പുഷ്പയ്ക്ക് 40 കോടി, അല്ലു അര്‍ജുന്റെ ആദ്യ പ്രതിഫലം എത്രയെന്നറിയുമോ? പുഷ്പ രണ്ടിന് വാങ്ങുന്നത് ഇത്ര
തെലുങ്ക് സിനിമയില്‍ സ്റ്റൈലിഷ് സ്റ്റാര്‍ എന്ന് വിളിപ്പേരുള്ള താരമാണ് അല്ലു അര്‍ജുന്‍. ഫാന്‍സിന്റെ കാര്യത്തില്‍ പ്രഭാസിനോളം തന്നെ നില്‍ക്കുന്ന താരമാണ് അല്ലു അര്‍ജുന്‍. പുഷ്പയുടെ പാന്‍ ഇന്ത്യന്‍ വിജയത്തോടെ അല്ലു അര്‍ജുന്‍ വേറെ ലെവലാണ്. താരത്തിന്റെ പുതിയ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.
മൂന്ന് വര്‍ഷത്തോളം ഒരു അല്ലു അര്‍ജുന്‍ ചിത്രം തിയേറ്ററുകളില്‍ എത്തിയിട്ട്. പുഷ്പ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിന്റെ പ്രധാന കാരണം. ഈ വര്‍ഷം ഓഗസ്റ്റ് പതിനഞ്ചിനാണ് പുഷ്പ 2 റിലീസ് ചെയ്യുന്നത്. അതേസമയം അല്ലു അര്‍ജുന്റെ പ്രതിഫലത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. താരത്തിന് ആദ്യം ലഭിച്ച പ്രതിഫലം എത്രയെന്ന് നോക്കാം.

അല്ലു അര്‍ജുന്‍ രണ്ട് ദശാബ്ദങ്ങളായി സിനിമാ ജീവിതം ആരംഭിച്ചിട്ട്. താരത്തിന്റെ ആദ്യ ചിത്രം ഗംഗോത്രിയാണ്. മലയാലത്തില്‍ അടക്കം ഡബ് ചെയ്ത് ഇറങ്ങിയിട്ടുണ്ട് ഗംഗോത്രി. ഈ ചിത്രത്തിലൂടെ തന്നെ അല്ലു അര്‍ജുന്‍ തെലുങ്കില്‍ വലിയ മാര്‍ക്കറ്റുണ്ടാക്കുകയായിരുന്നു. 50 ലക്ഷം രൂപയാണ് അല്ലു അര്‍ജുന് ഈ ചിത്രത്തിനായി ലഭിച്ച പ്രതിഫലം.
യാതൊരു മാര്‍ക്കറ്റും ഇല്ലാത്ത ഒരു പുതുമുഖ നടന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന പ്രതിഫലമായിരുന്നു ഇത്. കേരളത്തില്‍ ഗംഗോത്രിയായിരുന്നില്ല അല്ലുവിന്റെ ആദ്യ ചിത്രം. ആര്യയാണ് കേരളത്തില്‍ ആദ്യം റിലീസ് ചെയ്തത്. ഈ ചിത്രം വന്‍ വിജയമായതോടെയാണ് അല്ലു അര്‍ജുന്‍ ചിത്രങ്ങള്‍ മലയാള ഡബ്ബ് ചെയ്ത് ഉറക്കാന്‍ തുടങ്ങിയത്.
അതേസമയം പുഷ്പ അല്ലു അര്‍ജുന്റെ കരിയറിലെ 20ാം ചിത്രമാണ്. ഈ ചിത്രമാണ് ഹിന്ദി സിനിമയിലും അല്ലു അര്‍ജുന് നേട്ടമുണ്ടാക്കി കൊടുത്തത്. കൊവിഡ് കാലത്ത് റിലീസ് ചെയ്തിട്ടും അല്ലു അര്‍ജുന്റെ സ്റ്റാര്‍ പവറില്‍ ചിത്രം നൂറ് കോടിയിലേറെ കളക്ട് ചെയ്തിരുന്നു. പുഷ്പയ്ക്കായി നാല്‍പ്പത് കോടിയാണ് അല്ലു അര്ജുന് പ്രതിഫലമായി വാങ്ങിയത്.
50 ലക്ഷത്തില്‍ നിന്ന് 40 കോടിയിലേക്ക് വന്‍ വളര്‍ച്ചയാണ് അല്ലു അര്‍ജുന്‍ നടത്തിയിരിക്കുന്നത്. ഇനി വരാനുള്ളത് പുഷ്പയുടെ തന്നെ രണ്ടാം ഭാഗമാണ്. സന്ദീപ് റെഡ്ഡി വംഗയ്‌ക്കൊപ്പം ഒരു ചിത്രവും അല്ലു അര്‍ജുന്റേതായി വരാനുണ്ട്. പുഷ്പ രണ്ടാം ഭാഗം റിലീസ് ചെയ്തതിന് ശേഷം മാത്രമേ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കൂ.
പുഷ്പയുടെ രണ്ടാം ഭാഗത്തില്‍ അല്ലു അര്‍ജുന് ലഭിക്കുന്ന പ്രതിഫലം വളരെയേറെ കൂടുതലാണ്. നൂറ് കോടിയാണ് ചിത്രത്തിന് ലഭിക്കുകയെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടുകള്‍ തെറ്റാണ്. ചിത്രത്തിന്റെ ലാഭ വിഹിതം അടക്കം ലഭിക്കുന്ന പാര്‍ട്ണറായി മാറിയിരിക്കുകയാണ് അല്ലു അര്‍ജുന്‍. മൊത്തം വരുമാനത്തിന്റെ 33 ശതമാനം അല്ലു അര്ജുന് പ്രതിഫലമായി ലഭിക്കും.
ആയിരം കോടി നേടിയാല്‍ അല്ലുവിന് 333 കോടിയില്‍ അധികം പ്രതിഫലം ലഭിക്കും. ഒടിടി, സാറ്റലൈറ്റ്, തിയേറ്റര്‍ കളക്ഷന്‍ എന്നിവയെല്ലാം ചേര്‍ത്താണ് പ്രതിഫലം ലഭിക്കുക. വിതരണക്കാര്‍ക്ക് 550 കോടി വരെയും ലഭിക്കും. നികുതി കുറച്ചാല്‍ 150 കോടി വരെ അല്ലു അര്‍ജുന് കൈവശം വെക്കാനാവും. ഇത് പ്രഭാസിന്റെ പ്രതിഫലത്തിന് താഴെയാണ്.












Click it and Unblock the Notifications