Get Updates
Get notified of breaking news, exclusive insights, and must-see stories!

മാസ് പടവുമായി അല്ലു അര്‍ജുന്‍? പ്രതിഫലം 100 കോടി; ചിത്രമൊരുക്കാന്‍ അറ്റ്‌ലിയുടെ പ്രതിഫലം ഇത്ര

തൊട്ടതെല്ലാം പൊന്നാക്കുന്ന ഒരു സംവിധായകന്‍ ദക്ഷിണേന്ത്യയില്‍ ഉണ്ടെങ്കില്‍ അത് അറ്റ്‌ലിയാണ്. സംവിധാനം ചെയ്ത ചിത്രങ്ങളെല്ലാം വന്‍ വിജയമാക്കിയ സംവിധായകനാണ് അറ്റ്‌ലി. രാജാ റാണിയിലൂടെയായിരുന്നു അറ്റ്‌ലി സംവിധാന രംഗത്തേക്ക് വന്നത്. ഷങ്കറിന്റെ സംവിധാന സഹായിയായിരുന്ന അറ്റ്‌ലി പക്ഷേ ആദ്യ ചിത്രം തന്നെ സൂപ്പര്‍ ഹിറ്റാക്കിയിരുന്നു.

പിന്നീട് തമിഴ് സിനിമയിലെ വന്നതെല്ലാം ഇളയദളപതി വിജയിയുടെ ചിത്രങ്ങളെല്ലാം, തെരി, മെര്‍സല്‍, ബിഗില്‍ തുടങ്ങി മൂന്ന് ചിത്രങ്ങളും മെഗാ ബ്ലോക്ബസ്റ്ററുകളായി മാറുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഹിന്ദി അരങ്ങേറ്റവും അറ്റ്‌ലി നടത്തി. ഷാരൂഖ് ഖാനെ നായകനാക്കിയുള്ള ജവാന്‍ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ ഗ്രോസറാണ്.

allu-arjun-atlee-remuneration

തെരിയുടെ ഹിന്ദി റീമേക്കായ ബേബി ജോണ്‍ നിര്‍മിക്കുന്നതും അറ്റ്‌ലിയാണ്. അല്ലു അര്‍ജുനുമായി അറ്റ്‌ലി പുതിയൊരു ചിത്രം ചെയ്യുന്നു എന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പുഷ്പയ്ക്ക് ശേഷം അല്ലു ചെയ്യുന്ന രണ്ട് ചിത്രങ്ങളിലൊന്നായിരിക്കും ഇത്. സന്ദീപ് റെഡ്ഡി വംഗയ്‌ക്കൊപ്പം ഒരു ചിത്രവും അല്ലു ചെയ്യുന്നുണ്ട്.

വമ്പന്‍ ബജറ്റില്‍ വരുന്ന ആക്ഷന്‍ ത്രില്ലറായിരിക്കും അല്ലു അര്‍ജുന്‍-അറ്റ്‌ലി കോമ്പോയില്‍ വരുന്ന ചിത്രമെന്നാണ് അഭ്യൂഹം. അങ്ങനെ പുഷ്പയ്ക്ക് ശേഷം മാസ് ഹീറോയായിട്ടുള്ള അല്ലുവിന്റെ എന്‍ട്രിയും കാണാനാവും. അതേസമയം സംവിധായകനും അല്ലു അര്‍ജുനും ഈ ചിത്രത്തിനായി വമ്പന്‍ പ്രതിഫലമാണ് വാങ്ങുന്നത്.

അല്ലുവിന്റെ പ്രതിഫലക്കാര്യം നേരത്തൈ തന്നെ പുറത്തുവന്ന റിപ്പോര്‍ട്ടുകളിലുണ്ടായിരുന്നു. എന്നാല്‍ അറ്റ്‌ലിയുടെ പ്രതിഫലക്കാര്യം ഇപ്പോഴാണ് പുറത്തുവന്നത്. പിങ്ക്‌വില്ലയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അല്ലുവിനൊപ്പം തന്നെ അറ്റ്‌ലിയുടെ പ്രതിഫലം വന്‍ തോതില്‍ ഉയര്‍ന്നിരിക്കുകയാണ്. അല്ലു അര്‍ജുന്‍ ചിത്രത്തിനായി 100 കോടി രൂപ പ്രതിഫലം വാങ്ങുമെന്നാണ് റിപ്പോര്‍ട്ട്.

താരത്തിന്റെ ഉയര്‍ന്ന പ്രതിഫലങ്ങളിലൊന്നാണിത്. ജവാന്റെ വിജയമാണ് അറ്റ്‌ലിയുമായി സഹകരിക്കാന്‍ അല്ലു അര്‍ജുനെ പ്രേരിപ്പിച്ചത്. ജവാനെ പോലെ വമ്പന്‍ ബജറ്റിലാണ് ഈ ചിത്രവും ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. ലൈക്ക പ്രൊഡക്ഷന്‍ ചിത്രം നിര്‍മിക്കുമെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം ജവാന്റെ വിജയത്തോടെ അറ്റ്‌ലി പ്രതിഫലം വര്‍ധിപ്പിക്കാന്‍ തീരുമാനിക്കുകയാണ്. 60 കോടിയാണ് അറ്റ്‌ലി ഈ ചിത്രത്തിനായി പ്രതിഫലം വാങ്ങുന്നത്. എസ്എസ് രാജമൗലി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന സംവിധായകനായി ഇതോടെ അറ്റ്‌ലി മാറിയിരിക്കുകയാണ്. അല്ലു അര്‍ജുനുമായുള്ള ചിത്രം പക്ഷേ എപ്പോള്‍ തുടങ്ങുമെന്ന് മാത്രം പ്രഖ്യാപിച്ചിട്ടില്ല.

അതേസമയം നിര്‍മാതാക്കള്‍ ഇതുവരെ പ്രതിഫലത്തിന്റെ കാര്യം സ്ഥിരീകരിച്ചിട്ടില്ല പുഷ്പയുടെ രണ്ടാം ഭാഗം ഓഗസ്റ്റ് പതിനഞ്ചിനാണ് റിലീസ് ചെയ്യുന്നത്. പുഷ്പയുടെ റിലീസിന് ശേഷം മാത്രമേ അറ്റ്‌ലി ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കൂ. അറ്റ്‌ലിയാണെങ്കില്‍ ബേബി ജോണിന്റെ നിര്‍മാണ തിരക്കുകളിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+