയം പ്രഭാസിനോളം പ്രതിഫലമാണ് ഇപ്പോള്‍ അല്ലു അര്‍ജുന്‍ വാങ്ങുന്നത്. ഇത്. പുഷ്പയുടെ വിജയമാണ് ഇത്രയധികം താരമൂല്യത്തിലേക്ക് അല്ലുവിനെ നയിച്ചിരിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+